തഹ്മീമ അനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
തഹ്മീമ അനം
ജനനം (1975-10-08) 8 ഒക്ടോബർ 1975  (48 വയസ്സ്)
ഢാക്ക, ബംഗ്ലാദേശ്
തൊഴിൽഎഴുത്തുകാരി
ഭാഷഇംഗ്ലീഷ്
ദേശീയതബംഗ്ലാദേശി
വിദ്യാഭ്യാസംപിഎച്ച്ഡി നരവംശശാസ്ത്രം,
MA : Creative Writing
പഠിച്ച വിദ്യാലയംMount Holyoke College
ഹാർവാർഡ് സർവ്വകലാശാല
Royal Holloway, ലണ്ടൻ സർവ്വകലാശാല
പങ്കാളിറോളണ്ട് ഒ. ലാംബ് (2010 മുതൽ)
ബന്ധുക്കൾമഹ്ഫൂസ് അനം(പിതാവ്)
വെബ്സൈറ്റ്
http://www.tahmima.com/

ലോകപ്രശസ്തയായ ഒരു ബംഗ്ലാദേശി നോവലിസ്റ്റ് ആണ് തഹ്മീമ അനം(ബംഗാളി: তাহমিমা আনাম; ജനനം: 1975 ഒക്ടോബർ 8). വെറും രണ്ട് പുസ്തകങ്ങൾ കൊണ്ട് പ്രശസ്തയായ തഹ്മീമയുടെ പ്രസ്തുത കൃതികൾ "ഒരു സുവർണ്ണകാലം", "നല്ല മുസ്ലിം" എന്നിവയാണ്.

ജീവിതരേഖ[തിരുത്തുക]

1975 ഒക്ടോബർ 8നു ബംഗ്ലാദേശിലെ ഢാക്കയിലാണു് തഹ്മീമ അനം ജനിച്ചത്. മൗണ്ട് ഹോള്യോക് കോളേജിൽ നിന്നു ബിരുദത്തിനു ശേഷം, അമേരിക്കയിലെ ഹവാർഡ് സർവ്വകലാശാലയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. അവരുടെ കൃതികൾ ഗ്രന്ഥ മാഗസിൻ, ദി സ്റ്റേറ്റ്സ്മാൻ തുടങ്ങിയവയിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്.

ഇപ്പോൾ ലണ്ടനിൽ താമസിക്കുന്നു. 2013ൽ ഗ്രന്ഥ മാഗസിൻ തെരഞ്ഞെടുത്ത 20 മികച്ച യുവ ഇംഗ്ലീഷ് എഴുത്തുകാരുടെ പട്ടികയിൽ തഹ്മീമ ഇടം പിടിച്ചിരുന്നു.[1]

കൃതികൾ[തിരുത്തുക]

ആദ്യനോവൽ "ഒരു സുവർണ്ണകാലം" ആണു്.

പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച "നല്ല മുസ്ലിം" ആണ് രണ്ടാമത്തെ കൃതി. ബംഗ്ലാദേശ് വിമോചനസമരത്തിനുശേഷം സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങളെ നോക്കിക്കാണുകയയാണ് ഈ നോവൽ. നോവലിലെ നായികയായ മായ ഒരു ഡോക്ടറാണ്. വിമോചന യുദ്ധത്തിനു ശേഷം സമൂഹം എങ്ങനെ മാറിപ്പോകുന്നു, ഈ മാറ്റം അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഹൃദയസ്പൃക്കായി തഹ്മീമ അനം വിവരിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

ഒരു സുവർണ്ണകാലത്തിന് 'ഏറ്റവും നല്ല ആദ്യപുസ്തക'ത്തിനുള്ള കോമൺവെൽത്ത് എഴുത്തുകാരുടെ പുരസ്കാരം ലഭിച്ചു. 'ദ ഗാർഡിയൻ ഫസ്റ്റ് ബുക് പുരസ്കാരം', 'കോസ്റ്റാ ഫസ്റ്റ് നോവൽ പുരസ്കാരം' എന്നിവയ്ക്കായി ഒരു സുവർണ്ണകാലം എന്ന കൃതി പരിഗണിക്കപ്പെട്ടിരുന്നു.

2011ലെ മാൻ ഏഷ്യൻ സാഹിത്യപുരസ്കാരത്തിനായി 'നല്ല മുസ്ലിം' എന്ന കൃതി പരിഗണിക്കപ്പെട്ടിരുന്നു.[2]

അവലംബം[തിരുത്തുക]

  1. http://www.granta.com/Archive/123
  2. "Women – Welcome to British Bangladeshi Power 100". British Bangladeshi Power 100. January 2012. Retrieved 19 ജൂലൈ 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=തഹ്മീമ_അനം&oldid=2914952" എന്ന താളിൽനിന്ന് ശേഖരിച്ചത്