അനു രാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനു രാഘവൻ
2017 ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്സിലെ 400 മീറ്റർ ഹർഡിൽസിൽ വെള്ളി മെഡലുമായി അനു രാഘവൻ
വ്യക്തിവിവരങ്ങൾ
ജനനം (1993-04-20) 20 ഏപ്രിൽ 1993  (30 വയസ്സ്)
പാലക്കാട്, കേരളം, ഇന്ത്യ
Sport
രാജ്യം ഇന്ത്യ
കായികയിനംTrack and field
Event(s)400 മീറ്റർ, 400 മീറ്റർ ഹർഡിൽസ്

400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും മത്സരിക്കുന്ന ഒരു ഇന്ത്യൻ സ്പ്രിന്ററാണ് അനു രാഘവൻ (ജനനം: 1993 ഏപ്രിൽ 20).

2016 സമ്മർ ഒളിമ്പിക്സിൽ 4 × 400 മീറ്റർ റിലേ ടീമിനെ ടീമിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്ന് 2016ൽ അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഫെഡറേഷനകത്തെ അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെയുള്ള യുദ്ധം എന്നാണതിനെ അനു രാഘൻ വിശേഷിപ്പിച്ചത്.[1][2] ഒളിമ്പിക് ഗെയിംസിലും, അതേ വർഷം തന്നെ, ദേശീയ ക്യാമ്പിന് പുറത്ത് പരിശീലനം തെരഞ്ഞെടുത്തതിന്റെ പേരിൽ ഒളിമ്പിക്സിൽ നിന്നും ദക്ഷിണ ഏഷ്യൻ ഗെയിംസിൽ നിന്നും ഒഴിവാക്കപ്പെട്ടു എന്നും അവർ പറഞ്ഞു.[3]

2017 ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്സിൽ 400 മീ. ഹർഡിൽസ് മത്സരത്തിൽ അനു രാഘവൻ 57.22 സെക്കൻഡിൽ ഫിനിഷ് ചെയ്തുകൊണ്ട് വെള്ളി മെഡൽ കരസ്ഥമാക്കി. [4]

അവലംബങ്ങൾ[തിരുത്തുക]

  1. Singh, Navneet (22 July 2016). "Athlete Anu Raghavan goes to court over Rio relay team omission". Hindustan Times. Retrieved 14 August 2017.
  2. "Nepotism cost me Olympics spot, alleges Anu Raghavan". Manorama Online. 22 July 2016. Retrieved 14 August 2017.
  3. AS, Shan (2 June 2017). "Revenge and record for Anu in grudge race". The New Indian Express. Retrieved 14 August 2017.
  4. Misra, Sundeep (9 July 2017). "Asian Athletics Championships: Anu Raghavan proves a point with silver, Sudha Singh secures gold". Firstpost. Retrieved 14 August 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനു_രാഘവൻ&oldid=3192761" എന്ന താളിൽനിന്ന് ശേഖരിച്ചത്