അസോവ് കടൽ

Coordinates: 46°N 37°E / 46°N 37°E / 46; 37
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസോവ് കടൽ
നിർദ്ദേശാങ്കങ്ങൾ46°N 37°E / 46°N 37°E / 46; 37
പ്രാഥമിക അന്തർപ്രവാഹംDon and Kuban
പരമാവധി നീളം360 km (220 mi)[1]
പരമാവധി വീതി180 km (110 mi)[1]
ഉപരിതല വിസ്തീർണ്ണം39,000 km2 (15,000 sq mi)[1]
ശരാശരി ആഴം7 metres (23 ft)[1]
പരമാവധി ആഴം14 m (46 ft)[1]
Water volume290 km3[1]

ദക്ഷിണ റഷ്യയിലെ ഒരുൾനാടൻ കടലാണ് അസോവ് കടൽ. കരിങ്കടലിന്റെ ഒരു ശാഖയാണിതെന്നു പറയാം. ഏകദേശം 6.4 കി.മീ. വീതിയുള്ള കെർഷ് കടലിടുക്ക് അസോവ് കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്നു.

ഡോൺ, കുബൻ എന്നീ നദികൾ ഇതിൽ പതിക്കുന്നു. ഡോൺ നദിയിലൂടെ വന്നടിയുന്ന ഊറലുകളാൽ കടലിന്റെ ആഴം ക്രമേണ കുറയുകയാണ്. ഏറ്റവും കൂടിയ ആഴം 14 മീറ്ററാണ്. വിസ്തീർണം: 37,600 ച.കി.മീ.; നീളം: 340 കി.മീ. ഇതിലെ ജലനിരപ്പിൽ സാരമായ വ്യതിയാനങ്ങൾ കാണാറുണ്ട്; വർധിച്ച ബാഷ്പീകരണമാണിതിനു ഹേതു.
മത്സ്യസമ്പന്നമാണ് അസോവ് കടൽ. പൈക്, ബ്രിം, സ്റ്റർജിയൺ, ടുൽക, ഗോബി മുതലായ മത്സ്യങ്ങളാണ് അധികവും ലഭിക്കുന്നത്. അമിതമായ മത്സ്യബന്ധനം മൂലം ഇപ്പോൾ ഈ കടലിലെ മത്സ്യശേഖരം വളരെ കുറഞ്ഞിട്ടുണ്ട്. വിലപ്പെട്ട മത്സ്യങ്ങൾ തീരെ കുറഞ്ഞിരിക്കുന്നു.

റോസ്തോവ് ഓൺ ഡോൺ, താറൻ റോഗ്, കെർഷ് എന്നിവയാണ് അസോവ് കടലിലെ പ്രധാന തുറമുഖങ്ങൾ. ഇതിന്റെ പടിഞ്ഞാറെ ശാഖ സിവാഷ് കടൽ എന്നറിയപ്പെടുന്നു.


References[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 Kostianoy, p. 65
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അസോവ് കടൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അസോവ്_കടൽ&oldid=3825026" എന്ന താളിൽനിന്ന് ശേഖരിച്ചത്