ഗേ-ലുസാക് നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോസഫ് ലൂയിസ് ഗേ ലുസാക് കണ്ടെത്തിയ വാതകങ്ങളെ സംബന്ധിച്ച രണ്ട് നിയമങ്ങളെ സൂചിപ്പിക്കാൻ ഗേ ലുസാക് നിയമം എന്ന പേര് ഉപയോഗിക്കുന്നു. അവയിൽ ഒന്ന് രാസപ്രക്രീയയിലെ വ്യാപ്തങ്ങളെയും മറ്റേത് വാതകങ്ങളുടെ മർദ്ദത്തേയും ഊഷ്മാവിനേയും തമ്മിൽ ബന്ധപ്പെടുത്തുന്നു.

മർദ്ദം-ഊഷ്മാവ് നിയമം[തിരുത്തുക]

1802-ൽ കണ്ടെത്തിയ ഈ നിയമത്തിൽ ഇങ്ങനെ പറയുന്നു:

ഗണിതരൂപത്തിൽ ഈ നിയമത്തെ ഇങ്ങനെ എഴുതാം:

അല്ലെങ്കിൽ

ഇതിൽ

P - വാതകത്തിന്റെ മർദ്ദം.
T - വാതകത്തിന്റെ ഊഷ്മാവ് (കെൽവിനിൽ).
k - ഒരു സ്ഥിരാങ്കം.

രണ്ട് അവസ്ഥകളിൽ സ്ഥിതി ചെയ്യുന്ന ഒരേ വസ്തുവിനെ താരതമ്യം ചെയ്യുന്നതിനായി ഈ സമവാക്യം താഴെപ്പറയും വിധം എഴുതാം.:

ഗേ ലുസാക് നിയമം, ബോയിൽ നിയമം, ചാൾസ് നിയമം എന്നിവ ചേർന്നാണ് സം‌യോജിത വാതക നിയമം ഉണ്ടാകുന്നത്. ഈ മൂന്ന് നിയമങ്ങളും അവഗാഡ്രോ നിയമവും ചേർന്നതാണ് ആദർശ വാതക നിയമം.

"https://ml.wikipedia.org/w/index.php?title=ഗേ-ലുസാക്_നിയമം&oldid=2807009" എന്ന താളിൽനിന്ന് ശേഖരിച്ചത്