താരാ ലിപിൻസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താരാ ലിപിൻസ്കി
2014 ലെ സോചി ഒളിമ്പിക്സിൽ ലിപിൻസ്കി
ജനനം (1982-06-10) ജൂൺ 10, 1982  (41 വയസ്സ്)
ഫിലാഡൽഫിയ, പെൻസിൽവാനിയ, യുഎസ്.
ഉയരം5 ft 1 in (155 cm) in[1]

ഒരു അമേരിക്കൻ സ്കേറ്ററും, നടിയും, സ്പോർട്സ് കമന്റേറ്ററുമാണ് താര ക്രിസ്റ്റീൻ ലിപിൻസ്കി (Tara Lipinski) (ജനനം ജൂൺ 10, 1982)[3] . ലിപിൻസ്കി വനിതാ സിംഗിളിൽ ഒരു മുൻ താരവും 1998 ലെ ഒളിമ്പിക് ചാമ്പ്യനും 1997- ലെ വേൾഡ് ചാമ്പ്യനും രണ്ട് തവണ ചാമ്പ്യൻസ് സീരീസ് ഫൈനൽ ചാമ്പ്യനും (1997-1998), 1997- ലെ യുഎസ് ദേശീയ ചാമ്പ്യൻ എന്നിവയാണ്. ലോക ഫിഗർ സ്കേറ്റിങ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ലിപിൻസ്കി.[4] 14-ാം വയസ്സിൽ, 9 മാസം 10 ദിവസം ഉള്ളപ്പോഴാണ് അവർക്ക് ഇത് നേടിയെടുക്കാൻ സാധിച്ചത്.

ജീവചരിത്രം[തിരുത്തുക]

ലിപിൻസ്കി1982 ജൂൺ 10 ന് ഫിലാൻഡൽഫിയയിലെ പെൻസിൽവാനിയയിൽ [5]ഓയിൽ എക്സിക്യൂട്ടീവും അഭിഭാഷകനുമായ ജാക്ക് ലിപിൻസ്കി, സെക്രട്ടറിയായ പട്രീഷ്യ (നീ ബ്രോസിനിയക്) എന്നിവരുടെ മകൾ ആയി ജനിച്ചു.[6]വാഷിങ്ടൺ ടൗൺഷിപ്പിൽ, ന്യൂ ജേഴ്സിയിലെ ഗ്ലോസ്റ്റർ കൗണ്ടിയിൽ, അവളുടെ ഏറ്റവും പ്രായം കുറഞ്ഞ കാലം ചിലവഴിച്ചു. [7][8]

ലിപിൻസ്കി 1988-ൽ ഐസ് സ്കേറ്റിംഗ് തുടങ്ങി. ഫിലാഡൽഫിയ മേഖലയിൽ റോളർ സ്കേറ്റിങ്ങ് കോച്ചുകളിൽ നിന്ന് ആദ്യം സ്കേറ്റിങ്ങ്ന്റെ സാങ്കേതികതയെക്കുറിച്ച് പഠിക്കുകയും ചെയ്തു. അവരുടെ ആദ്യത്തെ പ്രധാന മത്സരം 1990-ലെ ഈസ്റ്റേൺ റീജിയണൽ ചാമ്പ്യൻഷിപ്പിൽ റോളർ സ്കേറ്റിംഗിനിൽ രണ്ടാം സ്ഥാനം നേടിയതായിരുന്നു. 1991-ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഒൻപത് വയസ്സുള്ള ആദ്യ ഫ്രീസ്റ്റൈൽ പെൺകുട്ടികളുടെ വിഭാഗത്തിലും അവൾ ആദ്യസ്ഥാനം നേടി.[9]

1991- ൽ, പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ടെക്സസിലെ ഷുഗർ ലാൻഡിലേയ്ക്ക് താമസം മാറി. എന്നിരുന്നാലും അവിടെ പരിശീലന സൗകര്യങ്ങൾ ലഭ്യമല്ലായിരുന്നു. 1993-ൽ ലിപിൻസ്കിയും അമ്മയും അവർ മുൻപ് പരിശീലനം നടത്തിയിരുന്ന സ്ഥലമായ ഡെലാവരെയിലേക്ക് തിരിച്ചെത്തി. പിന്നീട് അവർ മിഷിഗണിലെ ഡെട്രോയിറ്റിലേക്ക് താമസം മാറി. റിച്ചാർഡ് കല്ലഗനോടൊപ്പം പരിശീലനം നടത്തി.[10]

