ജിംനാസ്റ്റിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശക്തിയും ശരീരവടിവും ചലനനിയന്ത്രണവും വേഗതയും ആവോളം വേണ്ടുന്ന ഒരു കായിക ഇനമാണു ജിംനാസ്റ്റിക്സ്. കുതിരപ്പുറത്ത് കയറുന്നതും ഇറങ്ങുന്നതും സുഗമമാക്കാൻ പ്രാചീന ഗ്രീക്ക് ജനത പരിശീലിച്ചിരുന്ന ഒരു തരം വ്യായമത്തിൽ നിന്നാണു ജിംനാസ്റ്റിക്സ് എന്ന കായിക ഇനം രൂപം കൊള്ളുന്നത്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, എയ്റോബിക് ജിംനാസ്റ്റിക്സ്, റിതമിക് ജിംനാസ്റ്റിക്സ് തുടങ്ങി വിവിധ വ്യത്യസ്ത ഇനങ്ങളുണ്ട്. ജിംനാസ്റ്റിക്സിനു വേണ്ടിയുള്ള ആഗോള സംഘടനയാണു ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജിംനാസ്റ്റിക്സ്.(FIG) ജിംനാസ്റ്റിക്സ് ഇനങ്ങളുടെ അംഗീകാരം അവയുടെ നിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിക്കുന്നത് ഈ സംഘടനയാണു. ആഗോള തലത്തിലുള്ള ഈ സംഘടനയ്ക്ക് പുറമെ ഓരോ രാജ്യങ്ങൾക്കും അവരവരുടെ ദേശീയ നിയന്ത്രണ കമ്മിറ്റികൾ ഉണ്ട്.

പേരിന്റെ ഉത്ഭവം[തിരുത്തുക]

ജിംനാസ്റ്റിക്സ് എന്ന പേരിന്റെ ഉത്ഭവം നഗ്നമായത് എന്നർഥം വരുന്ന γυμνός(ജിംനോസ്) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണു. പ്രാചീന ഗ്രീക്കിൽ കായികതാരങ്ങൾ നഗ്നരായാണു ജിംനാസ്റ്റിക്സ് പരിശീലിച്ചിരുന്നതും മത്സരങ്ങളിൽ ഏർപ്പെട്ടതും എന്നതാണു ഇതിനു കാരണം.

ചരിത്രം[തിരുത്തുക]

പ്രാചീന ഗ്രീക്കിൽ കുതിരപ്പുറത്ത് കയറാനുള്ള പരിശീലനമായും സൈനിക പരിശീലനമായും നടത്തിയിരുന്ന വ്യായാമരീതികളിൽ നിന്നാണു ജിംനാസ്റ്റിക്സ് എന്ന കായിക ഇനം രൂപം കൊള്ളുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി ജർമനിയിലെ രണ്ട് കായിക പരിശീലകരാണു ജിംനാസ്റ്റിക്സിന്റെ ആധുനിക രൂപം വികസിപ്പിക്കുന്നത്. ഫ്രാൻസിലാണു ആദ്യമായി ജിംനാസ്റ്റിക്സ്, സർവ്വകലാശാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

ജിംനാസ്റ്റിക്സിന്റെ ആഗോള സംഘടനയായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജിംനാസ്റ്റിക്സ് രൂപം കൊള്ളുന്നത് 1881 ൽ ജർമനിയിലെ ലീഗ് എന്ന പട്ടണത്തിൽ വെച്ചാണു. തുടക്കത്തിൽ പുരുഷന്മാർ മാത്രമാണു മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. 1896 ലാണു ആദ്യമായി ജിംനാസ്റ്റിക്സ് ഒളിമ്പിക്സ് ഇനം ആവുന്നത്. 1920 മുതൽ സ്ത്രീകൾ ജിംനാസ്റ്റിക്സ് മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി. 1928 ൽ ആംസ്റ്റർഡാമിൽ വെച്ച് നടന്ന ഒളിമ്പിക്സിലാണു നാമമാത്രമായെങ്കിലും സ്ത്രീകൾക്കുള്ള ജിംനാസ്റ്റിക്സ് മത്സരങ്ങൾ തുടങ്ങുന്നത്.

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജിംനാസ്റ്റിക്സ് അംഗീകരിച്ച ഇനങ്ങൾ[തിരുത്തുക]

1.ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്

2.റിഥമിക് ജിംനാസ്റ്റിക്സ്

3.എയ്റോബിക് ജിംനാസ്റ്റിക്സ്

4.അക്രോബാറ്റിക് ജിംനാസ്റ്റിക്സ്

അവലംബങ്ങൾ[തിരുത്തുക]

Gymnastics | NBC Olympics

http://www.bbc.com/sport/gymnastics

http://www.fig-gymnastics.com/site/

"https://ml.wikipedia.org/w/index.php?title=ജിംനാസ്റ്റിക്സ്&oldid=2456984" എന്ന താളിൽനിന്ന് ശേഖരിച്ചത്