കാടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാടർ ആൺകുട്ടി 1909 ലെ ചിത്രം
കാടർ സ്ത്രീ 1909 ൽ

കേരളത്തിലെ പ്രാക്തന ഗോത്ര വർഗങ്ങളിൽ (Primitive Tribes) ഉൾപ്പെട്ടവരാണ് കാടർ. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ പറമ്പിക്കുളം, കുരിയാർകുറ്റി , നെല്ലിയാമ്പതി എന്നീ വന മേഖലകൾ കൂടാതെ , തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വാഴച്ചാൽ, പെരിങ്ങൽകുത്ത്, ഷോളയാർ വന മേഖലകളിലും ഇവർ വസിക്കുന്നു. സമീപത്തുള്ള തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപ്പെടുന്നു.

1991 ലെ സെൻസസ് പ്രകാരം ഇവരുടെ കേരളത്തിലെ എണ്ണം 2021 മാത്രമായിരുന്നു. 1997 ലെ ഇവരുടെ സാക്ഷരത 40.79 %. ഇവർ സംസാരിക്കുന്നത് തമിഴിനോട് ബന്ധമുള്ള , ലിപിയില്ലാത്ത കാടർ ഭാഷയാണ്. കുടികൾ എന്നറിയപ്പെടുന്ന വാസസ്ഥലങ്ങളിലാണു് ഇവർ താമസിക്കുന്നത്. ഓരോ കുടിക്കും നേതാവായി ഒരു മൂപ്പൻ ഉണ്ടാവും. ഏക ഭാര്യ വൃതക്കാരായ ഇവരുടെ ഇടയിൽ സ്തീധന സമ്പ്രദായം നിലനിൽക്കുന്നു. ചെറിയ തോതിലുള്ള നായാട്ടും വനത്തിൽ നിന്നുമുള്ള ഭക്ഷണ ശേഖരണവുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒരു സ്ഥലത്ത് തന്നെ താമസസിച്ചു കൃഷി ആരംഭിച്ചിട്ടുണ്ട്. കുറേപ്പേർ കൃഷിപ്പണിക്കാരായി . കുട്ട ,പനമ്പ് എന്നിവ ഉണ്ടാക്കുന്നവരും ഇവരുടെ ഇടയിൽ ഇപ്പോൾ ഉണ്ട്. ആനയെ പിടിക്കാനുള്ള കയറുണ്ടാക്കാനും ആന പിടിത്തത്തിനും ഇവർ വിദഗ്ദ്ധരാണ്.

കിർതാട്സും (KIRTADS), തൃശൂർ മെഡിക്കൽ കോളേജും ചേർന്ന് 2000 ത്തിൽ നടത്തിയ ആരോഗ്യ സർവേ അനുസരിച്ച്, ക്ഷയം, വിളർച്ച, ചൊറി (Scabies ) എന്നീ രോഗങ്ങൾ ഇവരുടെ ഇടയിൽ വളരെ കൂടുതലാണ്. പോഷണ ദാരിദ്ര്യം രൂക്ഷമാണ്. വിദൂരസ്ഥമായ കാടർ കുടികളിൽ സർക്കാർ ആരോഗ്യ സേവനങ്ങൾ ഇനിയും എത്തേണ്ടിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  • "The Primitive Tribal Groups of Kerala: A Situational Appraisal ", published by the

Department of Anthropology, Kannur University Centre at Palayad, Thalassery, Kannur .

കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=കാടർ&oldid=3589810" എന്ന താളിൽനിന്ന് ശേഖരിച്ചത്