ചെന്നൈ സബർബൻ റെയിൽവേ

Coordinates: 13°04′59″N 80°16′27″E / 13.08319°N 80.27413°E / 13.08319; 80.27413
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെന്നൈ സബർബൻ റെയിൽവേ
പശ്ചാത്തലം
ഉടമIndian റെയിൽവേ
സ്ഥലംചെന്നൈ (മദ്രാസ്), ഇന്ത്യ
ഗതാഗത വിഭാഗംഅതിവേഗ യാത്രാമർഗ്ഗം
പാതകളുടെ എണ്ണം4
സ്റ്റേഷനുകൾ73
ദിവസത്തെ യാത്രികർ14,60,000
വെബ്സൈറ്റ്http://erail.in/ChennaiSubUrbanTrains.htm
പ്രവർത്തനം
തുടങ്ങിയത്1931
സാങ്കേതികം
System length896.57
Track gaugeബ്രോഡ് ഗേജ്

13°04′59″N 80°16′27″E / 13.08319°N 80.27413°E / 13.08319; 80.27413

ചെന്നൈ സബർബൻ റെയിൽവേ ചെന്നൈയിലെ നഗരയാത്രാ മാർഗ്ഗമാണ്. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഈ സംവിധാനത്തിൽ ഇലക്ട്രിക് മൾട്ടി യൂണിറ്റ് തീവണ്ടികളാണ് ഉപയോഗിക്കുന്നത്. ചെന്നൈ നഗരത്തിന് പുറമെ ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, വിഴുപ്പുരം, നെല്ലൂർ, ജോലാർപേട്ട്, കാട്ട്പാടി, ആരക്കോണം തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്കും ഈ സംവിധാനത്തിലൂടെ യാത്രചെയ്യാം.

ചരിത്രം[തിരുത്തുക]

ചെന്നൈ സബർബൻ റെയിൽവേ പ്രവർത്തനമാരംഭിച്ചത് 1931 ഏപ്രിൽ 2-ആം തിയതി ആണ്. മദ്രാസ് ബീച്ചിൽനിന്നും താംബരത്തേക്കായിരുന്നു ആദ്യ പാത.[1] നവംബർ 15-ഓടെ വൈദ്യുതീകരിച്ചു. 1971 ജനവരിയിൽ താംബരം - ചെങ്കൽപ്പെട്ട് പാത പൂർത്തിയാക്കി. നഗരത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിലേകുള്ള പാതകളുടെ നിർമ്മാണം 1985-ൽ ആരംഭിച്ചു. 1992-ൽ മീറ്റർ ഗേജ് പാതകളെ ബ്രോഡ് ഗേജാക്കാൻ തുടങ്ങി; ഇത് 2004 നവംബർ 1-ആം തിയതി പൂർത്തീകരിച്ചു.

പാതകൾ[തിരുത്തുക]

പ്രധാനമായും നാല് പാതകളാണുള്ളത്. (പടിഞ്ഞാറുവടക്കൻ, തെക്കുപടിഞ്ഞാറൻ, പടിഞ്ഞാറുതെക്കൻ പാതകൾ ബ്രാഞ്ചുകൾ മാത്രമാണ്.)

തെക്കൻ പാത[തിരുത്തുക]

പ്രധാന നിലയങ്ങൾ: ചെന്നൈ ബീച്ച് - ചെന്നൈ കോട്ട - ചെന്നൈ പാർക്ക് (ചെന്നൈ സെൻട്രൽ തീവണ്ടി നിലയം) - എഗ്മൂർ - ചേട്ട്പട്ട് - നുംഗമ്പാക്കം - കോടമ്പാക്കം - മാമ്പലം - സൈദാപ്പേട്ട് - ഗിണ്ടി - സെന്റ് തോമസ് മൗണ്ട് - പഴവന്താങ്കൽ - മീനമ്പാക്കം - തിരുസൂലം - പല്ലാവരം - ക്രോംപേട്ട് - താമ്പരം - വണ്ടലൂർ - പൊത്തേരി - മറൈമലൈ നഗർ - ചെങ്കൽപട്ട് - മേൽമരുവത്തൂർ - വിഴുപ്പുരം (163 കിലോമീറ്റർ)

തെക്കുപടിഞ്ഞാറൻ പാത: ചെന്നൈ ബീച്ച് - ചെന്നൈ പാർക്ക് - എഗ്മോർ - താമ്പരം - ചെങ്കൽപട്ട് - കാഞ്ചീപുരം - തിരുമാൽപ്പൂർ

ചെന്നൈ ബീച്ചിൽനിന്നും താമ്പരം, ചെങ്കൽപട്ട്, തിരുമാൽപ്പൂർ എന്നിവിടങ്ങളിലേക്ക് 121 തീവണ്ടികളും തിരിച്ച് 119 തീവണ്ടികളും പ്രവർത്തിക്കുന്നു. ഇതിൽ 12 എണ്ണം (4+8) ഫാസ്റ്റ് തീവണ്ടികളാണ്. സബർബൻ യാത്രികരിൽ 35% പേർ ഉപയോഗിക്കുന്നത് തെക്കൻ പാതയാണ്.

