കൊല്ലം തുളസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം തുളസി
ജനനം
എസ്. തുളസീധരൻ നായർ

(1949-05-29) 29 മേയ് 1949  (74 വയസ്സ്)
കാഞ്ഞാവെളി കൊല്ലം, കേരളം
തൊഴിൽനടൻ
സജീവ കാലം1987-മുതൽ
ജീവിതപങ്കാളി(കൾ)വിജയ നായർ
കുട്ടികൾഗായത്രി

വില്ലൻ വേഷങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രശസ്തനായ അഭിനേതാവും മലയാള സാഹിത്യകാരനുമാണ് എസ്.തുളസീധരൻ നായർ എന്നറിയപ്പെടുന്ന കൊല്ലം തുളസി. (ജനനം: 29 മെയ് 1949) [1][2]

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ കാഞ്ഞാവെളിയിൽ കുറ്റിലഴികത്ത് വീട്ടിൽ സംസ്കൃത അധ്യാപകനായിരുന്ന പി.എസ്.ശാസ്ത്രി നായരുടേയും ഭാരതിയമ്മയുടേയും മകനായി 1949 മെയ് 29ന് ജനിച്ചു. എസ്.തുളസീധരൻ നായർ എന്നതാണ് ശരിയായ പേര്.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പ്രാക്കുളം എൻ.എസ്.എസ് കോളേജ്, ഫാത്തിമ മാത നാഷണൽ കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ചരിത്രത്തിൽ പി.ജിയും ജേർണലിസത്തിൽ ഡിപ്ലോമയും നേടിയ കൊല്ലം തുളസി പ്രീഡിഗ്രിയ്ക്ക് ശേഷം ബാംഗ്ലൂർ, മംഗലാപുരം എന്നിവിടങ്ങളിൽ ജോലി ചെയ്തു.

1970-ൽ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥനായി ജോലി ലഭിച്ചു. കേരള മുനിസിപ്പൽ സർവീസിലായിരുന്നു നിയമനം. 2004-ൽ തിരുവനന്തപുരം നഗരസഭയിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ചു.

സ്കൂൾ പഠനകാലത്ത് നാടകങ്ങളിൽ അഭിനയിച്ച തുളസി 1979-ൽ ഹരികുമാർ സംവിധാനം ചെയ്ത ആമ്പൽപ്പൂവ് എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്രരംഗത്ത് സജീവമായത്. മലയാളത്തിൽ ഇതുവരെ 200-ലധികം സിനിമകളിൽ അഭിനയിച്ചു. ജോഷി സംവിധാനം ചെയ്ത് 1997-ൽ റിലീസായ ലേലം എന്ന സിനിമയിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.

സിനിമാഭിനയത്തിൽ തുടരുമ്പോഴും സാഹിത്യരചനയിലും സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കൊല്ലം തുളസിയുടെ പ്രധാന പുസ്തകങ്ങൾ ഇവയാണ്.

  • തുളസിയുടെ കഥകൾ
  • തുളസിയുടെ തമാശകൾ
  • എട്ടുകാലി(ചെറുകഥ)
  • അമൃതഗീതങ്ങൾ

(കവിതസമാഹാരം)[3]

അഭിനയിച്ച സിനിമകൾ[തിരുത്തുക]

