കഹൂസി-ബീഗ ദേശീയോദ്യാനം

Coordinates: 2°30′0″S 28°45′0″E / 2.50000°S 28.75000°E / -2.50000; 28.75000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഹൂസി-ബീഗ ദേശീയോദ്യാനം
ഉദ്യാനത്തിൻറെ പ്രവേശനകവാടം
Map showing the location of കഹൂസി-ബീഗ ദേശീയോദ്യാനം
Map showing the location of കഹൂസി-ബീഗ ദേശീയോദ്യാനം
Location within the Democratic Republic of the Congo
LocationDemocratic Republic of the Congo
Coordinates2°30′0″S 28°45′0″E / 2.50000°S 28.75000°E / -2.50000; 28.75000
Area6,000 km²
Established1970
Governing bodyl'Institut Congolais pour la Conservation de la Nature (ICCN)
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ Edit this on Wikidata
മാനദണ്ഡംWorld Heritage selection criterion (x) Edit this on Wikidata[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്137 137
രേഖപ്പെടുത്തിയത്1980 (4th വിഭാഗം)
Endangered1997 Edit this on Wikidata (1997 Edit this on Wikidata)
വെബ്സൈറ്റ്www.kahuzi-biega.com [2]

കഹൂസി-ബീഗ ദേശീയ ഉദ്യാനം കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബുക്കാവ് ടൗണിനടുത്തുള്ള ഒരു സംരക്ഷിത പ്രദേശമാണ്. കിവു തടാകത്തിൻറെ പടിഞ്ഞാറൻ തീരത്തിനു സമീപം റുവാണ്ടൻ അതിർത്തിയിലായിട്ടാണീ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1970-ൽ ബെൽജിയൻ ഫോട്ടോഗ്രാഫറും പ്രകൃതി സംരക്ഷകനുമായിരുന്ന അഡ്രിയെൻ ഡെസ്‍ച്രിവർ നിർമിച്ച ഈ ദേശീയോദ്യാനത്തിന് അതിൻറെ പരിധിയിലുള്ള മൌണ്ട് കഹൂസി, മൌണ്ട ബീഗ എന്നീ രണ്ട് നിഷ്‍ക്രിയ അഗ്നിപർവ്വതങ്ങളുടെ പേരാണ് നൽകിയിട്ടുള്ളത്. 6,000 ചതുരശ്ര കിലോമീറ്റർ (2,300 സ്ക്വയർ മൈൽ)വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കഹൂസി-ബീഗ രാജ്യത്തെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിലൊന്നാണ്.

മലഞ്ചെരിവും താഴ്ന്ന പ്രദേശങ്ങളിലും ഇടകലർന്നു സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം, അപൂർവ്വ ജനുസുകളായ ഈസ്റ്റേൺ ലോലാൻറ് ഗോറില്ലകളുടെ (Gorilla beringei graueri) അവസാന അഭയകേന്ദ്രങ്ങളിലൊന്നാണ്. വംശനാശഭീഷണി നേരിടുന്ന ഈ ഗോറില്ലകളെ  IUCN ചുവന്ന വിഭാഗത്തിലുൾപ്പെടുത്തിയിരിക്കുന്നവയാണ്.

ഈ ദേശീയോദ്യാനത്തിലെ അത്യപൂർവ്വമായ ജൈവവൈവിദ്ധ്യവും മഴക്കാടുകളിലെ സ്വാഭാവിക ആവാസവ്യവസ്ഥയും ഈസ്റ്റേൺ ലോലാൻറ് ഗോറില്ലകളുടെ സാന്നിദ്ധ്യവും മുൻനിറുത്തി 1980-ൽ യുനെസ്കോ ഇതൊരു ലോക പൈതൃക സ്ഥാനമായി അംഗീകരിച്ചു.

ഭൂമിശാസ്ത്രം[തിരുത്തുക]

തെക്കൻ കിവൂ പ്രവിശ്യയിലെ,[3]  ബക്കാവു പട്ടണത്തിനു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം 6000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു പരന്നുകിടക്കുന്നു. ഗ്രേറ്റ് റിഫ്റ്റ് താഴ്വരയിലെ ആൽബർട്ടൈൻ റിഫ്റ്റിൻറെ ഭാഗമായ മിറ്റംബ മലനിരകളിലാണ് ദേശീയോദ്യാനത്തിൻറെ ഒരു ചെറിയ ഭാഗം സ്ഥിതി ചെയ്യുന്നത്. വലിയ ഭാഗം താഴ്ന്ന ഭൂപ്രദേശത്തായും സ്ഥിതിചെയ്യുന്നു.[4] 

അവലംബം[തിരുത്തുക]

  1. Error: Unable to display the reference properly. See the documentation for details.
  2. Error: Unable to display the reference properly. See the documentation for details.
  3. Barume 2000, പുറം. 68-.
  4. "Kahuzi-Biega National Park". UNESCO. Retrieved 27 October 2013.
"https://ml.wikipedia.org/w/index.php?title=കഹൂസി-ബീഗ_ദേശീയോദ്യാനം&oldid=2535716" എന്ന താളിൽനിന്ന് ശേഖരിച്ചത്