ഔറൊക്‌സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഔറൊക്‌സ്‌
Temporal range: 2.6–0.5 Ma
Early Pleistocene – Early Holocene
Mounted skeleton in National Museum of Denmark in Copenhagen
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
B. primigenius
Binomial name
Bos primigenius
(Bojanus, 1827)
Subspecies

Bos primigenius primigenius
  (Bojanus, 1827)
Bos primigenius namadicus
  (Falconer, 1859)
Bos primigenius africanus
  (Thomas, 1881)

Map, after Cis Van Vuure's Retracing the Aurochs: History, Morphology & Ecology of an Extinct Wild Ox
Synonyms

Bos taurus,
Bos indicus,
Bos urus

Aurochs bull at the Zoological Museum in Copenhagen from 7400 BC

യൂറോപ്പ്, ഏഷ്യ, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിൽ ജീവിച്ചിരുന്നതും വംശനാശം സംഭവിച്ചതുമായ ഒരിനം കാട്ടുകാളയാണ് ഔറൊക്‌സ്‌ - Aurochs. (ശാസ്ത്രീയനാമം: Bos primigenius) ഔറോസ്‌ എന്ന ഗ്രീക്ക്‌ പദത്തിൽനിന്നാണ്‌ ഈ പേരു ലഭിച്ചത്. കാഴ്‌ചയിൽ ഇതിന്‌ അമേരിക്കൻ കാട്ടുപോത്തിനോട്‌ സാമ്യമുണ്ട്. ഇന്ന്‌ ഇണക്കിവളർത്തുന്ന കന്നുകാലികളുടെ പ്രധാനപൂർവികർ ഔറൊക്‌സ്‌ ആയിരുന്നെന്നു കരുതപ്പെടുന്നു.

അന്ധകാരയുഗ (Dark Ages) ത്തിന്റെ ഏകദേശം അവസാനം വരെയും യൂറോപ്പിലും തൊട്ടുള്ള പൂർവ പ്രദേശങ്ങളിലും ഇവ സുലഭമായി കാണപ്പെട്ടിരുന്നു. വടക്കൻ യൂറോപ്പിലെ കാടുകളും സമതല പ്രദേശങ്ങളുമായിരുന്നു ഇവയുടെ മുഖ്യവാസ മേഖലകൾ.

ഇവ ഭൂമുഖത്തു നിന്നും അപ്രത്യക്ഷനയശേഷം യൂറോപ്യൻ കാട്ടുപോത്തിനെ (Bison bison or B. bonasus) വിശേഷിപ്പിക്കാൻ ഔറൊക്‌സ്‌ എന്ന പദം ഉപയോഗിച്ചു വരുന്നു. എന്നാൽ ജന്തുശാസ്‌ത്രജ്ഞർ ഇതിനു അംഗീകാരം നൽകിയിട്ടില്ല.

അവലബം[തിരുത്തുക]

  1. "Bos primigenius". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 5 January 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ഔറൊക്‌സ്‌&oldid=3278087" എന്ന താളിൽനിന്ന് ശേഖരിച്ചത്