കെ.എൻ. ബാലഗോപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എൻ. ബാലഗോപാൽ
കെ.എൻ. ബാലഗോപാൽ, ധനകാര്യ മന്ത്രി ആയിരിക്കെ ഓഫീസിൽ
കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
2021 മേയ് 21-
മുൻഗാമിടി.എം. തോമസ് ഐസക്ക്
മണ്ഡലംകൊട്ടാരക്കര
കേരള നിയമസഭാംഗം
ഓഫീസിൽ
2021-
മുൻഗാമിപി. അയിഷ പോറ്റി
മണ്ഡലംകൊട്ടാരക്കര
രാജ്യസഭാംഗം
വ്യക്തിഗത വിവരങ്ങൾ
ജനനം2021
കൊല്ലം, കേരളം, ഇൻഡ്യ
മരണം2021
അന്ത്യവിശ്രമം2021
രാഷ്ട്രീയ കക്ഷിCPI(M)
മാതാപിതാക്കൾ
  • 2021
വസതികൊല്ലം

കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രിയും കൊട്ടാരക്കര എംഎൽഎ യും കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവും മുൻ രാജ്യസഭാംഗവുമാണ് കെ.എൻ. ബാലഗോപാൽ(28 ജൂലൈ 1963- ). പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലോ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എം.കോം, എൽ.എൽ.ബി, എൽ.എൽ.എം. ബിരുദധാരിയാണ്. 1998 മുതൽ സി.പി.എം.സംസ്ഥാന സമിതിയംഗമാണ്. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്‌. നിലവിൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.[1] 2021 ൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നും വിജയിച്ച ഇദ്ദേഹത്തെ സി.പി.ഐ (എം) മന്ത്രിയായി തീരുമാനിച്ചു.

ജീവിതരേഖ[തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എൻ.എസ്സ്.എസ്സ് നേതാവ് കലഞ്ഞൂർ മധുവും ധനകാര്യ വിദഗ്ദനായ ഡോ.കെ.എൻ ഹരിലാലും സഹോദരന്മാരാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിയായിരുന്നു.കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു (31 മേയ് 2006-13 മാർച്ച് 2010). 2014 ജനുവരിയിൽ സി.പി.ഐ. എം കൊല്ലാ ജില്ലാ സെക്രട്ടറിയായി.[2]

പൊതുരംഗത്ത്[തിരുത്തുക]

ആവിഷ്കാരസ്വാതന്ത്രയവുമായി ബന്ധപ്പെട്ട സെമിനാർ ഉദ്ഘാടനം ചെയ്യുന്ന കെ.എൻ. ബാലഗോപാൽ,ഫെബ്രുവരി 2015
  • അഖിലേന്ത്യ പ്രസിഡന്റ് - സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇൻഡ്യ (എസ്.എഫ്.ഐ) - 1997 - 2000
  • അഖിലേന്ത്യ പ്രസിഡന്റ് - ഡി.വൈ.എഫ്.ഐ - 2003 - 2006
  • സിൻഡിക്കേറ്റ് മെംബർ, കേരള യൂണിവേഴ്സിറ്റി - 2000 - 2004
  • 2021 - കേരള നിയമസഭാംഗം
  • 2021 - കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രി

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

1996 - ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാൽ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ മത്സരിച്ചിരുന്നു.

2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയിൽ കെ.എൻ. ബാലഗോപാൽ

2019 - ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിലെ കൊല്ലം ലോകസഭാമണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കുകയുണ്ടായി. 2019 ൽ കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടു.2021ൽ കൊട്ടാരക്കരയിൽ നിന്നും വിജയിച്ച് നിയമസഭാംഗമായി

തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 അടൂർ നിയമസഭാമണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.എൻ. ബാലഗോപാൽ സി.പി.എം., എൽ.ഡി.എഫ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://india.gov.in/govt/rajyasabhampbiodata.php?mpcode=2137[പ്രവർത്തിക്കാത്ത കണ്ണി]
  2. "കെ.എൻ.ബാലഗോപാൽ സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറി". www.mathrubhumi.com. Archived from the original on 2015-01-29. Retrieved 3 ഫെബ്രുവരി 2015.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-06.



"https://ml.wikipedia.org/w/index.php?title=കെ.എൻ._ബാലഗോപാൽ&oldid=4072149" എന്ന താളിൽനിന്ന് ശേഖരിച്ചത്