അർജന്റീന ദേശീയ ഫുട്ബോൾ ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അർജൻ്റീന ഒരു നായകൻ്റെ ജന്മ സ്ഥലമാണ്

അർജന്റീന ദേശീയ ഫുട്ബോൾ ടീം 1964

അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള ഫുട്ബോൾ ടീമാണ് അർജന്റീന ദേശീയ ഫുട്ബോൾ ടീം..

1930 മുതലുള്ള പതിനെട്ടു ലോകകപ്പുകളിൽ പതിനാലെണ്ണത്തിലും യോഗ്യത നേടിയിട്ടുണ്ട്. ആദ്യ ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായിരുന്നു. നാലു തവണ ഫൈനൽ കളിച്ച ഇവർ 1978ൽ ഹോളണ്ടിനെ 3-1 കീഴടക്കി ആദ്യമായി ജേതാക്കളായി. 1986ൽ പശ്ചിമ ജർമ്മനിയെ 3-2നു പരാജയപ്പെടുത്തി ഒരിക്കൽക്കൂടി കിരീടം നേടി. 1930ലെ പ്രഥമ ലോകകപ്പിൽ ഫൈനലിലെത്തിയെങ്കിലും അയൽക്കാരായ ഉറുഗ്വേയോട് പരാജയപ്പെട്ടു. 1990 ലോകകപ്പിലെ ഫൈനലിൽ പശ്ചിമ ജർമ്മനിയോടു പരാജയപ്പെട്ടു.2022 ൽ ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരിക്കൽക്കൂടി അർജൻ്റീന ജേതക്കളായി.

ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ മാത്രം ഉൾപ്പെട്ട കോപാ അമേരിക്ക ടൂർണമെന്റ് കിരീടം പതിനാലു തവണ നേടിയിട്ടുണ്ട്.12 തവണ രണ്ടാം സ്ഥാനവും ആൽബിസെലെസ്റ്റെ കരസ്ഥമാക്കി. 1992-ൽ കോൺഫെഡറേഷൻസ് കപ്പ് ജേതാക്കളായ അർജന്റീന 1995,2005 എന്നീ വർഷങ്ങളിൽ രണ്ടാം സ്ഥാനത്തു വന്നു. 2004ലെ ഒളിമ്പിക്സിൽ ഫുട്ബോൾ സ്വർണ്ണമെഡൽ കരസ്ഥമാക്കി. 1926, 1996 വർഷങ്ങളിലെ ഒളിമ്പിക്സുകളിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്.ഇതിനു പുറമെ അണ്ടർ-20 ലോകകപ്പും(6 തവണ), തെക്കേ അമേരിക്കയുടെ യൂത്ത് കപ്പും(4 തവണ), അർട്ടേമിയോ ഫ്രാഞ്ചി ട്രോഫിയും അർജെന്റീന നേടിയിട്ടുണ്ട്

ഒട്ടേറെ ലോകോത്തര താരകളെ സംഭാവന ചെയ്തിട്ടുള്ള രാജ്യമാണ് അർജന്റീന. യൂറോപ്പിലെ പ്രമുഖ ക്ലബുകളുടെ മുൻ‌നിരയിൽ നിരവധി അർജന്റൈൻ താരങ്ങൾ കളിക്കുന്നുണ്ട്. 1986ൽ ടീമിനെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ഡിയേഗോ മറഡോണ എക്കാലത്തെയും മികച്ച അർജന്റൈൻ ഫുട്ബോൾ താരമായി ഗണിക്കപ്പെടുന്നു. ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മറഡോണ. മരിയോ കെംപസ്, ഡാനിയൽ പാസറെല്ല, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ക്ലോഡിയോ കനീജിയ, ജോർഗേ വൽദാനോ,ലയണൽ മെസ്സി,ഗുള്ളിയെർമൊ സ്റ്റബൈൽ എന്നിവർ ലോകശ്രദ്ധ നേടിയ മുൻ അർജന്റൈൻ താരങ്ങളാണ്.

ലോകകപ്പ് പ്രകടനം[തിരുത്തുക]

  • 1930 - രണ്ടാം സ്ഥാനം
  • 1934 - ഒന്നാം റൌണ്ട്
  • 1938 - പിന്മാറി
  • 1950 - പിന്മാറി
  • 1954 - പിന്മാറി
  • 1958 - ഒന്നാം റൌണ്ട്
  • 1962 - ഒന്നാം റൌണ്ട്
  • 1966 - ക്വാർട്ടർ ഫൈനൽ
  • 1970 - യോഗ്യത നേടിയില്ല
  • 1974 - രണ്ടാം റൌണ്ട്
  • 1978 - ജേതാക്കൾ (ആതിഥേയർ)
  • 1982 - രണ്ടാം റൌണ്ട്
  • 1986 - ജേതാക്കൾ
  • 1990 - രണ്ടാം സ്ഥാനം
  • 1994 - രണ്ടാം റൌണ്ട്
  • 1998 - ക്വാർട്ടർ ഫൈനൽ
  • 2002 - ഒന്നാം റൌണ്ട്
  • 2006 - ക്വാർട്ടർ ഫൈനൽ
  • 2010 - ക്വാർട്ടർ ഫൈനൽ
  • 2014 - രണ്ടാം സ്ഥാനം
  • 2022- ഒന്നാംസ്ഥാനം

കോപ്പ അമേരിക്ക പ്രകടനം[തിരുത്തുക]

ഒന്നാം സ്ഥാനം[തിരുത്തുക]

(ആകെ- 14 പ്രാവശ്യം)

  • 1921
  • 1925
  • 1927
  • 1929
  • 1937
  • 1941
  • 1945
  • 1946
  • 1947
  • 1955
  • 1957
  • 1959
  • 1991
  • 1993

രണ്ടാം സ്ഥാനം[തിരുത്തുക]

(ആകെ- 14 പ്രാവശ്യം)

  • 1916
  • 1917
  • 1920
  • 1923
  • 1924
  • 1926
  • 1935
  • 1942
  • 1959
  • 1967
  • 2004
  • 2007
  • 2015
  • 2016

മൂന്നാം സ്ഥാനം[തിരുത്തുക]

(ആകെ- 4 പ്രാവശ്യം)

  • 1919
  • 1956
  • 1963
  • 1989

മൂന്നിൽ താഴെ[തിരുത്തുക]

(ആകെ- 12 പ്രാവശ്യം)

  • 1922- നാലാം സ്ഥാനം
  • 1939- കളിക്കാതെ പിൻവാങ്ങി
  • 1949- കളിക്കാതെ പിൻവാങ്ങി
  • 1953- കളിക്കാതെ പിൻവാങ്ങി
  • 1975- ഒന്നാം റൗണ്ട്
  • 1979- ഒന്നാം റൗണ്ട്
  • 1983- ഒന്നാം റൗണ്ട്
  • 1987- നാലാം സ്ഥാനം
  • 1995- ക്വാർട്ടർ ഫൈനൽ
  • 1997- ക്വാർട്ടർ ഫൈനൽ
  • 1999- ക്വാർട്ടർ ഫൈനൽ
  • 2001- കളിക്കാതെ പിൻവാങ്ങി

ഒളിമ്പിക്സ് പ്രകടനം[തിരുത്തുക]

ശ്രദ്ധേയരായ താരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]