ഗ്രാന്റ് പാരിഷ്, ലൂയിസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Grant Parish, Louisiana
Grant Parish Courthouse in Colfax
Map of Louisiana highlighting Grant Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1869
Named forUlysses S. Grant
സീറ്റ്Colfax
വലിയ townColfax
വിസ്തീർണ്ണം
 • ആകെ.665 sq mi (1,722 km2)
 • ഭൂതലം643 sq mi (1,665 km2)
 • ജലം22 sq mi (57 km2), 3.3%
ജനസംഖ്യ (est.)
 • (2015)22,343
 • ജനസാന്ദ്രത35/sq mi (14/km²)
Congressional district5th
സമയമേഖലCentral: UTC-6/-5

ഗ്രാൻറ് പാരിഷ് (ഫ്രഞ്ച് : Paroisse de Grant) യു.എസ്. സംസ്ഥാനമായ ലൂയിസിയാനയിലെ മദ്ധ്യവടക്കൻ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. കനേഷുമാരി കണക്കുകൾ പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ 22,309 ആയി കണക്കാക്കപ്പെട്ടിരിക്കുന്നു.[1]  ഈ പാരിഷിൻറെ പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് “കോൾഫാക്സ്” പട്ടണത്തിലാണ്.[2] ( 1869 ലാണ് ഈ പാരിഷ് സ്ഥാപിക്കപ്പെട്ടത്.[3]

LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുള്ള അലക്സാണ്ട്രിയ പട്ടണത്തിൻറയും റെഡ് റിവർ താഴ്വരയുടെയും കൂടി ഭാഗമാണ് ഗ്രാൻറ് പാരിഷ്. 1940 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ ഈ പാരിഷിലെ ജനസംഖ്യ നാടകീയമായി കുറഞ്ഞുവന്നു. ഗ്രെയ്റ്റ് മൈഗ്രേഷൻ എന്നറിയപ്പടുന്ന ഈ ദേശാന്തരഗമനകാലത്ത് അസംഖ്യം ആഫ്രിക്കൻ അമേരിക്കക്കാർ കൂടുതൽ അവസരങ്ങൾക്കായി തെക്കൻ മേഖലകളിൽ നിന്ന് വടക്ക്, മദ്ധ്യപടിഞ്ഞാറ്, പടിഞ്ഞാറൻ മേഖലകളിലേയ്ക്ക് കുടിയേറിയിരുന്നു. ഇത്തരം ദേശാന്തരഗമനം 1970 വരെ തുടർന്നിരുന്നു. ഈ മേഖലകളിൽ നിന്നാകമാനം ഏകദേശം 5 മില്ല്യൺ ആഫ്രക്കൻ അമേരിക്കക്കാർ മാറിപ്പോയിട്ടുണെന്ന് അനുമാനിക്കപ്പെടുന്നു. 1910 മുതൽ 1940 വരെയുള്ള കാലഘട്ടത്തിലെ ആദ്യ മൈഗ്രേഷനേക്കാൾ വലുതും വ്യത്യസ്തസ്വഭാവമുള്ളതുമായിരുന്നു രണ്ടാം ദേശാന്തരഗമനം. പുനസംഘടിപ്പിക്കപ്പെട്ട 11 പാരിഷുകളിലുൾപ്പെട്ടതാണ് ഗ്രാൻറ് പാരിഷും. “വിൻ”, “റാപ്പിഡെസ്” പാരിഷുകളുടെ ഭാഗങ്ങൾ ചേർത്താണ് ഇതു രൂപീകരിച്ചത്.   

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 9, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "Grant Parish". Center for Cultural and Eco-Tourism. Retrieved September 4, 2014.