ചൊവ്വര പരമേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൊവ്വര പരമേശ്വരൻ
ജനനം(1884-06-15)15 ജൂൺ 1884
മരണംഡിസംബർ 1968(1968-12-00) (പ്രായം 84)
ആലുവ, എറണാകുളം, കേരളം
ദേശീയതഇന്ത്യ
വിദ്യാഭ്യാസംബിരുദം
കലാലയംമദ്രാസ് യൂനിവേഴ്‌സിറ്റി
തൊഴിൽപത്രപ്രവർത്തകൻ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യസമരം

പത്രപ്രവർത്തകൻ , സമരനേതാവ്, സ്വാതന്ത്ര്യ സമരപ്പോരാളി, യുക്തിവാദി, പരിഷ്കർത്താവ്, തൊഴിലാളിപ്രവർത്തകൻ, പരിഭാഷകൻ എന്നീ മേഖലകളിൽ പ്രസിദ്ധനായ വ്യക്തിയാണ് ചൊവ്വര പരമേശ്വരൻ (മരണം: 1968 ഡിസംബർ 20). ഇദ്ദേഹം മാതൃഭൂമിയുടെ ലേഖകനായിരുന്നു. 1942-ൽ മുൻമുഖ്യമന്ത്രി സി. അച്യുത മേനോനൊപ്പം ഇദ്ദേഹം തടവിൽ കഴിഞ്ഞിട്ടുണ്ട്. ‘ചൊവ്വരഗാന്ധി’ എന്ന് ഇദ്ദേഹത്തെ വിളിച്ചിരുന്നു. പത്രപ്രവർത്തകരുടെ സംഘടനയിൽ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം പത്രപ്രവർത്തകർക്ക് ലഭിക്കേണ്ട അവകാശങ്ങൾക്കായി ഇദ്ദേഹം മുൻകൈയെടുത്തിരുന്നു.[1]

1923-ൽ പാലക്കാട് നടന്ന കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹം 1924-ൽ വൈക്കം സത്യാഗ്രഹത്തിലും 1930ൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിലും, 1942-ൽ ക്വിറ്റിന്ത്യാ സമരത്തിലും പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിൽ 1949 മുതൽ ജോലി ചെയ്യാൻ തുടങ്ങി. 1968 ഡിസംബർ 20ന് അന്തരിച്ചു.[2]

ചൊവ്വര പരമേശ്വരൻ പുരസ്കാരം[തിരുത്തുക]

കേരള പ്രസ്സ് അക്കാദമി ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചൊവ്വര പരമേശ്വരൻ പുരസ്കാരം നൽകിവരുന്നുണ്ട്. കൊച്ചിയിലെ ചൊവ്വര പരമേശ്വരൻ സ്മാരക സമിതിയാണ് അവാർഡ് ഏർപ്പെടുത്തിയത്.[3]

അവലംബം[തിരുത്തുക]

  1. "വ്യക്തികൾ ചൊവ്വര". കൊച്ചിൻ കോർപ്പറേഷൻ. Archived from the original on 2013-07-21. Retrieved 2013 ജൂൺ 12. {{cite web}}: Check date values in: |accessdate= (help)
  2. "ചൊവ്വര പരമേശ്വരൻ". പ്രെസ്സ് അക്കാദമി. Retrieved 2013 ജൂൺ 12. {{cite web}}: Check date values in: |accessdate= (help)
  3. "ചൊവ്വര പരമേശ്വരൻ അവാർഡ് രജി ആർ. നായർക്ക്‌". കേരള പ്രെസ്സ് അക്കാദമി. Retrieved 2013 ജൂൺ 12. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ചൊവ്വര_പരമേശ്വരൻ&oldid=3969030" എന്ന താളിൽനിന്ന് ശേഖരിച്ചത്