പോണ്ടിയാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോണ്ടിയാക്ക്
No authentic images of Pontiac are known to exist.[1] This interpretation was painted by John Mix Stanley.
ജനനംc. 1720
മരണംApril 20, 1769 (aged 48–49)
മരണ കാരണംassassination
ദേശീയതOttawa
തൊഴിൽWar leader
അറിയപ്പെടുന്നത്Pontiac's War

പോണ്ടിയാക് മഹാനായ ഒരു തദ്ദേശീയ ഇന്ത്യൻ ചീഫ് ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് അറിവേ ചരിത്രത്തിലുള്ളൂ.അദ്ദേഹത്തിന്റെ കാലത്തെ തദ്ദേശീയ ഇന്ത്യൻ ജനത Obwandiyag  എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. തദ്ദേശീയ ഇന്ത്യക്കാരിലെ ഒട്ടാവ ഗോത്രത്തിന്റെ തലവനായിരുന്നു പോണ്ടിയാക്. പിന്നീട് മറ്റ് തദ്ദേശീയ ഇന്ത്യൻ ഗോത്രങ്ങളായ Ottawa, Potawatomi, Ojibwa എന്നീ ഗോത്രങ്ങളുടെ ഏകോപന സമിതിയുടെ തലവനായി പോണ്ടിയാക്ക് തെരഞ്ഞെടുക്കപ്പെട്ടു. എ.ഡി. 1720 ൽ മൌമീ നദിയ്ക്കടുത്ത് (ഇപ്പോൾ ഐക്യനാടുകളിലെ ഒഹിയോയിൽ) ജനിച്ചു. അദ്ദേഹത്തിന്റെ മരണം 1769 ഏപ്രിൽ 20 ന് മിസിസിപ്പി നദിയ്ക്കു സമീപം ആയിരുന്നു (ഇപ്പോഴത്തെ കഹോകിയ) 1763-1764 ലെ പോണ്ടിയാക് യുദ്ധത്തിൽ തദ്ദേശീയ ഇന്ത്യൻ ഗോത്രങ്ങളെ ഏകികരിപ്പിച്ചു തങ്ങളുടെ ഭൂമി യൂറോപ്പിൽ നിന്നെത്തിയ കുടിയേറ്റക്കാർ പിടിച്ചെടുക്കുന്നതിനെതിരെ ഗ്രെയ്റ്റ് ലെയ്ക്സ് പ്രദേശത്ത് ബ്രിട്ടീഷുകാർക്കെതിരെ ഇവർ യുദ്ധം ചെയ്തിരുന്നു. ഈ ഗോത്രങ്ങൾ ഫ്രഞ്ചുകാരുമായി അക്കാലത്ത് സഹകരിച്ചിരുന്നു.പക്ഷേ ബ്രിട്ടീഷുകാരുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല.

എ.ഡി.1762 ൽ പോണ്ടിയാക് ഗ്രെയ്റ്റ് ലെയ്ക് ഇന്ത്യൻ ഗോത്രത്തെയും ഒട്ടാവ, ഒജിബ്വ, പൊട്ടവട്ടോമി, ഹുറോൺ എന്നീ മറ്റ് ഇന്ത്യൻ ഗോത്രങ്ങളെയും ഏകോപിപ്പിച്ച് ബ്രിട്ടീഷ് കുടിയേറ്റക്കാരെ തുരത്തുന്നതിന് നേതൃത്വം കൊടുത്തു. ബ്രട്ടീഷ് കമാൻഡർ Henry Gladwin പോണ്ടിയാക്കിന്റെ നീക്കം മണത്തറിഞ്ഞു. എങ്കിലും രണ്ടു ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷ് കോട്ടയ്ക്ക് അവർ കടുത്ത ഉപരോധം ഏർപ്പെടുത്തി. അനേകം ബ്രിട്ടീഷ് പട്ടാളക്കാരെയും മറ്റും അവർ തടവുകാരായി പിടിക്കുകയോ വധിക്കുകയോ ചെയ്തു. അര ഡസനോളം വിവിധ ഗോത്രങ്ങളിലെ 900 നേറ്റീവ് ഇന്ത്യൻ പടയാളികൾ അടങ്ങുന്ന സൈന്യവുമായി പോണ്ടിയാക്ക് ഫ്രഞ്ച് കുടിയെറ്റക്കാരെ ഒഴിവാക്കി ബ്രിട്ടീഷ് കുടിയെറ്റക്കാരെ മാത്രം തെരഞ്ഞു പിടിച്ച് ആക്രമിച്ചു. Detroit കോട്ട ആഴ്ചകളോളം നേറ്റീവ ഇന്ത്യൻ പടയാളികൾ ഉപരോധിച്ചു. പോണ്ടിയാക്കിന്റെ സന്ദേശ പ്രകാരം മറ്റനേകം ഇന്ത്യൻ ഗോത്രങ്ങളും ഇവരോടൊപ്പം യുദ്ധത്തിന് എത്തിച്ചേർന്നിരുന്നു.

