ജോൺ ബ്ലാക്ക്‌വാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
John Blackwall
Plate from A History of the Spiders of Great Britain and Ireland

ജോൺ ബ്ലാക്ക്‌വാൾ (20 January 1790 – May 1881) ബ്രിട്ടീഷുകാരനായ പ്രകൃതിശാസ്ത്രജ്ഞനാണ്. ചിലന്തികളെപ്പറ്റി പഠിക്കാനായിരുന്നു അദ്ദേഹത്തിനു പ്രത്യേക താത്പര്യം.

ജീവിതം[തിരുത്തുക]

1790 ജനുവരി 20നു മാഞ്ചെസ്റ്ററിൽ ആയിരുന്നു ജനിച്ചത്. 1833ൽ മരണം വരെ ബ്ലാക്ക് വാൾ വെയിൽസിൽ ഹെൻഡ്രി ഹൗസിൽ ആണു താമസിച്ചത്. ചെറുപ്രായത്തിൽത്തന്നെ അദ്ദേഹത്തിനു പ്രകൃതിപഠനത്തിൽ താത്പര്യം തോന്നി. ആദ്യം പക്ഷികളിൽ താത്പര്യം തോന്നിയ അദ്ദേഹം പിന്നീട് തന്റെ പഠനം ചിലന്തികളിലേയ്ക്കുമാറി. ആ വിഷയത്തിൽ അദ്ദേഹം 1827ൽ ഒരു ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചു.

ഗ്രേറ്റു ബ്രിട്ടനിലേയും അയർലന്റിലേയും ചിലന്തികളുടെ ഒരു ചരിത്രം (A History of the Spiders of Great Britain and Ireland (2 vols., 1861-1864, Ray Society)എന്ന പുസ്തകം രണ്ടു വാല്യങ്ങളായി 1861-1864 പ്രസിദ്ധം ചെയ്തു. അവിടത്തെ, ചിലന്തികളുടെ 304 സ്പീഷിസുകളെപ്പറ്റി അതിൽ പ്രതിപാദിച്ചിരുന്നു. 1881 മേയ് 11 അദ്ദേഹം മരിച്ചു.

ചാൾസ് ഡാർവ്വിനുമായുള്ള സമ്പർക്കം[തിരുത്തുക]

ചാൾസ് ഡാർവ്വിന് ബ്ലാക്‌വെൽ, ചിലന്തികളെപ്പറ്റി, 12 February 1868, 18 February 1868, 10 August 1869 and 8 September 1869 എന്നീ തീയതികളിൽ 3 കത്തുകൾ എഴുതിയിരുന്നു. കേംബ്രിജ് സർവ്വകലാശാലയിലെ ആർക്കൈവ്സിൽ ഇന്നും ഈ കത്തുകൾ സൂക്ഷിച്ചിട്ടുണ്ട്. ചിലന്തികളിലെ വ്യതിയാനത്തെപ്പറ്റിയാണു ഈ കത്തുകളിൽ ബ്ലാക്‌വെൽ പ്രതിപാദിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോൺ_ബ്ലാക്ക്‌വാൾ&oldid=3518957" എന്ന താളിൽനിന്ന് ശേഖരിച്ചത്