തേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ്‌ തേൻ (Honey). മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.

പോഷക മൂല്യം[തിരുത്തുക]

തേൻ
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 300 kcal   1270 kJ
അന്നജം     82.4 g
- പഞ്ചസാരകൾ  82.12 g
- ഭക്ഷ്യനാരുകൾ  0.2 g  
Fat0 g
പ്രോട്ടീൻ 0.3 g
ജലം17.10 g
റൈബോഫ്ലാവിൻ (ജീവകം B2)  .038 mg  3%
നയാസിൻ (ജീവകം B3)  .121 mg  1%
പാന്റോത്തെനിക്ക് അമ്ലം (B5)  .068 mg 1%
ജീവകം B6  .024 mg2%
Folate (ജീവകം B9)  2 μg 1%
ജീവകം സി  0.5 mg1%
കാൽസ്യം  6 mg1%
ഇരുമ്പ്  .42 mg3%
മഗ്നീഷ്യം  2 mg1% 
ഫോസ്ഫറസ്  4 mg1%
പൊട്ടാസിയം  52 mg  1%
സോഡിയം  4 mg0%
സിങ്ക്  .22 mg2%
Shown is for 100 g, roughly 5 tbsp.
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ചരിത്രം[തിരുത്തുക]

വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും[1] തേനിന്റെ ഗുണവിശേഷങ്ങൾ‍ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.

വിവിധ തരങ്ങൾ[തിരുത്തുക]

ഞൊടിയൽ തേനീച്ചയുടെ തേൻ അട

കേരളത്തിലും, തമിഴ്നാട്ടിലും, ദക്ഷിണ കന്നടയിലും വ്യാവസായിക അടിസ്ഥാനത്തിൽ ഉള്ള തേനുൽപാദനത്തിന് ഞൊടിയൽ തേനീച്ചകളെ (Apis Cerana Indica) വളർത്തിവരുന്നു. തേനീച്ച വളർത്തൽ മികച്ച രീതിയിൽ നടക്കുന്ന ഒരു സംസ്‌ഥാനം ആണ് കേരളം. ഇവിടെ തേനീച്ച വളർത്തൽ വ്യാപകമായതിനു പിന്നിൽ പ്രവർത്തിച്ച ആളാണ് റെവ. ന്യൂട്ടൺ. കേരളത്തിൽ അടക്കം നിരവധി സംസ്‌ഥാനങ്ങളിൽ തേനീച്ച വളർത്തൽ വ്യാപിക്കാൻ പ്രയത്നിച്ച ആളാണ് അദ്ദേഹം. 1911 മുതൽ 1917 വരെ കേരളത്തിലെ തേനീച്ചകളെ കുറിച്ച് പഠിച്ച അദ്ദേഹം ഇവിടുത്തെ തേനീച്ചകൾക്ക് അനുയോജ്യം ആയ തേനീച്ച പെട്ടികൾ രൂപ കൽപ്പന ചെയ്യുക ഉണ്ടായി ന്യൂട്ടൺ ഹൈവ്സ് (Newton Hives) എന്ന് അറിയപ്പെടുന്ന ഇത്തരം തേനീച്ച പെട്ടികൾ ആണ് ഇന്നും ദക്ഷിണേന്ത്യയിൽ വ്യാപകം ആയി ഉപയോഗിച്ച് വരുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ പെട്ടികളിൽ വളർത്തുന്ന ഇവയെ തേൻ ലഭ്യതയുള്ള പ്രദേശങ്ങളലേക്ക് വാഹനങ്ങളിൽ കൊണ്ടുപോയി സ്ഥാപിച്ച് വൻതോതിൽ തേൻ ഉല്പാദിപ്പിക്കുന്നു. Migratory Beekeeping എന്നറിയപ്പെടുന്ന ഇത്തരം കൃഷിയിൽ [[റബർ]] തോട്ടങ്ങൾ കേന്ദ്രികരിച്ചാണ് ദക്ഷിണേന്ത്യയിൽ തേനുല്പാദനം നടത്തുന്നത്.

  • ചെറുതേൻ
ചെറുതേൻ കട്ട

കേരളത്തിൽ കാണപ്പെടുന്ന പ്രത്യേക തരം തേനീച്ചയായ ചെറുതേനീച്ച (Trigona iridipennis) ഉല്പാദിപ്പിക്കുന്ന തേനാണു ചെറുതേൻ. വലിപ്പത്തിൽ വളരെ ചെറിയവയായതിനാൽ മറ്റുതേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പ്ങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാൻ കഴിയും. അതിനാൽത്തന്നെ ചെറുതേനിന് ഔഷധ ഗുണം കൂടുതലാണ്.

ചിത്രങ്ങൾ[തിരുത്തുക]

നിർമ്മാണ വൈദഗ്ദ്യം[തിരുത്തുക]

പ്രകൃതിയിലെ സുന്ദരമായ നിർമ്മാണ വിദഗ്ദരാണ് തേനീച്ചകൾ. ഷട്കോണാകൃതിയിൽ കൃത്യമായ അളവിൽ അറകളായി നിർമ്മിക്കപ്പെടുന്ന തേനീച്ച കൂടുകൾ അത്ഭുതകരമായ രീതിയിൽ ഗണിതശാസ്ത്രമാനദണ്ഡങ്ങൾ പിന്തുടരപ്പെടുന്നുവെന്നതാണ് ശാസ്ത്രീയ ഗേവഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്.[2]

ഔഷധ ഗുണങ്ങൾ[തിരുത്തുക]

കാഞ്ഞിരത്തിൽ വസിക്കുന്ന ഏറ്റവും ചെറിയ ഈച്ചകൾ സംഭരിക്കുന്നതാണ് ഔഷധ ഉപയോഗത്തിന് ശ്രേഷ്ഠമായ തേനെന്ന് പറയപ്പെടുന്നു.[3] സുശ്രുത സംഹിതയിൽ എട്ടു തരം തേനിനെ പ്പറ്റി പറയുന്നു.

