എഡ്വേഡ് മോസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്വേഡ് മോസർ
2014 ലെ വൈദ്യ ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയ എഡ്വേഡ് മോസറും മേയ് ബ്രിട്ട് മോസറും
ജനനം (1962-04-27) 27 ഏപ്രിൽ 1962  (61 വയസ്സ്)
ദേശീയതനോർവെ
അറിയപ്പെടുന്നത്ഗ്രിഡ് കോശങ്ങൾ, Place cells, border cells, ന്യൂറോണുകൾ
പുരസ്കാരങ്ങൾവൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം (2014)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംന്യൂറോ സയൻസ്
സ്ഥാപനങ്ങൾകവ്‌ലി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് ന്യൂറോസയൻസ് ആൻഡ് സെന്റർ ഫോർ ദി ബയോളജി ഓഫ് മെമ്മറി

നോർവീജിയൻ വൈദ്യശാസ്ത്ര ഗവേഷകനാണ് എഡ്വേഡ് മോസർ. തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് ഭാര്യയും സഹ ഗവേഷകയുമായ മേയ് ബ്രിട്ട് മോസർ, ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകനായ ജോൺ ഒകീഫ് എന്നിവരോടൊപ്പം 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

നോർവെയിൽ ട്രോൻഥീമിലെ 'സെന്റർ ഫോർ ന്യൂറൽ കംപ്യൂട്ടേഷ'ന്റെ ഡയറക്ടറാണ്

ഗവേഷണം[തിരുത്തുക]

തൊണ്ണൂറുകളിൽ കീഫിന്റെ പരീക്ഷണശാലയിൽ മോസർ ദമ്പതികൾ പ്രവർത്തിച്ചിരുന്നു. നമ്മുടെ 'ആന്തര സ്ഥലകാലബോധ' സംവിധാന'ത്തിലെ ആദ്യഘടകം 1971-ൽ ജോൺ ഒകീഫ് ആണ് കണ്ടെത്തിയത്. തലച്ചോറിൽ ഹിപ്പൊകാംപസിലെ ചില പ്രത്യേക കോശങ്ങൾ പ്രവർത്തനക്ഷമമാകുന്നതായി അദ്ദേഹം കണ്ടു. അത്തരം കോശങ്ങൾ തലച്ചോറിൽ ഭൂപടം രൂപപ്പെടുത്തുന്നതായി എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞു.

2005-ൽ മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷം, തലച്ചോറിലെ മറ്റൊരു സുപ്രധാനഘടകമായ 'ഗ്രിഡ് കോശങ്ങൾ' എന്ന് വിളിക്കുന്ന മസ്തിഷ്‌കകോശങ്ങളാണ് കൃത്യമായ സ്ഥാനവും ദിശയും നിർണയിക്കാൻ സഹായിക്കുന്നതെന്ന് മോസർ ദമ്പതിമാർ കണ്ടെത്തി.[2] വഴി, ദിശ ഇവ നിർണയിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പിന്നിൽ പ്രവർത്തിക്കുന്നത് ഇവയാണ്. ഇവ നമ്മുടെ തലച്ചോർ മാപ്പുകൾക്ക് രൂപം നല്കുകയും ദിശാനിർണയം നടത്തുകയും ചെയ്യുന്നതെങ്ങിനെയെന്നു കൃത്യമായി മനസ്സിലാക്കാനായി. [3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം

അവലംബം[തിരുത്തുക]

  1. "തലച്ചോറിലെ 'ജി.പി.എസ്' കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2014-10-06. Retrieved 6 ഒക്ടോബർ 2014.
  2. "തലച്ചോറിലെ ദിശാസൂചക സംവിധാനം കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2014-10-06. Retrieved 7 ഒക്ടോബർ 2014.
  3. "വൈദ്യശാസ്ത്ര നോബൽ പുരസ്‌കാരം മൂന്ന് പേർ പങ്കിട്ടു; ജാൺ ഒ കീഫിനും എഡ്വേർഡ് ദമ്പതികൾക്കും പുരസ്‌ക്കാരം". www.marunadanmalayali.com. Retrieved 6 ഒക്ടോബർ 2014.

