നജഫ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നജഫ്‌

النجف
Imam Ali's Shrine.
Imam Ali's Shrine.
The location of Najaf (printed in red) within ഇറാഖ്.
The location of Najaf (printed in red) within ഇറാഖ്.
Country ഇറാഖ്
ProvinceNajaf Governorate
ഉയരം
60 മീ(200 അടി)
ജനസംഖ്യ
 (2008)
 • ആകെ560,000
സമയമേഖലGMT +3
 • Summer (DST)+4

ഇറാക്കിലെ നജഫ്‌ ഗവർണറേറ്റിലുള്ള ഒരു നഗരമാണ് നജഫ്‌. ഷിയാ മുസ്ലിങ്ങൾ പുണ്യസ്ഥലങ്ങളായി കരുതുന്ന ഇറാക്കിലെ രണ്ട് നഗരങ്ങളിൽ ഒന്നാണ് നജഫ്‌. കർബലയാണ് രണ്ടാമത്തെ നഗരം. മഷദ്-അലി (Mashad-Ali) എന്നും നജഫ്‌ നഗരം അറിയപ്പെടുന്നു. കർബല നഗരത്തിൽനിന്ന് 77 കിലോമീറ്റർ തെക്കുകിഴക്കായാണ് നഗരത്തിന്റെ സ്ഥാനം. യൂഫ്രട്ടിസ് നദിയുടെ പടിഞ്ഞാറൻ കൈവഴിക്കടുത്ത് സ്ഥിതിചെയ്യുന്ന നജഫ്‌ ഇറാക്കിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഗവർണറേറ്റിന്റെ വിസ്തീർണം: 28,824 ച.കി.മീ.

എട്ടാം നൂറ്റാണ്ടിൽ ഹാറുൺ-അൽ-റഷീദ് ഖലിഫ സ്ഥാപിച്ച ഈ നഗരം മുഹമ്മദ് നബിയുടെ മരുമകൻ അലിയുടെ ശവകുടീരത്തിനു ചുറ്റുമായാണ് വ്യാപിച്ചിരിക്കുന്നത്. ഷിയാ മുസ്ലിങ്ങളുടെ പ്രധാന ആരാധനാലയമാണ് പ്രസ്തുത ശവകുടീരം. 1991-ലെ ഗൾഫ് യുദ്ധവും 2003-ലെ യു.എസ്. അധിനിവേശവും നഗരത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ചു.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നജാഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നജഫ്‌&oldid=3695200" എന്ന താളിൽനിന്ന് ശേഖരിച്ചത്