പടിഞ്ഞാറൻ പാത[തിരുത്തുക]

പ്രധാന നിലയങ്ങൾ: ചെന്നൈ സെൻട്രൽ തീവണ്ടി നിലയം - ബേസിൻ പാലം - പെരംബൂർ - വില്ലിവാക്കം - അമ്പത്തൂർ - ആവടി - തിരുവള്ളൂർ - അരക്കോണം - കാട്ട്പാടി - ജോലാർപ്പേട്ട് (213 കിലോമീറ്റർ)

ചെന്നൈ ബീച്ച് - രായപുരം - വണ്ണാരപ്പേട്ട് - ബേസിൻ പാലം - തിരുത്തണി എന്ന റൂട്ടിലും ചില തീവണ്ടികൾ ഓടുന്നുണ്ട്.

പടിഞ്ഞാറുവടക്കൻ പാത: ചെന്നൈ സെൻട്രൽ - അമ്പത്തൂർ - അരക്കോണം - തിരുപ്പതി (ആന്ധ്രാ പ്രദേശ്) (151 കിലോമീറ്റർ)

പടിഞ്ഞാറുതെക്കൻ പാത: ചെന്നൈ സെൻട്രൽ - അമ്പത്തൂർ - അരക്കോണം -കാട്ട്പാടി - വേലൂർ (140 കിലോമീറ്റർ)

ചെന്നൈ സെൻട്രലിൽനിന്നും പട്ടാഭിരാം, ആവടി, തിരുവള്ളൂർ, അരക്കോണം, തിരുത്തണി എന്നിവിടങ്ങളിലേക്ക് 89 തീവണ്ടികളും തിരിച്ച് 91 തീവണ്ടികളും പ്രവർത്തിക്കുന്നു. സമാനമായി ചെന്നൈ ബീച്ചിൽനിന്നും 24 തീവണ്ടികളും തിരിച്ച് 25 തീവണ്ടികളും പ്രവർത്തിക്കുന്നു. (ആകെ 229) 33% യാത്രികരാണ് പടിഞ്ഞാറൻ പാത ഉപയോഗിക്കുന്നത്.

വടക്കൻ പാത[തിരുത്തുക]

പ്രധാന നിലയങ്ങൾ: ചെന്നൈ സെൻട്രൽ തീവണ്ടി നിലയം - ബേസിൻ പാലം - സുള്ളൂർപ്പേട്ട - നെല്ലൂർ - ബിത്രഗുണ്ട (210 കിലോമീറ്റർ)

ചെന്നൈ ബീച്ച് - റോയപുരം - വണ്ണാരപ്പേട്ട് - ബേസിൻ പാലം - സൂളൂർപ്പേട്ട എന്ന റൂട്ടിലും ചില തീവണ്ടികൾ ഓടുന്നുണ്ട്.

ചെന്നൈ സെൻട്രലിൽനിന്നും 37 തീവണ്ടികളും തിരിച്ച് 37 തീവണ്ടികളും പ്രവർത്തിക്കുന്നു. സമാനമായി ചെന്നൈ ബീച്ചിൽനിന്നും 4 തീവണ്ടികളും തിരിച്ച് 5 തീവണ്ടികളും പ്രവർത്തിക്കുന്നു. (ആകെ 229) 12% യാത്രികരാണ് പടിഞ്ഞാറൻ പാത ഉപയോഗിക്കുന്നത്.

എം. ആർ. റ്റീ. എസ്. പാത[തിരുത്തുക]

പ്രധാന നിലയങ്ങൾ: ചെന്നൈ ബീച്ച് - ചെന്നൈ കോട്ട - പാർക്ടൌൺ (ചെന്നൈ സെൻട്രൽ തീവണ്ടി നിലയം) - തിരുമയിലൈ - വേളച്ചേരി (19.34 കിലോമീറ്റർ)

ചെന്നൈ ബീച്ചിൽനിന്നും വേളച്ചേരിയിലേക്ക് 67 തീവണ്ടികളും തിരിച്ച് 67 തീവണ്ടികളും പ്രവർത്തിക്കുന്നു. സബർബൻ യാത്രികരിൽ 19% പേർ ഉപയോഗിക്കുന്നത് എം. ആർ. റ്റീ. എസ്. പാതയാണ്.

തിങ്കൾ - ശനി ദിവസങ്ങളിലെ കണക്കുകളാണ് കൊടുത്തിരിക്കുന്നത്. തെക്കൻ, എം. ആർ. റ്റീ. എസ്. പാതകളിൽ ഞായറാഴ്ചകളിൽ വ്യത്യാസമുണ്ടാകാം.

ടിക്കറ്റ് വില[തിരുത്തുക]

5 രൂപ, 10 രൂപ, 15 രൂപ, 20 രൂപ ടിക്കറ്റുകളാണ് ഉപയോഗിക്കുന്നത്. 20 കിലോമീറ്റർ വരെ 5 രൂപ, 20 മുതൽ 45 കിലോമീറ്റർ വരെ 10 രൂപ, 45 മുതൽ 70 കിലോമീറ്റർ വരെ 15 രൂപ, 70 മുതൽ 100 കിലോമീറ്റർ വരെ 20 രൂപ എന്നിങ്ങനെയാണ് നിരക്ക്. സാധാരണ പാസഞർ തീവണ്ടി ടിക്കറ്റിനു സമാനമാണ് സബർബൻ ടിക്കറ്റുകൾ. ഇവയ്ക്കു പുറമെ കാർഡിൽ അച്ചടിച്ച ടിക്കറ്റുകളും ഉപയോഗിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "83 years of electric suburban rail", Nitya Menon, 18 ഏപ്രിൽ 2014, The Hindu (Chennai)

ഇതു കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെന്നൈ_സബർബൻ_റെയിൽവേ&oldid=3908378" എന്ന താളിൽനിന്ന് ശേഖരിച്ചത്