കവിയൂർ രേവമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കവിയൂർ രേവമ്മ
കവിയൂർ രേവമ്മ
ജനനം1930 ഏപ്രിൽ 14
മരണം2007 മേയ് 12
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ചലച്ചിത്രപിന്നണിഗായിക

മലയാളചലച്ചിത്രപിന്നണിഗായികയും കർണാടക സംഗീതജ്ഞയുമായിരുന്നു കവിയൂർ രേവമ്മ എന്നറിയപ്പെടുന്ന ഡോ. സി.കെ. രേവമ്മ (ജീവിതകാലം:14 ഏപ്രിൽ 1930 - 12 മേയ് 2012)

ജീവിതരേഖ[തിരുത്തുക]

1930 ഏപ്രിൽ 14ന്‌ കവിയൂരിലാണ്‌ രേവമ്മ ജനിച്ചത്‌. തിരുവനന്തപുരം സംഗീത കോളജിൽ നിന്ന്‌ ഗാനഭൂഷണം പാസായി. തിരുവനന്തപുരം വുമൺസ്‌, ചെന്നൈ സ്റ്റെല്ല മരിയ കോളജ്‌ എന്നിവിടങ്ങളിൽ നിന്ന്‌ സർവകലാശാലാ വിദ്യാഭ്യാസം പൂർത്തിയാക്കി. കാലിഫോർണിയ സർവകലാശാലയിൽ ഇന്ത്യൻ സംഗീത വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. തൃശൂർ ഗവൺമെന്റ്‌ കോളജ്‌ പ്രിൻസിപ്പലായിരുന്നു. ദേശീയ അവാർഡ്‌ നേടിയ നീലക്കുയിൽ എന്ന ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്‌.1950ൽ ശശീധരൻ എന്ന ചിത്രത്തിലെ ഗാനമാലപിച്ചാണ് ചലച്ചിത്രപിന്നണിഗായികയായി അരങ്ങേറിയത്. മുടിയനായ പുത്രൻ, ശബരിമല സ്വാമി അയ്യപ്പൻ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.[1]

കവിയൂർ രേവമ്മ ആലപിച്ച മലയാളം പാട്ടുകളുടെ പട്ടിക[തിരുത്തുക]

  • ഓണത്തുമ്പീ ഓണത്തുമ്പീ
  • അടി തൊഴുന്നേനംബികേ
  • അൻപു തൻ പൊന്നമ്പലത്തിൽ
  • എന്നിനി ഞാൻ നേടും
  • മലയാളമലർവാടിയേ
  • അമ്മ താൻ പാരിൽ
  • ദൈവമേ കരുണാസാഗരമേ
  • കലിതകലാമയ
  • ആശ തകരുകയോ
  • പിച്ചകപ്പൂ ചൂടും
  • ചഞ്ചല ചഞ്ചല സുന്ദരപാദം

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമിയുടെ ലളിതഗാന ശാഖയിലെ പുരസ്കാരം (1975)[2]

അവലംബം[തിരുത്തുക]

  1. http://malayalam.oneindia.in/news/2007/05/13/kerala-kaviyoor-revamma-obit.html
  2. "AWARD". കേരള സംഗീത നാടക അക്കാദമി. Archived from the original on 2014-08-13. Retrieved 2013 ഓഗസ്റ്റ് 14. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കവിയൂർ_രേവമ്മ&oldid=3788908" എന്ന താളിൽനിന്ന് ശേഖരിച്ചത്