  • ആമ്പൽപ്പൂവ് 1978
  • അമ്മേ ഭഗവതി 1986
  • യുവജനോത്സവം 1986
  • തീർത്ഥം 1987
  • ഭൂമിയിലെ രാജാക്കന്മാർ 1987
  • ഇരുപതാം നൂറ്റാണ്ട് 1987
  • എഴുതാപ്പുറങ്ങൾ 1987
  • ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് 1988
  • കണ്ടതും കേട്ടതും 1988
  • മൂന്നാം മുറ 1988
  • ഓഗസ്റ്റ് ഒന്ന് 1988
  • ചാണക്യൻ 1989
  • അടിക്കുറിപ്പ് 1989
  • അർത്ഥം 1989
  • സ്വാഗതം 1989
  • ജാഗ്രത 1989
  • ദശരഥം 1989
  • അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു 1989
  • അധിപൻ 1989
  • കിരീടം 1989
  • കാലാൽപ്പട 1989
  • മുദ്ര 1989
  • ദൗത്യം 1989
  • നാടുവാഴികൾ 1989
  • ചെറിയ ലോകവും വലിയ മനുഷ്യരും 1990
  • കോട്ടയം കുഞ്ഞച്ചൻ 1990
  • പുറപ്പാട് 1990
  • രണ്ടാംവരവ് 1990
  • ഈ തണുത്ത വെളുപ്പാൻ കാലത്ത് 1990
  • തലയണമന്ത്രം 1990
  • അപൂർവ്വസംഗമം 1990
  • ഒരു പ്രത്യേക അറിയിപ്പ് 1991
  • മുഖചിത്രം 1991
  • സൗഹൃദം 1991
  • ഗോഡ്ഫാദർ 1991
  • പോസ്റ്റ് ബോക്സ് നമ്പർ:27 1991
  • കിലുക്കം 1991
  • ഇൻസ്പെക്ടർ ബൽറാം 1991
  • കുറ്റപത്രം 1991
  • സൂര്യഗായത്രി 1992
  • എല്ലാരും ചൊല്ലണ് 1992
  • പണ്ട് പണ്ടൊരു രാജകുമാരി 1992
  • കൺഗ്രാറ്റ്സ് മിസ് അനിത മേനോൻ 1992
  • പൂച്ചയ്ക്കാര് മണികെട്ടും 1992
  • കൗരവർ 1992
  • ഉത്സവമേളം 1992
  • അപാരത 1992
  • തലസ്ഥാനം 1992
  • ആർദ്രം 1993
  • ആചാര്യൻ 1993
  • ആലവട്ടം 1993
  • കസ്റ്റംസ് ഡയറി 1993
  • ഇത് മഞ്ഞുകാലം 1993
  • ധ്രുവം 1993
  • ബന്ധുക്കൾ ശത്രുക്കൾ 1993
  • ജേർണലിസ്റ്റ് 1993
  • ജനം 1993
  • സമൂഹം 1993
  • ഭാഗ്യവാൻ 1994
  • ചാണക്യ സൂത്രങ്ങൾ 1994
  • പിടക്കോഴി കൂവുന്ന നൂറ്റാണ്ട് 1994
  • സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ് 1994
  • വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി 1994
  • കമ്മീഷണർ 1994
  • വിഷ്ണു 1994
  • തോവാളപ്പൂക്കൾ 1995
  • പ്രായിക്കര പാപ്പാൻ 1995
  • തച്ചോളി വർഗീസ് ചേകവർ 1995
  • ദി കിംഗ് 1995
  • ഇന്ത്യൻ മിലിട്ടറി ഇൻറലിജൻസ് 1995
  • ഹിറ്റ്ലിസ്റ്റ് 1996
  • ഇന്ദ്രപ്രസ്ഥം 1996
  • കാതിൽ ഒരു കിന്നാരം 1996
  • മഹാത്മ 1996
  • രജപുത്രൻ 1996
  • മൂക്കില്ലാ രാജ്യത്ത് 1996
  • ഇഷ്ടദാനം 1997
  • ലേലം 1997
  • ഇതാ ഒരു സ്നേഹഗാഥ 1997
  • കണ്ണൂർ 1997
  • അസുരവംശം 1997
  • ഗംഗോത്രി 1997
  • ദി ട്രൂത്ത് 1998
  • കലാപം 1998
  • ദി ഗോഡ്മാൻ 1999
  • തച്ചിലേടത്ത് ചുണ്ടൻ 1999
  • നരസിംഹം 2000
  • റാപ്പിഡ് ആക്ഷൻ ഫോഴ്സ് 2000
  • ഗാന്ധിയൻ 2000
  • സത്യമേവ ജയതെ 2001
  • ജഗപൊഗ 2001
  • നഗരവധു 2001
  • സ്വാതി തമ്പുരാട്ടി 2001
  • ചതുരംഗം 2002
  • ലീഡർ 2003
  • ഉദയം 2004
  • സത്യം 2004
  • സ്വർണ്ണമെഡൽ 2004
  • പൗരൻ 2005
  • ദി ടൈഗർ 2005
  • ലയൺ 2006
  • രാവണൻ 2006
  • ഭാർഗ്ഗവചരിതം മൂന്നാം ഖണ്ഡം 2006
  • പതാക 2006
  • ടൈം 2007
  • നാദിയ കൊല്ലപ്പെട്ട രാത്രി 2007
  • കിച്ചാമണി എം.ബി.എ 2007
  • എബ്രഹാം & ലിങ്കൺ 2007
  • പെരുമാൾ 2008
  • മാടമ്പി 2008
  • ഗുൽമോഹർ 2008
  • കണിച്ചുകുളങ്ങരയിൽ സി.ബി.ഐ 2008
  • ചങ്ങാതിക്കൂട്ടം 2009
  • ഈ പട്ടണത്തിൽ ഭൂതം 2009
  • ബ്ലാക്ക് ഡാലിയ 2009
  • ദ്രോണ 2010
  • ഒരു നാൾ വരും 2010
  • ദി ത്രില്ലർ 2010
  • നിറക്കാഴ്ച 2010
  • തേജാഭായ് & ഫാമിലി 2011
  • വെള്ളരിപ്രാവിൻ്റെ ചങ്ങാതി 2011
  • ക്രിസ്ത്യൻ ബ്രദേഴ്സ് 2011
  • മനുഷ്യമൃഗം 2011
  • പത്മശ്രീ ഭരത് ഡോ. സരോജ്കുമാർ 2012
  • അവതാരം 2014
  • പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ് 2015
  • അനീസിയ 2016
  • സഹപാഠി 1975 2016
  • വള്ളിക്കുടിലിലെ വെള്ളക്കാരൻ 2018

അവലംബം[തിരുത്തുക]

  1. "കൊല്ലം തുളസി - Kollam Thulasi | M3DB.COM" https://m3db.com/kollam-thulasi
  2. "kollam thulasi viral video, ആദ്യം കാക്കിയിട്ടു! പിന്നെ ഖദറിലേക്ക് മാറി! ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിൽ സങ്കടമുണ്ട്! അഭിനയജീവിതത്തെക്കുറിച്ച് മനസുതുറന്ന് കൊല്ലം തുളസി - actor kollam thulasi s open talk about his movie life - Samayam Malayalam" https://malayalam.samayam.com/malayalam-cinema/movie-news/actor-kollam-thulasi-s-open-talk-about-his-movie-life/amp_articleshow/91125639.cms
  3. "ഒരു പരാജിതന്റെ മോഹങ്ങൾ, മനോരമ ഓൺലൈൻ". 2011 നവംബർ 18. Archived from the original on 2011-11-20. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=കൊല്ലം_തുളസി&oldid=3759846" എന്ന താളിൽനിന്ന് ശേഖരിച്ചത്