പെട്രസ് അപിയാനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പതിനാറാം നൂറ്റാണ്ടിലെ തിയോഡോർ ഡി ബ്രൈയുടെ കൊത്തുപണിയിൽ അപിയാനസ്

പെട്രസ് അപിയാനസ് (ഏപ്രിൽ 16, 1495 - ഏപ്രിൽ 21, 1552), [1] പീറ്റർ അപ്യാൻൻ, പീറ്റർ ബെന്നെവിറ്റ്സ്, പീറ്റർ ബിയെനെവിറ്റ്സ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഒരു ആയിരുന്നു ജർമൻ മാനവികതാവാദി ആയിരുന്നു. ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂപടനിർമ്മാണം എന്നീ മേഖലകളിലും അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു. [2] അദ്ദേഹത്തിന്റെ കൃതികളായ "കോസ്മോഗ്രാഫിക്കസ് ലിബർ" (1524), അസ്ട്രണോമിക്കം സീസേറിയം" (1540) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. പിന്നീട് ഈ കൃതികൾ മറ്റു ഭാഷകളിലേക്ക് ധാരാളമായി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ചന്ദ്ര ഗർത്തമായ അപിയാനസ്, ഛിന്നഗ്രഹം 19139 അപിയാൻ എന്നിവ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടവയാണ്.

അവലംബം[തിരുത്തുക]

  1. Kish (1970)
  2. "19139 Apian (1989 GJ8)". Minor Planet Center. Retrieved 3 January 2018.
"https://ml.wikipedia.org/w/index.php?title=പെട്രസ്_അപിയാനസ്&oldid=3211588" എന്ന താളിൽനിന്ന് ശേഖരിച്ചത്