കപ്പൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കപ്പൂർ

കപ്പൂർ
10°44′N 76°03′E / 10.74°N 76.05°E / 10.74; 76.05
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം തൃത്താല
ലോകസഭാ മണ്ഡലം പൊന്നാനി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 23.52ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 25369
ജനസാന്ദ്രത 1079/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679552
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
പഞ്ചായത്ത് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കുമരനെല്ലൂർ

കപ്പൂർ വില്ലേജ് - പട്ടാമ്പി താലൂക്ക്

തൃത്താല ബ്ലോക്ക്‍

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കപ്പൂർ ഗ്രാമപഞ്ചായത്ത് . കപ്പൂർ വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 23.52 ച. കിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആനക്കര പഞ്ചായത്തും, കിഴക്കുഭാഗത്ത് പട്ടിത്തറ, ചാലിശ്ശേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാലിശ്ശേരി, ആലംകോട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ആനക്കര, ആലംകോട്, വട്ടകുളം പഞ്ചായത്തുകളുമാണ്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്താണ് കപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കപ്പൂർ പഞ്ചായത്ത് രൂപം കൊണ്ടത് 1962ലാണെങ്കിലും ആദ്യത്തെ പഞ്ചായത്ത് ബോർഡ് നിലവിൽ വന്നത് 1964 ജനുവരി മാസത്തിലാണ്.

വാർഡുകൾ[തിരുത്തുക]

വാർഡ് നമ്പർ വാർഡിന്റെ പേര് മെമ്പർമാർ സ്ഥാനം പാർട്ടി സംവരണം
1 ചേക്കോട് ഹസീന ബൻ മെമ്പർ ഐ.എൻ.സി വനിത
2 പറക്കുളം ഷറഫുദ്ദീൻ പ്രസിഡന്റ് സി.പി.എം ജനറൽ
3 കല്ലടത്തൂർ പി.ജയൻ മെമ്പർ ഐ.എൻ.സി ജനറൽ
4 മാവറ ഹൈദരാലി മെമ്പർ സി.പി.എം ജനറൽ
5 കപ്പൂർ രവീന്ദ്രൻ മെമ്പർ ഐ.എൻ.സി എസ്.സി
6 പാല്ലാങ്ങട്ടുചിറ അബൂബക്കർ.പി.കെ മെമ്പർ ഐ.എൻ.സി ജനറൽ
7 മണ്ണറപ്പറമ്പ് ഷക്കീന അക്ബർ മെമ്പർ ഐ.യു.എം.എൽ വനിത
8 മുള്ളംക്കുന്ന് ശിവൻ.പി മെമ്പർ സി.പി.എം ജനറൽ
9 കോഴിക്കര ലീന ഗിരീഷ് മെമ്പർ ഐ.എൻ.സി വനിത
10 കൊല്ലന്നൂർ സുജിത.വി.യു മെമ്പർ സി.പി.എം വനിത
11 കാഞ്ഞിരത്താണി സൽമ മെമ്പർ സി.പി.എം ജനറൽ
12 എറവക്കാട് ആമിനക്കുട്ടി.കെ.വി വൈസ് പ്രസിഡന്റ് ഐ.യു.എം.എൽ വനിത
13 അമ്മേറ്റിക്കര കെ.ടി.അബ്ദുള്ളക്കുട്ടി മെമ്പർ സി.പി.എം ജനറൽ
14 മാരിയംകുന്ന് ടി.ജയലക്ഷ്മി മെമ്പർ സി.പി.എം വനിത
15 കുമരനെല്ലൂർ മുംതാസ് അബ്ദുറഹ്മാൻ മെമ്പർ ഐ.യു.എം.എൽ വനിത
16 കള്ളിക്കുന്ന് രാധിക.എം മെമ്പർ സ്വതന്ത്ര എസ്.സി വനിത
17 കണ്ണാംതളി ഫസീല മെമ്പർ ഐ.യു.എം.എൽ വനിത
18 വെള്ളാളൂർ ഷഫീഖ്.എം മെമ്പർ സി.പി.എം ജനറൽ

അവലംബം[തിരുത്തുക]

  1. "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Archived from the original on 2013-12-27. Retrieved 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]