1994 യുഎസ് ഒളിമ്പിക് ഫെസ്റ്റിവൽ മത്സരം വിജയിച്ചപ്പോൾ ലിപിൻസ്കിക്ക് ദേശീയ പ്രാമുഖ്യം ലഭിച്ചു. ആ സമയത്ത് അത് ഒരു ജൂനിയർ തലത്തിലുള്ള മത്സരമായിരുന്നു. ലിപിൻസ്കി സ്വർണ്ണ മെഡൽ ജേതാവും സ്കേറ്റിംഗിൽ സ്വർണ്ണമെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കായികതാരവും ആയിരുന്നു. പിന്നീട് ആ സീസണിൽ 1995-ലെ വേൾഡ് ജൂനിയർ ചാംപ്യൻഷിപ്പിൽ നാലാം സ്ഥാനം നേടി. 1995- ൽ യുഎസ് ഫിഗർ ചാമ്പ്യൻഷിപ്പിൽ സിഡ്നി വോഗലിന് പിന്നിലായി രണ്ടാം സ്ഥാനത്തെത്തി.[11][12]ഡെലാവരെ യൂണിവേഴ്സിറ്റിയിലെ ജെഫ് ഡി ഗ്രെഗൊറിയോ ആണ് ലിപിൻസ്കിയെ പരിശീലിപ്പിച്ചത്. 1995 ആയപ്പോഴേക്കും മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചു. "താരാ-മാനിയ" മാധ്യമങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരുന്നു.

ടെലിവിഷൻ, ചലച്ചിത്ര ജീവിതം[തിരുത്തുക]

ലിപിൻസ്കി നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവയിൽ പ്രൈംടൈം ഷോകളിൽ അതിഥി വേഷം ചെയ്തിട്ടുണ്ട് (Are You Afraid of the Dark ?, ടച്ച് ബൈ ആൻ ഏഞ്ചൽ, സബ്രീന, ദി ടീനേജ് വിച്ച്, മാൽകോം ഇൻ ദ മിഡിൽ, വെറോണിക്കാസ് ക്ലോസറ്റ്, ഹൂസ് ലൈൻ ഈസ് ഇൻ ഇറ്റ് എനിവേ, ഏർലി എഡിഷൻ, 7th ഹെവൻ, സ്റ്റിൽ സ്റ്റാൻഡിംഗ്), കൂടാതെ വാനില സ്കൈ എന്ന ചിത്രത്തിൽ കാമിയോ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം[തിരുത്തുക]

2015 ഡിസംബറിൽ ടോഡ് കപോസ്റ്റാസി എന്ന ടി.വി. നിർമ്മാതാവുമായുള്ള തന്റെ വിവാഹനിശ്ചയത്തെക്കുറിച്ച് ലിപിൻസ്കി അറിയിച്ചു.[13]2017 ജൂൺ 24-ന് സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലാണ് ഇവർ വിവാഹിതരായത്.[14]ലിപിൻസ്കിയുടെ ബ്രോഡ്കാസ്റ്റ് പങ്കാളിയായ ജോണി വീർ വിവാഹാഘോഷത്തിൽ വധുവിന്റെ കൂടെയുണ്ടായിരുന്നു.[15]

ഫിഗർ സ്കേറ്റിംഗ്[തിരുത്തുക]

പ്രോഗ്രാമുകൾ[തിരുത്തുക]

സീസൺ ഷോർട്ട് പ്രോഗ്രാം ഫ്രീ സ്കേറ്റിംഗ് പ്രദർശനം
1997–98
  • പ്രെലൂഡ് ആൻഡ് ഓപെണിങ്
    (from The Rainbow)
    by കാൾ ഡേവിസ്
  • സീൻസ് ഓഫ് സമ്മർ-ഫെസ്റ്റിവൽ
    by Lee Holdridge,
    ലണ്ടൻ സിംഫണി ഓർക്കസ്ട്ര
    choreo. by സാന്ദ്ര ബെസിക്
1996–97
1995–96
1994–95

ഫലം[തിരുത്തുക]

യോഗ്യത[തിരുത്തുക]

GP: ചാമ്പ്യൻസ് സീരീസ് (Grand Prix)

ഇന്റർനാഷണൽ
ഇവന്റ് 1993–94 1994–95 1995–96 1996–97 1997–98
Olympics 1st
Worlds 15th 1st WD
GP Final 1st 1st
GP Nations Cup 2nd
GP Skate America 2nd
GP Skate Canada 2nd
GP Trophée Lalique 3rd 2nd
Nebelhorn Trophy 4th
International: Junior
Junior Worlds 4th 5th
National
U.S. Champ. 2nd N 2nd J 3rd 1st 2nd
Levels – N: Novice; J: Junior

Professional[തിരുത്തുക]

  • 1998 Skate TV Championships: 1st[16]
  • 1998 Ice Wars: 1st (Team USA)[17]
  • 1998 Jefferson Pilot Financial Championships: 1st[18]
  • 1999 Team Ice Wars: 2nd (Team USA)[19]
  • 1999 Ice Wars: 1st (Team USA)
  • 1999 Grand Slam Super Teams of Skating: 1st[20]
  • 1999 World Professional Championship: 1st
  • 2001 World Ice Challenge: 1st (Team USA)
  • 2002 Ice Wars: 1st (Team USA)

Selected filmography[തിരുത്തുക]

