ഡി.എസ്. കോത്താരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡി.എസ്. കോത്താരി
ദൗലത്ത് സിങ് കോത്താരി
ജനനം1905 ജൂലൈ 6
മരണം1993 ഫെബ്രുവരി 4
ദേശീയത ഇന്ത്യ
പുരസ്കാരങ്ങൾപത്മഭൂഷൺ (1962)
പത്മവിഭൂഷൺ (1973)
ഭാരതരത്ന
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം

ഒരു ഇന്ത്യൻ‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു ഡി.എസ്. കോത്താരി എന്ന ദൗലത്ത് സിങ് കോത്താരി (1905, ജൂലൈ 6 - 1993, ഫെബ്രുവരി 4).

ജീവിതരേഖ[തിരുത്തുക]

രാജസ്ഥാനിലെ ഉദയപ്പൂരിൽ 1905, ജൂലൈ 6 - ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഉദയപ്പൂരിലും ഇൻഡോറിലുമായി പൂർത്തിയാക്കി. പ്രശസ്തനായ ഭൗതിക വിജ്ഞാനിയായ മേഘനാഥ് സാഹയുടെ കീഴിൽ 1928-ൽ അലഹബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ എം.എസ്.സി. ബിരുദം നേടി. തുടർന്ന് 1934 മുതൽ 1961 വരെയുള്ള കാലഘട്ടത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ റീഡറായും, പ്രഫസറായും, ഭൗതികശാസ്ത്ര വകുപ്പിന്റെ മേധാവിയായും പ്രവർത്തിച്ചു. 1948 മുതൽ 1961 വരെ ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ ശാസ്ത്രോപദേശകനായി പ്രവർത്തിച്ചു. പിന്നീട് 1961 മുതൽ 1973-വരെ യു.ജി.സി.യുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു.

1963 മുതൽ ഇന്ത്യൻ‍ സയൻസ് കോൺഗ്രസിന്റെ ഗോൾഡൻ ജൂബിലി വിഭാഗത്തിൽ ജനറൽ പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന കോത്താരി 1973-ൽ ഇന്ത്യൻ‍ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാറ്റിസ്റ്റിക്കൽ തെർമോഡൈനാമിക്സ്സിലും, തിയറി ഓഫ് വൈറ്റ് ഡാർഫ് സ്റ്റാർസിലും നടത്തിയ ഗവേഷണങ്ങൾ കോത്താരിയെ പ്രശസ്തനാക്കി. 1962-ൽ പത്മഭൂഷനും, 1973-ൽ പത്മവിഭൂഷനും അദ്ദേഹത്തിനു ലഭിച്ചു[1].

അവലംബം[തിരുത്തുക]

  1. "The Architect of Defence Science in India". Archived from the original on 2016-03-04. Retrieved 2011-09-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡി.എസ്._കോത്താരി&oldid=3654233" എന്ന താളിൽനിന്ന് ശേഖരിച്ചത്