ഖുശ്‌വന്ത് സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖുശ്‌വന്ത് സിങ്
ഖുശ്‌വന്ത് സിങ്
ഖുശ്‌വന്ത് സിങ്
ജനനം(1915-02-02)ഫെബ്രുവരി 2, 1915
ഹഡാലി, പഞ്ചാബ്, ബ്രിട്ടിഷ് ഇൻഡ്യ. (ഇപ്പോൾ പഞ്ചാബ് പ്രൊവിൻസ്, പാകിസ്താൻ)
മരണം20 മാർച്ച് 2014(2014-03-20) (പ്രായം 99)
ഡെൽഹി, ഇന്ത്യ
തൊഴിൽപത്രപ്രവർത്തനം, നോവലിസ്റ്റ്
ദേശീയതഭാരതീയൻ

പ്രശസ്തനായ ഇന്ത്യൻ പത്രപ്രവർത്തകനും നോവലിസ്റ്റുമാണ് ഖുശ്‌വന്ത് സിങ് (2 ഫെബ്രുവരി 1915 - 20 മാർച്ച് 2014). "എല്ലാവരോടും പകയോടെ" (ഇംഗ്ലീഷ്: With Malice towards One and ALL) എന്ന പേരിൽ അദ്ദേഹം എഴുതുയിരുന്ന പംക്തി നിരവധി പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും വളരെ ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. മലയാളത്തിൽ ദീപിക പത്രത്തിൽ ഈ പംക്തി നിലവിൽ ഉണ്ടായിരുന്നു.

ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റുകളിൽ പ്രധാനിയായ ഇദ്ദേഹത്തിന്റെ ശൈലി മൂർച്ചയേറിയ ഹാസ്യത്തിൽ ഊന്നിയുള്ളതാണ്. തികഞ്ഞ മതേതര വാദിയായ അദ്ദേഹം കവിതകളെ സ്നേഹിക്കുകയും ചെയ്യുന്നു.

1974-ൽ പദ്മ ഭൂഷൻ പുരസ്‌കാരം നല്കപെട്ടുവെങ്കിലും 1984 ൽ ഓപറേഷൻ ബ്ലു സ്റ്റാർ സംഭവത്തിൽ പ്രതിഷേധിച്ചു അത് തിരിച്ചു അയച്ചു. 2007-ൽ പദ്മ വിഭൂഷൻ പുരസ്‌കാരം ലഭിക്കുകയുണ്ടായി.

1980 മുതൽ 1986 വരെ രാജ്യ സഭാംഗമായിരു‍ന്നു ഖുശ്വന്ത് സിംഗ്. പൊതുരംഗത്ത് ഖുശ്വന്ത് സിംഗ്, കോൺഗ്രസ് പക്ഷപാതിയെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും അടിയന്തരവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയോടും സഞ്ജയ് ഗാന്ധിയോടും അനുകൂല നിലപാട് സ്വീകരിച്ചിതിന് വിമർശിക്കപ്പെട്ടു.[1]

വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം 2014 മാർച്ച് 20'നു അന്തരിച്ചു.[2]

ആദ്യകാല ജീവിതവും പഠനവും[തിരുത്തുക]

പഞ്ചാബിലെ ഹഡാലി ജില്ലയിലെ ഒരു സിഖ് കുടുംബത്തിൽ 1915 ഫിബ്രവരി 2-നാണ് ജനനം. അച്ഛൻ സർ ശോഭാ സിങ്ങ് പ്രശസ്ത ബിൽഡറും അമ്മാവൻ സർദാർ ഉജ്വൽ സിങ്ങ് പഞ്ചാബിലെയും തമിഴ്‌നാട്ടിലെയും ഗവർണറുമായിരുന്നു.

ഡൽഹിയിലെ മോഡൽ സ്‌കൂൽ, ഗവണ്മെന്റ് കോളേജ്, ലാഹോർ, സെൻറ് സ്ടീഫൻസ് കോളേജ്, ഡൽഹി, കിങ്ങ്സ് കോളേജ്, ലണ്ടൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എൽ എൽ ബി പരീക്ഷ ജയിച്ചശേഷം ഇംഗ്ലണ്ടിൽ പോയി കിങ്‌സ് കോളജിൽ നിന്ന് ബാരിസ്റ്റർ ബിരുദം നേടി.

ഔദ്യോഗിക ജീവിതം[തിരുത്തുക]

ലാഹോർ ഹൈക്കോടതിയിൽ കുറച്ചുവർഷം പ്രാക്ടീസ് ചെയ്തു. പിന്നീട് ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി. പിന്നീട് ഉദ്യോഗം രാജിവെച്ചാണ് സാഹിത്യരചനയും പത്രപ്രവർത്തനവും തുടങ്ങിയത്. "യോജന" എന്ന ഗവണ്മെന്റ് പ്രസിദ്ധീകരണം , "ദി ഇല്ലസ്ട്രേടെഡ് വീക്ക്‌ലി ഓഫ് ഇന്ത്യ", "ദി ഹിന്ദുസ്ഥാൻ ടൈംസ്‌", "ദി നാഷണൽ ഹെറാൽഡ്" എന്നിവയുടെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. അന്ത്യം വരെയും എഴുത്തിൽ സജീവമായിരുന്നു. 2013 ൽ ഹുംറ ക്വറേഷിക്കൊപ്പം എഴുതിയ അബ്‌സലൂട്ട് ഖുശ്‌വന്താണ് അവസാനത്തെ കൃതി.

കൃതികൾ[തിരുത്തുക]

  • ട്രെയിൻ റ്റു പാകിസ്താൻ
  • ദി കമ്പിനി ഓഫ് വിമൺ
  • ബറിയൽ അറ്റ് ദി സീ
  • ഡെത്ത് അറ്റ് മൈ ഡോർ സ്‌റ്റെപ്‌സ്
  • എ ഹിസ്റ്ററി ഓഫ് സിഖ്‌സ്
  • ബ്ലാക്ക് ജാസ്മിൻ
  • ട്രാജഡി ഓഫ് പഞ്ചാബ്
  • ഡൽഹി: എ നോവൽ
  • വീ ഇന്ത്യൻസ്
  • ദി സൺസെറ്റ് ക്ലബ്
  • പാരഡൈസ് ആൻഡ് അതർ സ്റ്റോറീസ്
  • ട്രൂത്ത് ലവ് അൻഡ് എ ലിറ്റിൽ മാലിസ് (ആത്മകഥ)
  • അബ്‌സലൂട്ട് ഖുശ്‌വന്ത് (ഹുംറ ക്വറേഷിക്കൊപ്പം എഴുതിയത്)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖുശ്‌വന്ത്_സിങ്&oldid=3630355" എന്ന താളിൽനിന്ന് ശേഖരിച്ചത്