അധിക വായനയ്ക്ക്[തിരുത്തുക]

  • Moser, E.I., Mathiesen, I. & Andersen, P. (1993). Association between brain temperature and dentate field potentials in exploring and swimming rats. Science, 259, 1324-1326.
  • Brun, V.H., Otnæss, M.K., Molden, S., Steffenach, H.-A., Witter, M.P., Moser, M.-B., Moser, E.I. (2002). Place cells and place representation maintained by direct entorhinal-hippocampal circuitry. Science, 296, 2089-2284.
  • Fyhn, M., Molden, S., Witter, M.P., Moser, E.I. and Moser, M.-B. (2004). Spatial representation in the entorhinal cortex.Science, 305, 1258-1264 Archived 2012-02-17 at the Wayback Machine..
  • Leutgeb, S., Leutgeb, J.K., Treves, A., Moser, M.-B. and Moser, E.I. (2004). Distinct ensemble codes in hippocampal areas CA3 and CA1. Science, 305, 1295-1298.
  • Leutgeb, S., Leutgeb, J.K., Barnes, C.A., Moser, E.I., McNaughton, B.L., and Moser, M.-B (2005). Independent codes for spatial and episodic memory in the hippocampus. Science, 309, 619-623 Archived 2012-02-17 at the Wayback Machine..
  • Hafting, T., Fyhn, M., Molden, S., Moser, M.-B., and Moser, E.I. (2005). Microstructure of a spatial map in the entorhinal cortex.Nature, 436, 801-806.
  • Colgin, L.L, and Moser, E.I. (2006). Rewinding the memory record. Nature, 440, 615-617.
  • Sargolini, F., Fyhn, M., Hafting, T., McNaughton, B.L., Witter, M.P., Moser, M.-B., and Moser, E.I. (2006). Conjunctive representation of position, direction and velocity in entorhinal cortex. Science, 312, 754-758.
  • Leutgeb, J.K., Leutgeb, S., Moser, M.-B., and Moser, E.I. (2007). Pattern separation in dentate gyrus and CA3 of the hippocampus. Science, 315, 961-966.
  • Fyhn, M., Hafting, T., Treves, A., Moser, M.-B. and Moser, E.I. (2007). Hippocampal remapping and grid realignment in entorhinal cortex. Nature, 446, 190-194.
  • Hafting, T., Fyhn, M., Bonnevie, T., Moser, M.-B. and Moser, E.I. (2008). Hippocampus-independent phase precession in entorhinal grid cells. Nature 453, 1248-1252.
  • Kjelstrup, K.B., Solstad, T., Brun, V.H., Hafting, T., Leutgeb, S., Witter, M.P., Moser, E.I. and Moser, M.-B. (2008). Finite scales of spatial representation in the hippocampus. Science 321, 140-143.
  • Solstad, T., Boccara, C.N., Kropff, E., Moser, M.-B. and Moser, E.I. (2008). Representation of geometric borders in the entorhinal cortex. Science, 322, 1865-1868.
  • Moser, E.I., Moser, M-B. (2011). Crystals of the brain. EMBO Mol. Med. 3, 1-4.
  • Moser, E.I., Moser, M-B. (2011). Seeing into the future. Nature, 469, 303-4
  • Jezek, K., Henriksen, EJ., Treves, A., Moser, E.I. and Moser, M-B. (2011). Theta-paced flickering between place-cell maps in the hippocampus. Nature, 478, 246-249.
  • Giocomo, LM., Moser, E.I., Moser, M-B. (2011) Grid cells use HCN1 channels for spatial scaling. Cell, 147, 1159-1170.
Persondata
NAME Moser, Edvard
ALTERNATIVE NAMES
SHORT DESCRIPTION Norwegian psychologist
DATE OF BIRTH 27 April 1962
PLACE OF BIRTH Ålesund, Norway
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=എഡ്വേഡ്_മോസർ&oldid=3774383" എന്ന താളിൽനിന്ന് ശേഖരിച്ചത്