ടി.എച്ച്. വിനായക് റാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേട്ടക്കുടി ഹരിഹര വിനായക് റാം
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾCarnatic, Fusion
തൊഴിൽ(കൾ)percussionist
ഉപകരണ(ങ്ങൾ)Ghatam, Morsing
വർഷങ്ങളായി സജീവം1951–present

തേട്ടക്കുടി ഹരിഹര വിനായക് റാം (വിക്കു വിനായക് റാം എന്നും അറിയപ്പെടുന്നു) കർണ്ണാടക സംഗീതത്തിലെ വിശ്വപ്രസിദ്ധനായ വൃന്ദവാദകനാണ്. ഘടം എന്ന വാദ്യോപകരണത്തിന്റെ സാധ്യതകൾ സമീപകാലത്ത് ഏറ്റവും പ്രയോജനപ്പെടുത്തിയ ഇദ്ദേഹം ഇന്ത്യയിൽ മാത്രം പ്രചാരത്തിലുള്ള ഈ സംഗീതോപകരണത്തെ വിശ്വപ്രസിദ്ധമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. കർണ്ണാടക സംഗീതലോകത്ത് അതുല്യമായ താളബോധത്തിന്റെ പേരിൽ ശ്രദ്ധേയനാണു വിനായക് റാം.

അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന ടി.ആർ. ഹരിഹര ശർമ്മയുടെ പുത്രനായി 1942ലാണ് വിനായക് റാം ജനിച്ചത്. പതിമൂന്നാം വയസിൽ ആദ്യകച്ചേരി നടത്തിയ വിക്കു, തുടക്കത്തിൽതന്നെ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, മധുര മണി അയ്യർ, എം.എസ്‌. സുബലക്ഷ്മി, ജി.എൻ. ബാലസുബ്രഹ്മണ്യം എന്നിങ്ങനെ കർണ്ണാടക സംഗീത ലോകത്തെ ആചാര്യരുമൊത്ത് കച്ചേരികൾ നടത്തി. 1970കളുടെ മധ്യത്തിൽ “ശക്തി” എന്ന സംഗീതസംഘത്തിൽ അംഗമായതോടെയാണ് വിനായക് റാം രാജ്യാന്തരവേദികളിൽ ശ്രദ്ധേയനായത്. ജാസ് ഗിറ്റാർ വാദകനായ ജോൺ മൿലോലിൻ, വയലിൻ വിദ്വാൻ എൽ. ശങ്കർ, ലോകോത്തര തബല വാദകനായ സാക്കിർ ഹുസൈൻ എന്നിവരായിരുന്നു ശക്തിയിലെ മറ്റംഗങ്ങൾ.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ (2014)[1]
  • കേന്ദ്ര സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ് (2012)

അവലംബം[തിരുത്തുക]

  1. http://mha.nic.in/awards_medals

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.എച്ച്._വിനായക്_റാം&oldid=3632756" എന്ന താളിൽനിന്ന് ശേഖരിച്ചത്