ഇലാം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ilam

इलाम जिल्ला
ഇലാം ജില്ലയെ പ്രശസ്തമാക്കുന്നത് സമൃദ്ധമായ ചായത്തോട്ടങ്ങളാണ്‌.
ഇലാം ജില്ലയെ പ്രശസ്തമാക്കുന്നത് സമൃദ്ധമായ ചായത്തോട്ടങ്ങളാണ്‌.
Location of Ilam
Location of Ilam
CountryNepal
Region{{{region}}}
Municipality
List
വിസ്തീർണ്ണം
 • ആകെ[[1 E+9_m²|1,703 ച.കി.മീ.]] (658 ച മൈ)
ഉയരം
(maximum)
3,636 മീ(11,929 അടി)
ജനസംഖ്യ
 (2011[1])
 • ആകെ2,90,254
 • ജനസാന്ദ്രത170/ച.കി.മീ.(440/ച മൈ)
സമയമേഖലUTC+5:45 (NPT)
Main language(s)Limbu, Nepali
വെബ്സൈറ്റ്www.ddcilam.gov.np source:Nakul Niroula

കിഴക്കൻ നേപ്പാളിലെ പ്രവിവിശ്യ നമ്പർ ഒന്നിലെ 14 ജില്ലകളിൽ ഒന്നാണ് ഇലാം ജില്ല - Ilam district (Nepali: इलाम जिल्लाListen). 1703 ചതുരശ്ര കിലോ മീറ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ ജില്ല മലയോര ജില്ലയാണ്. 2011 സെൻസസ് പ്രകാരം 290,254ആണ് ഇവിടത്തെ ജനസംഖ്യ.[1] ഇലാം മുൻസിപ്പാലിറ്റിയാണ് ജില്ലയുടെ ഭരണ സിരാകേന്ദ്രം. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ടുവിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ജില്ലയുടെ സ്ഥാനം.

ആകർഷണം[തിരുത്തുക]

അപൂർവ്വ ഇനം പക്ഷികളും ചെമ്പൻ പാണ്ടയെയും കണ്ടുവരുന്ന ഇനാം മേഖല ഗവേഷകരുടെയും സഞ്ചാരികളുടെയും ഇഷ്ട പ്രദേശമാണ്. ദക്ഷിണ നേപ്പാളിന്റെയും ഉത്തരേന്ത്യയുടെയും താഴ്ന്ന പ്രദേശമായ തരായിയുടെ ഭാഗമായ ഈ പ്രദേശം ഹിമാലയത്തിന്റെ പുറത്തുള്ള താഴ്‌വര കുന്നിൻ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

ആന്തു കുളം, അതിന്റെ ചുറ്റുപാടിൽ നിറം പ്രതിഫലിപ്പിക്കുന്നു

സിനോ-തിബത്തൻ ഭാഷയായ ലിമ്പു ഭാഷയിലെ കെട്ടുപ്പിണഞ എന്ന അർത്ഥമുള്ള ലി , പാത (റോഡ്) എന്നർത്ഥമുള്ള ലാം എന്നീ വാക്കുകൾ ചേർന്നാണ് ഇലാം എന്ന പദം ഉദ്ഭവിച്ചത്.

ചരിത്രം[തിരുത്തുക]

കന്യാം ചായത്തോട്ടം

ഇന്നത്തെ രൂപത്തിലുള്ള നേപ്പാളിന്റെ ഏകീകരണത്തിന് മുൻപ് ലിമ്പുവാൻ രാജവംശ പ്രദേശത്തെ പത്തു സ്വതന്ത്ര സ്‌റ്റേറ്റുകളിൽ ഒന്നായിരുന്നു ഇലാം. എഡി 1813 വരെ ലംഗ്ഡം രാജവംശത്തിലെ രാജാവായിരുന്ന ഹാങ്ഷു ഫുഹ ലിങ്ഡമായിരുന്നു സഖ്യരാഷ്ട്രമായി ഈ പ്രദേശം ഭരിച്ചിരുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "National Population and Housing Census 2011(National Report)" (PDF). Central Bureau of Statistics. Government of Nepal. November 2012. Archived from the original (PDF) on 2013-04-18. Retrieved November 2012. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഇലാം_ജില്ല&oldid=3262234" എന്ന താളിൽനിന്ന് ശേഖരിച്ചത്