ക്രിസ് ഗാർഡ്നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ് ഗാർഡ്നർ
2007 ഓഗസ്റ്റിൽ ക്രിസ് ഗാർഡ്നർ
ജനനം (1954-02-09) ഫെബ്രുവരി 9, 1954  (70 വയസ്സ്)
തൊഴിൽFounder & CEO of Gardner Rich & Co

അമേരിക്കൻ ഓഹരി നിക്ഷേപകനും ഓഹരി ദല്ലാളും ഗ്രന്ഥകാരനുമാണ് ക്രിസ്റ്റഫർ പോൾ ക്രിസ് ഗാർഡ്നെർ (ജനനം: 1954 ഫെബ്രുവരി 9). വ്യവസായി , മോട്ടിവേഷൻ സ്പീക്കർ, എഴുത്തുകാരൻ, മനുഷ്യസ്നേഹി എന്നീ നിലകളിലും പ്രശസ്തനാണ്. 1980കളിൽ തന്റെ ചെറിയ മകനോടോന്നിച്ച് താമസിക്കാൻ വീടില്ലാതെ അദ്ദേഹം അനുഭവിച്ച യാതനകൾ ദി പെർസ്യുട്ട് ഓഫ് ഹാപ്പിനസ് (The Pursuit of Happyness, മെയ്‌ 2006 ) എന്ന ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ഈ പുസ്തകം ഇതേ പേരിൽ തന്നെ ചലച്ചിത്രം ആയിട്ടുണ്ട്. അതിൽ ക്രിസ് ഗാർഡ്നെർ ആയി അമേരിക്കൻ നടൻ വിൽ സ്മിത്ത് ആണ് അഭിനയിച്ചത്. ഒരു ചെറിയ രംഗത്തിൽ ക്രിസ് ഗാർഡ്നെറും ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.[1][2]

അവലംബം[തിരുത്തുക]

  1. "From sleeping on the streets to Wall Street". edition.cnn.com.
  2. "'Happyness' for sale". money.cnn.com.
"https://ml.wikipedia.org/w/index.php?title=ക്രിസ്_ഗാർഡ്നർ&oldid=3227924" എന്ന താളിൽനിന്ന് ശേഖരിച്ചത്