കുപ്പം പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

കർണ്ണാടകയിലെ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നദിയാണ് കുപ്പം പുഴ. കേരളത്തിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ വായികമ്പപുഴയും മാമ്പൊയിൽ പുഴയും ചീക്കാട് മണക്കടവ് പുഴയും മുക്കടയിൽ ഒന്നുചേർന്ന് ഒഴുകി(മൂന്ന് കടവുകൾ ഒന്നുചേർന്ന്ഒഴുകുന്ന സ്ഥലം മുക്കടവ് എന്നത് ലോപിച്ച് മുക്കട എന്ന പേര് പേര് വന്നു), ആലക്കോട് ഗ്രാമപഞ്ചായത്ത്,ചപ്പാരപ്പടവ്ഗ്രാമ പഞ്ചായത്ത് പരിയാരം ഗ്രാമപഞ്ചായത്ത്,ഏഴോം ഗ്രാമപഞ്ചായത്ത് തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, തളിപ്പറമ്പ് നഗരസഭയിലൂടെയും 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ വച്ച് വളപട്ടണം പുഴയുമായി ചേർന്ന് കുപ്പം പുഴ അറബിക്കടലിൽ പതിക്കുന്നു. ഈ പുഴയിലെ ഒന്നാമത്തെ പാലം മുക്കടയിലെ സ്റ്റീൽ നടപ്പാലവും അവസാനത്തെ പാലം മാട്ടൂൽ; മടക്കര പാലവും ആണ്.വിവിധ സ്ഥലങ്ങളിൽ അതിൽ പുഴ രണ്ടായി പിരിഞ്ഞു ഒഴുകി അതി മനോഹര തുരുത്തുകളും കുപ്പം പുഴയിൽ ഉണ്ട് . കണ്ഠമംഗലം പുഴ എന്നൊരു നാമവും കുപ്പം പുഴക്ക് ഉള്ളതായ് പറയപ്പെടുന്നു.name="chpv_vikasana_rekha">ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് 1996ൽ പുറത്തിറക്കിയ വികസന രേഖ</ref>[1] ഇതിനെ പഴയങ്ങാടിപ്പുഴ എന്നും കിള്ളാ നദി എന്നും പറയാറുണ്ട്. കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴയാണിത്.[അവലംബം ആവശ്യമാണ്]

ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ 12 കിലോമീറ്റർ ഒഴുകി, വീമ്പുംകാവ് വഴിയാണ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിൽ ഈ പുഴ എത്തിച്ചേരുന്നത്.[2]. റോഡുകളുടെ ആവിർഭാവവും, പുഴയിലെ ജലത്തിന്റെ അളവിൽ വന്ന വൻ വ്യത്യാസവും കാരണം പണ്ടുകാലത്ത് നടത്തിയിരുന്ന ബോട്ട് സർവ്വീസുകൾ നിർത്തിവെച്ചു. പഴയങ്ങാടി എത്തും മുന്നേ, പന്നിയൂർ ഭാഗത്തുനിന്നും ഉദ്ഭവിച്ച മറ്റൊരു കൈവഴിപ്പുഴ ഈ പുഴയോട് ചേരുന്നു.

ജലഗതാഗതത്തിനായി നിർമ്മിച്ച സുൽത്താൻതോടു് വഴി കുപ്പം പുഴയെ രാമപുരം പുഴയുമയി ബന്ധിപ്പിച്ചിട്ടുണ്ടു്

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ വില്യം ലോഗന്റെ മലബാർ മാന്വലിന്റെ മലയാള പരിഭാഷാ പതിപ്പ്
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; chpv_vikasana_rekha എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കുപ്പം_പുഴ&oldid=3265890" എന്ന താളിൽനിന്ന് ശേഖരിച്ചത്