  • പൌത്തികം

പൂത്തികളെന്ന പേരുള്ളതും മഞ്ഞ നിറവുമുള്ള ഈച്ചകൾ സംഭരിക്കുന്ന തേൻ.

  • ഭ്രാമരം

വണ്ടുകളെപ്പോലെ വലിപ്പമുള്ള ഈച്ചകൾ സംഭരിക്കുന്നത്. വഴുവഴുപ്പുള്ളതും, വളരെ മധുരമുള്ളതുമാണ്.

  • ക്ഷൌദ്രം

മഞ്ഞ നിറത്തിലുള്ള ചെറിയ ഈച്ചകൾ സംഭരിക്കുന്നത്.

  • മാക്ഷികം (വൻ‌തേൻ)

തവിട്ടു നിറമുള്ള വലിയ ഈച്ചകൾ സംഭരിക്കുന്നത്.

  • ഛാത്രം

കുട(ഛത്രം)യുടെ ആകൃതിയിൽ വട്ടത്തിൽ പറക്കുന്ന ഈച്ചകൾ സംഭരിക്കുന്നത്. രക്തപിത്തവും, കൃമിയും, പ്രമേഹവും ചികിത്സിക്കുവാൻ ഉപയോഗിക്കുന്നു.

  • ആർഘ്യം

പുറ്റുമണ്ണിൽ കൂടുണ്ടാക്കി, തേൻ ശേഖരിക്കുന്നതും കൂർത്ത മുഖവും, വണ്ടിന്റെ സ്വഭാവത്തോടു കൂടിയ ഈച്ചകൾ (ആർഘാ) സംഭരിക്കുന്ന തേൻ. ഇതിന് വെള്ള നിറമായിരിക്കും.

  • ഔദ്ദാലകം

തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ(ഉദ്ദാലം) പുറ്റുകളിൽ ശേഖരിക്കുന്ന തേൻ. ഇതിന് ചവർപ്പും പുളിയും ചെറിയ എരിവും ഉണ്ട്. കുഷ്ഠരോഗ, വിഷ ചികിത്സയിൽ ഉപയോഗിക്കുന്നു.

  • ദാളം

തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ വൃക്ഷങ്ങളുടെ പൊത്തുകളിൽ ശേഖരിക്കുന്ന തേൻ. ച്ഛർദ്ദി, പ്രമേഹ ചികിത്സ തുടങ്ങിയ അസുഖങ്ങളിൽ ഉപയോഗിക്കുന്നു.

തേൻ മതങ്ങളിൽ‍[തിരുത്തുക]

ഇസ്ലാമിൽ[തിരുത്തുക]

നിന്റെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യൻ കെട്ടിയുർത്തുന്നവയിലും നീ പാർപ്പിടങ്ങളുണ്ടാക്കി കൊള്ളുക.പിന്നെ എല്ലാതരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണങ്ങളുള്ള പാനീയം പുറത്ത് വരുന്നു അതിൽ മനുഷ്യർക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്.(16:68,69) ഖുർ ആനിലെ പതിനാറാമത്തെ അദ്ധ്യായത്തിന്റെ പേര് ‍തേനീച്ച എന്നർത്ഥം വരുന്ന അൽ നഹൽ‍ ആണ്‌‍. ഖുർ ആനിൽ തേനീച്ച എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് സ്ത്രീലിംഗമായിട്ടാണ്. പെൺ തേനീച്ചകളാണ് തേനിനു വേണ്ടി മധു ശേഖരിക്കൽ എന്നത് ഈ അടുത്ത കാലത്താണ് കണ്ടെത്തിയത്‌ ‍. എന്നാൽ 1400 വർഷങ്ങൾക്ക് മുമ്പേ ഖുർ ആനിൽ പെൺ തേനീച്ച(തേനീച്ച യുടെ സ്ത്രീലിംഗ രൂപം) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് ഖുർ ആനിന്റെ അമാനുഷികതയായിട്ട് മുസ്ലിം പണ്ഡിതന്മാർ ഉയർത്തിക്കാട്ടാറുണ്ട്.

വേദഗ്രന്ഥങ്ങളിൽ[തിരുത്തുക]

[4]

[5]

അവലംബം[തിരുത്തുക]

  1. ഖുർആൻ 16:68-69
  2. http://www.harunyahya.com/books/science/honeybee_miracle/honeybee_miracle01.php
  3. References
  4. തേനീച്ചയിലെ വിസ്മയം വീഡിയോ
  5. http://malayalambible.in/bible/20:25:16.htm#[പ്രവർത്തിക്കാത്ത കണ്ണി]

പുറമേക്കുള്ളകണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തേൻ&oldid=3864558" എന്ന താളിൽനിന്ന് ശേഖരിച്ചത്