കൈസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈസൻ ചൈനീസ് ലിപിയിൽ

ചൈനീസ്, ജാപ്പനീസ് ഭാഷകളിൽ "മെച്ചപ്പെടുത്തൽ" എന്നതിനുള്ള പദമാണ് കൈസെൻ (改善?). ബിസിനസ് പശ്ചാത്തലത്തിൽ, സി.ഇ.ഒ.യുടെ തുടങ്ങി ഏറ്റം താഴേയ്ക്കിടയിലുള്ള തൊഴിലാളിയുടെ വരെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു വരുന്നു. പർച്ചേസിങ്, ലോജിസ്റ്റിക്സ്, തുടങ്ങിയ സപ്ലൈ ചെയിൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനെയും കൈസെൻ എന്നു വിശേഷിപ്പിക്കാറുണ്ട്.[1] ആരോഗ്യപരിപാലനം[2], പ്സൈക്കോതെറാപ്പി[3], ലൈഫ്-കോച്ചിങ്, സർക്കാർ ഭരണം, ബാങ്കിങ്, മറ്റു വ്യവസായങ്ങൾ ഇവയിലും കൈസെൻ തത്ത്വങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ക്രമീകൃത പ്രവർത്തനങ്ങളിലും പ്രവർത്തനരീതികളിലും പാഴ്ച്ചെലവ് ഒഴിവാക്കാൻ കൈസെൻ ലക്ഷ്യമിടുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജാപ്പനീസ് ബിസിനസുകളാണ് കൈസെൻ രൂപപ്പെടുത്തിയത്. പിന്നീട് ഈ തത്ത്വങ്ങൾ ലോകമാകമാനം പ്രചാരം നേടി[4]. ബിസിനസ്, പ്രവർത്തനക്ഷമതാവർദ്ധനാ മേഖലകൾക്ക് പുറത്തും ഇന്നീ തത്ത്വങ്ങൾ ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. Imai, Masaaki (1986). Kaizen: The Key to Japan's Competitive Success. New York: Random House.
  2. Weed, Julie (July 10, 2010). "Factory Efficiency Comes to the Hospital". The New York Times.
  3. M. M. Feldman (1992). "Audit in psychotherapy: the concept of Kaizen" (PDF). Psychiatric Bulletin. Royal College of Psychiatrists. pp. 334–336.
  4. Europe Japan Centre, Kaizen Strategies for Improving Team Performance, Ed. Michael Colenso, London: Pearson Education Limited, 2000

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൈസെൻ&oldid=4070502" എന്ന താളിൽനിന്ന് ശേഖരിച്ചത്