ജുനിച്ചിറോ തനിസാക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tanizaki Jun'ichirō
Tanizaki in 1951
Tanizaki in 1951
ജനനം(1886-07-24)24 ജൂലൈ 1886
Nihonbashi, Tokyo, Japan
മരണം30 ജൂലൈ 1965(1965-07-30) (പ്രായം 79)
Yugawara, Kanagawa, Japan
തൊഴിൽWriter
Genrefiction, drama, essays, silent film scenarios

നത്സുമി സുസേക്കിയ്ക്കു ശേഷം ജപ്പാൻ കണ്ട ഏറ്റവും പ്രശസ്തനായ എഴുത്തുകാരനായിരുന്നു ജുനിച്ചിറോ തനിസാക്കി(ജ:24 ജൂലൈ 1886 – മ:30 ജൂലൈ 1965) ഇരുപതാം നൂറ്റാണ്ടിലെ ജാപ്പനീസ് കുടുംബബന്ധങ്ങളിലെ ഇഴയടുപ്പവും ചലനാത്മകതയും ലൈംഗികജീവിതത്തിന്റെ നേർക്കാഴ്ചകളും തനിസാക്കി തന്റെ കൃതികളിൽ ഇതിവൃത്തമായി സ്വീകരിച്ചു.ചില കഥകളിൽ പാശ്ചാത്യസംസ്കാരവും ജപ്പാൻ സംസ്ക്കാരവും ഇടകലരുന്ന സംഭവഗതികൾ സാരാംശമായി.തനിസാക്കി നോബൽസമ്മാനത്തിനു ശുപാർശചെയ്യപ്പെട്ടിട്ടുണ്ട്[1]

ആദ്യകാലം[തിരുത്തുക]

സമ്പന്നകുടുംബത്തിൽ ജനിച്ച തനിസാക്കിയുടെ കുടുംബവീട് 1894 ലെ മെയ്ജി ഭൂകമ്പത്തിൽ നാമാവശേഷമായി. ക്രമേണ സാമ്പത്തികശേഷി ക്ഷയിച്ചെങ്കിലും 1910 ൽ ഇമ്പ്പിരിയൽ കോളേജിൽ പസാഹിത്യ വിഭാഗത്തിൽ പ്രവേശനം നേടി.1911ൽ പഠനച്ചെലവു വഹിയ്ക്കാൻ കഴിയാതെവന്നതിനെത്തുടർന്നു പുറത്താക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Nomination Database
"https://ml.wikipedia.org/w/index.php?title=ജുനിച്ചിറോ_തനിസാക്കി&oldid=3612179" എന്ന താളിൽനിന്ന് ശേഖരിച്ചത്