Year Title Role Notes
1999 Touched by an Angel Alex Thorpe Season 5 Episode 15, "On Edge"
1999 Sabrina the Teenage Witch Herself Season 4 Episode 3, "Jealousy"
1999 The Young and the Restless Marnie Kowalski 11 episodes between episodes number 6561 and 6747
2000 Ice Angel Tracy Hannibal Television film
2000 Are You Afraid of the Dark? Ellen Season 7 Episode 7, "The Tale of the Lunar Locusts"
2001 Vanilla Sky Girl at Party Uncredited
2002 Arli$$ Herself Season 7 Episode 5, "Playing It Safe"
2002 At Home with Tara Lipinski Herself Television short
2003 7th Heaven Christine Season 7 Episodes 21 & 22, "Life and Death: Part 1 & 2"
2003 Generation Jets Jessica (voice)
2004 The Metro Chase Natalie Jordon Television film
2005 Still Standing Sarah Season 3 Episode 18, "Still Admiring"
2005 What's New, Scooby-Doo? Camp Counselor Grey (voice) Season 3 Episode 9, "What's New, Scooby-Doo?"
2006 Malcolm in the Middle Carrie Season 7 Episode 20, "Cattle Court"
2016 Superstore Herself Episode "Olympics"
2018 Lip Sync Battle Herself Season 4, Episode: Johnny Weir vs. Tara Lipinski[21]
  • Tara Lipinski: Queen of the Ice, Bill Gutman
  • Tara Lipinski: Superstar Ice-Skater, Stasia Ward Kehoe
  • Tara Lipinski (Sports Superstars), Richard Rambeck
  • On Ice with Tara Lipinski, Matt Christopher
  • Tara Lipinski (Champion Sports Biographies), Annis Karpenko
  • Tara the Road to Gold, Wendy Daly
  • Tara Lipinski (Awesome Athletes), Jill Wheeler
  • Tara Lipinski (Female Skating Legends), Veda Boyd Jones
  • Tara Lipinski (Jam Session), Terri Dougherty
  • Tara Lipinski: Star Figure Skater, Barry Wilner

അവലംബം[തിരുത്തുക]

  1. "Tara Lipinski". sports-reference.com. Sports Reference LLC. Retrieved 6 June 2017.[പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി]
  2. "Tara Lipinski back in the booth and back on the ice (Lifeskate)". lifeskate.com. Archived from the original on 2018-10-27. Retrieved 31 January 2015.
  3. "Tara Lipinski Biography (1982–)". FilmReference.com.
  4. Jones, Terry (March 23, 1997). "Lipinski's reign of Tara". Edmonton Sun.
  5. "Tara LIPINSKI". International Skating Union. Archived from the original on July 19, 2016.
  6. "Polish American History Calendar". polishamericancongressnj.org. Retrieved 31 January 2015.
  7. "Golden Girl Cheers From Her N.J. Home Town Cheering Tara; Her N.J. Home Town Salutes Champ". Associated Press. Philadelphia Daily News. February 21, 1998. Retrieved August 12, 2008.
  8. Longman, Jere (February 21, 1998). "THE XVIII WINTER GAMES: FIGURE SKATING – WOMAN IN THE NEWS; Dynamo on the Ice: Tara Kristen Lipinski". The New York Times. Retrieved December 26, 2007. "Tara Kristen Lipinski was born in Philadelphia on June 10, 1982, and lived her early years in Sewell, N.J."
  9. "Fast Facts". Philadelphia Daily News. August 6, 1991. Retrieved August 12, 2008. "Nine-year-old Tara Lipinski, of Washington Township, NJ, won the primary girls freestyle event at the 55th United States Roller Skating Championships..."
  10. "Tara Lipinski biography". TV.com. Retrieved June 6, 2006.
  11. Fernandez, Bernard (February 8, 1995). "Young Skaters Chase Olympic-sized Dream". Philly.com.
  12. Ford, Bob (February 10, 1995). "Skater Tara Lipinski A Controversial Second In U.S. Junior Division". Philadelphia Inquirer.
  13. Ungerman, Alex (December 23, 2015). "Tara Lipinski Is Engaged to Todd Kapostasy and They Look Adorable Together". ET Online.
  14. Minutaglio, Rose (June 24, 2017). "Tara Lipinski Is Married! The Olympian Weds Todd Kapostasy in 'Ultra-Romantic' Charleston Nuptials". People. Retrieved June 24, 2017.
  15. Baker, Katie (15 February 2018). "Tara Lipinski Hasn't Lost Her Edge". TheRinger.com. Retrieved 22 February 2012.
  16. 1998 Skate TV results Archived December 2, 2010, at the Wayback Machine.
  17. Ice Wars results Archived August 27, 2006, at the Wayback Machine.
  18. 1998 JP Financial Pro results Archived April 27, 2010, at the Wayback Machine.
  19. 1999 Team Ice Wars results Archived August 13, 2007, at the Wayback Machine.
  20. 1999 Grand Slam Super Teams results Archived January 2, 2010, at the Wayback Machine.
  21. https://tvlistings.zap2it.com/overview.html?programSeriesId=SH02105652&tmsId=SH021056520000&from=sl&aid=gapzap

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താരാ_ലിപിൻസ്കി&oldid=3805047" എന്ന താളിൽനിന്ന് ശേഖരിച്ചത്