പോണ്ടിയാക്കിന്റെ Detroit കോട്ടക്കെതിരായ ഉപരോധം തകർക്കുവാൻ 250 ബ്രിട്ടീഷ് പോരാളികൾ അവിടേയ്ക്ക് എത്തിച്ചേർന്നു. പോണ്ടിയാക്കിനെ അമ്പരപ്പിച്ചു കൊണ്ട് ബ്രട്ടീഷ് സൈന്യം കോട്ടയ്ക്ക് 2 മൈൽ കിഴക്കായി തമ്പടിച്ചിരുന്ന ഇന്ത്യന് പോരാളികളെ അപ്രതീക്ഷിതമായി ആക്രമിച്ചു. ഈ യുദ്ധം Battle of Bloody Run എന്നറിയപ്പെടുന്നു. പോണ്ടിയാക്കും കൂട്ടരും പെട്ടെന്നു തന്നെ ആപത്തു തിരിച്ചറിയുകയും യുദ്ധസജ്ജരാകുകയും ചെയ്തു. ഈ യുദ്ധത്തിൽ ഇരുപതോളം ബ്രട്ടീഷ് പടയാളികൾ കൊല്ലപ്പെടുകയും 34 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരാൾ Captain James Dalyell ആയിരുന്നു. ഈ വിവരം അറിഞ്ഞപ്പോൾ ജനറൽ Jeffrey Amherst പോണ്ടിയാക്കിനെ കൊലപ്പെടുത്തുന്നവർക്കു  £200 പാരിതോഷികം പ്രഖ്യാപിച്ചു. താമസിയാതെ കൂടുതൽ ബ്രിട്ടീഷ് പട്ടാളക്കാർ ഫോർട്ട് Detroit ൽ എത്തിച്ചേർന്നു. പോണ്ടിയാക്ക് യുദ്ധത്തില് വിജയിച്ചുവെങ്കിലും കോട്ട പിടിച്ചെടുക്കുവാൻ സാധിച്ചില്ല. 1766 ജുലൈയില് ബ്രിട്ടീഷ് പട്ടാളമേധാവി Sir William Johnson പോണ്ടിയാക്കുമായി സമാധാന ഉടമ്പടിയ്ക്കു സമ്മതിച്ചു. ഒക്ടോബറിൽ പോണ്ടിയാക് കോട്ടക്കെതിരായ ഉപരോധം പിൻവലിക്കുകയും ഇല്ലിനോയിസ് പ്രദേശം വിട്ടു പോകുകയും ചെയ്തു. ഈ സമയം മറ്റ് ഇന്ത്യൻ ഗോത്രങ്ങൾ അവർ ആക്രമിച്ച 12 ബ്രട്ടീഷ് കോട്ടകളിൽ‌ 8 എണ്ണവും പിടിച്ചെടുത്തിരുന്നു. ഔദ്യോഗികമായി യുദ്ധം അവസാനിച്ചു എങ്കിലും പോണ്ടിയാക്കിന്റെ സമാധാന ഉടമ്പടി മറ്റ് ഇന്ത്യൻ ഗോത്രങ്ങളുടെയും അവരുടെ തലവൻമാരുടെയും ഇടയിൽ പോണ്ടിയാക്കിനെതിരായി അനിഷ്ടം സൃഷ്ടിച്ചു. പിന്നീട് ഒരു Peoria  ഇന്ത്യൻ ഗോത്രക്കാരൻ 1769 ഏപ്രിൽ 20 ന് പോണ്ടിയാക്കിനെ വധിച്ചു. പോണ്ടിയാക്കിന്റെ വധത്തിനു പ്രതികാരമായി Ottawa  ഇന്ത്യൻസ് അനേകം Peoria  ഇന്ത്യൻസിനെ അക്കാലത്തു വധിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. Dowd 2002, പുറം. 6.
"https://ml.wikipedia.org/w/index.php?title=പോണ്ടിയാക്ക്&oldid=2609097" എന്ന താളിൽനിന്ന് ശേഖരിച്ചത്