ക്രിസ്റ്റീന ലെഗാർദെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റീന ലെഗാർദെ
യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ്
പദവിയിൽ
ഓഫീസിൽ
1 November 2019
Vice PresidentLuis de Guindos
മുൻഗാമിMario Draghi
Managing Director of the International Monetary Fund
ഓഫീസിൽ
5 July 2011 – 12 September 2019
DeputyJohn Lipsky
David Lipton
മുൻഗാമിJohn Lipsky (Acting)
പിൻഗാമിDavid Lipton (Acting)
Kristalina Georgieva
Minister of the Economy, Finance and Industry
ഓഫീസിൽ
19 June 2007 – 29 June 2011
പ്രധാനമന്ത്രിFrançois Fillon
മുൻഗാമിJean-Louis Borloo
പിൻഗാമിFrançois Baroin
Minister of Agriculture
ഓഫീസിൽ
18 May 2007 – 18 June 2007
പ്രധാനമന്ത്രിFrançois Fillon
മുൻഗാമിDominique Bussereau
പിൻഗാമിMichel Barnier
Minister of Commerce
ഓഫീസിൽ
2 June 2006 – 15 May 2007
പ്രധാനമന്ത്രിDominique de Villepin
മുൻഗാമിChristian Jacob
പിൻഗാമിPosition abolished
വ്യക്തിഗത വിവരങ്ങൾ
ജനനം
Christine Madeleine Odette Lallouette

(1956-01-01) 1 ജനുവരി 1956  (68 വയസ്സ്)
Paris, France
രാഷ്ട്രീയ കക്ഷിUnion for a Popular Movement (before 2015)
The Republicans (2015–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
യൂറോപ്യൻ പീപ്പിൾസ് പാർട്ടി
പങ്കാളികൾWilfred Lagarde
Eachran Gilmour[1]
Domestic partnerXavier Giocanti
കുട്ടികൾ2
വിദ്യാഭ്യാസംParis Nanterre University
Sciences Po Aix
ഒപ്പ്
*Lipton served as Acting Managing Director from 2 July 2019 – 12 September 2019 while Lagarde was on leave.

2011 ജൂലൈ മുതൽ 2019 നവംബർ വരെ അന്താരാഷ്ട്ര നാണയ നിധിയുടെ അഥവാ ഐ.എം.എഫ്-ന്റെ അധ്യക്ഷയും 2019 നവംബർ മുതൽ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റുമായി സേവനമനുഷ്ടിക്കുന്ന ഫ്രഞ്ച് രാഷ്ട്രീയ പ്രവർത്തകയും അഭിഭാഷകയുമാണ് ക്രിസ്റ്റീന ലെഗാർദെ (ഇംഗ്ലീഷ്: Christine Lagarde) (ജനനം: 1956 ജനുവരി 1). ഈ സംഘടനയുടെ പ്രഥമ വനിതാ മേധാവിയാണ് ക്രിസ്റ്റീന. ഫ്രഞ്ച് ധനകാര്യ മന്ത്രിയായിരുന്ന ഇവർ അതിനു മുൻപ് കൃഷിവകുപ്പ് മന്ത്രിയായും വാണിജ്യവകുപ്പ് മന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. മുൻ ഐ.എം.എഫ് മേധാവി ഡൊമനിക് സ്ട്രാസ്‌കാൻ ലൈംഗിക അപവാദക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് സ്ഥാനം രാജിവെച്ചതോടെയാണ് പുതിയ മേധാവിയെ തെരഞ്ഞെടുക്കേണ്ടതായി വന്നത്. അഗസ്റ്റിൻ കാസ്റ്റൻസിനെയെയാണ്‌ ക്രിസ്റ്റീന പരാജയപ്പെടുത്തിയത്‌. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഒപ്പം ഇന്ത്യയുടെയും പിന്തുണ ക്രിസ്റ്റീനക്കുണ്ടായിരുന്നു.[2]

ഫ്രാൻസിലെ ധനമന്ത്രി ആയി പ്രവർത്തിച്ചു വരികയായിരുന്നു അവർ. മെക്സിക്കോയുടെ കേന്ദ്ര ബാങ്കിന്റെ മേധാവി ആയ അഗസ്റ്റിൻ കാർസ്പെന്സിനെ വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയാണ് ലാഗാർദെ ഈ പദവിയിൽ എത്തിയത്. ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ ആകുന്ന അഞ്ചാമത്തെ ഫ്രാൻസ് സ്വദേശി ആണ് ലഗാർദെ.

1956 ജനുവരി ഒന്നിന് പാരിസിൽ ജനിച്ച ലഗാർദെ ദീർഘ കാലം അമേരിക്കയിൽ അഭിഭാഷകയായിരുന്നു.1981 മുതൽ ഷിക്കാഗോയിലെ 'ബെക്കെർ ആൻഡ്‌ മക്കെൻസി ' എന്നാ നിയമ സേവന സ്ഥാപനത്തിൽ പ്രവർത്തിച്ചു വന്ന അവർ 1999-ൽ അതിന്റെ ആദ്യത്തെ വനിതാ മേധാവി ആയി.പിന്നീട് ഫ്രെഞ്ച് രാഷ്ട്രീയത്തിൽ ഇറങ്ങി.വലതു പക്ഷ കക്ഷി ആയ 'യുനിയൻ ഫോർ എ പോപ്പുലർ മൂവ്മെന്റിൽ' ആണ് അണിനിരന്നത്.2005-ൽ വാണിജ്യ-വ്യവസായ മന്ത്രി ആയി.2007-ൽ ധന വകുപ്പിലേക്ക് മാറിയപ്പോൾ രാജ്യത്തെ ആദ്യ വനിതാ ധന മന്ത്രി ആയി.യുറോപ്പിലെ ഏറ്റവും മികച്ച ധനമന്ത്രി ആയി 2009-ൽ 'ഫിനാൻഷ്യൽ ടൈംസ്‌' ലഗാർദെയെ തിരഞ്ഞെടുത്തു. അതെ വർഷം അമേരിക്കയിലെ ഫോർബ്സ് മാസിക ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ പതിനേഴാം സ്ഥാനം നൽകി.

അവലംബം[തിരുത്തുക]

  1. "The disarming charm of Christine Lagarde". Daily Telegraph. Retrieved 12 ഫെബ്രുവരി 2019.
  2. "ക്രിസ്റ്റീന ഐ എം എഫിന്റെ ആദ്യ വനിതാ അധ്യക്ഷ, ദ സൺഡേ ഇൻഡ്യൻ, 29 ജൂൺ 2011". Archived from the original on 26 നവംബർ 2020. Retrieved 5 ജൂലൈ 2011.
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റീന_ലെഗാർദെ&oldid=3812533" എന്ന താളിൽനിന്ന് ശേഖരിച്ചത്