ഇഷ ഡിയോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഷ ഡിയോൾ
ജനനം
ഇഷ ധർമേന്ദ്ര ഡിയോൾ
തൊഴിൽഅഭിനേത്രി
സജീവ കാലം2002 - ഇതുവരെ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ഇഷ ഡിയോൾ (Punjabi : ਏਸ਼ ਦੇਓਲ੍, Tamil:ஈஷா தியோல், ഹിന്ദി:ईशा देओल )(ജനനം: നവംബർ 2, 1982). ബോളിവുഡിലെ തന്നെ ചലച്ചിത്ര ദമ്പതികളായ ധർമേന്ദ്ര - ഹേമ മാലിനി എന്നിവരുടെ മൂത്ത മകളാണ് ഇഷ.

സ്വകാര്യ ജീവിതം[തിരുത്തുക]

ബോളിവുഡിലെ ചലച്ചിത്ര ദമ്പതികളായ ധർമേന്ദ്ര - ഹേമ മാലിനി എന്നിവരുടെ മൂത്ത മകളാണ് ഇഷ. ഇഷ ഒരു പഞ്ചാബിയാണ്. പ്രമുഖ നടന്മാരായ സണ്ണി ഡിയോൾ , ബോബി ഡിയോൾ എന്നിവർ സഹോദരന്മാരാണ്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

ചലച്ചിത്ര അഭിനയം കൂടാതെ ഇഷ ഭരതനാട്യം, ഒഡീസ്സി എന്നീ നൃത്ത രൂപങ്ങളിൽ വൈദഗ്ദയാണ്. ഇതു കൂടാതെ ഇഷ ഒരു ഫുട്‌ബാൾ കളിക്കാരി കൂടെയാണ്. നന്നായി തമിഴ് പറയാനും ഇഷക്കറിയാം. രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഡാർലിംഗ് എന്ന ചിത്രം ഇഷയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായ ചിത്രമാണ്."[1]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Review of DARLING by Taran Adarsh : NAACHGAANA". Archived from the original on 2012-03-09. Retrieved 2008-12-23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇഷ_ഡിയോൾ&oldid=3625250" എന്ന താളിൽനിന്ന് ശേഖരിച്ചത്