അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1875ലെ മീറ്റർ ഉടമ്പടി (Metre Convention) പ്രകാരം, അന്താരാഷ്ട്ര ഏകകവ്യവസ്ഥയുടെ (എസ്.ഐ) സംരക്ഷണാർത്ഥം സ്ഥാപിച്ച മൂന്നു സ്ഥാപനങ്ങളിൽ ആദ്യത്തേതാണ് അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം (General Conference on Weights and Measures).

അമ്പത്തിയൊന്ന് അംഗരാജ്യങ്ങളും ഇരുപത്തിയഞ്ച് സഖ്യരാജ്യങ്ങളും ഉള്ള ഈ സംഘടന, നാല് മുതൽ ആറ് വർഷത്തിലൊരിക്കൽ, പാരീസിലെ സീവ്രെയിൽ യോഗം ചേരുന്നു. അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം എന്നർത്ഥം വരുന്ന Conférence générale des poids et mesures എന്ന ഫ്രഞ്ച് പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് സിജിപീഎം (CGPM) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.

അന്താരാഷ്ട്രഅളവുതൂക്കസംഘടന, (Bureau international des poids et mesures - BIPM), അന്താരാഷ്ട്ര അളവുതൂക്കസമിതി (Comité international des poids et mesures - CIPM) എന്നിവയാണ് മറ്റു സംഘടനകൾ.