ഇലക്ട്രോമാഗ്നറ്റിക് ഇൻഡക്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഇലക്ട്രിക് ചാലകത്തിൽ കാന്തികമണ്ഡലവുമായുള്ള ചലനാത്മകമായ സമ്പർക്കം മൂലം ഇലക്ട്രോമോട്ടീവ് ഫോഴ്സ് അഥവാ വോൾട്ടേജ് ഉണ്ടാവുന്നതിനെയാണ് ഇലക്ട്രോമാഗ്നറ്റിക് അല്ലെങ്കിൽ മാഗ്നറ്റിക് ഇൻഡക്ഷൻ എന്നുപറയുന്നത്.

1831 ല് ഇൻഡക്ഷൻ കണ്ടുപിടിച്ചതിന് മൈക്കൽ ഫാരഡേക്കാണ് അതിന്റെ പ്രശസ്തി നൽകുന്നത്. ജെയിംസ് ക്ലാർക് മാക്സ്‍വെൽ ഫാരഡെയുടെ ഇൻഡക്ഷൻ നിയമത്തിന് ഗണിതപരമായ വിശദീകരണം നൽകി. ഇൻഡ്യൂസ്ഡ് ഫീൽഡിന്റെ ദിശ ലെൻസ് നിയമം വ്യക്തമാക്കുന്നു. ഫാരഡെയുടെ നിയമം പിന്നീട് മാക്സ്‍വെൽ ഫാരഡേ സമവാക്യം എന്ന് ജനറലൈസ് ചെയ്തു. ഇത് ജെയിംസ് ക്ലാർക് മാക്സ്‍വെല്ലിന്റെ ഇലക്ട്രോമാഗ്നറ്റിസം സിദ്ധാന്തത്തിന്റെ ഒരു സമവാക്യമായി മാറി.

വൈദ്യുതകാന്തികത
വൈദ്യുതി · കാന്തികത