അരോൺ നിംസോവിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരോൺ നിംസോവിച്ച്
അരോൺ നിംസോവിച്ച്
മുഴുവൻ പേര്Aron Nimzowitsch
രാജ്യംRussia
Latvia
Denmark
ജനനം(1886-11-07)7 നവംബർ 1886
Riga, Russian Empire
മരണം16 മാർച്ച് 1935(1935-03-16) (പ്രായം 48)
Copenhagen, Denmark

പഴയകാല റഷ്യയിൽ ഉൾപ്പെട്ടിരുന്ന ലാത്വിയയിൽ ജനിച്ച് ഡെന്മാർക്കിനെ പ്രതിനിധീകരിച്ചിരുന്ന ചെസ്സ് ഗ്രാൻഡ്മാസ്റ്ററും ചെസ്സിനെ സംബന്ധിച്ച അനേകം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് അരോൺ നിംസോവിച്ച് .(നവം:7 1886 – 16 മാർച്ച് 1935).[1] ആധുനിക കളിരീതികളെ നിംസോവിച്ച് ഏറെക്കുറെ സ്വാധീനിച്ചിട്ടുണ്ട്.[2]

ആദ്യകാലം[തിരുത്തുക]

നിംസോവിച്ചിന്റെ പിതാവുതന്നെയാണ് ചെസ്സിൽ ആദ്യപാഠങ്ങൾ അദ്ദേഹത്തെ അഭ്യസിപ്പിച്ചത്.തത്വശാസ്ത്രം പഠിയ്ക്കുന്നതിനു ജർമ്മനിയിലേയ്ക്കു പോയ നിംസോവിച്ച് പഠനം മുഴുമിപ്പിക്കാതെ ചെസ്സിൽ പൂർണ്ണസമയം ആകൃഷ്ടനാകുകയാണ് ചെയ്തത്. 1906 ൽ മ്യൂണിക്കിൽ വച്ച് ആദ്യമായി ഒരു അന്താരാഷ്ട്രമത്സരം വിജയിയ്ക്കുകയും ചെയ്തു.[3] 1917 റഷ്യൻ വിപ്ലവകാലത്ത് ബാൾട്ടിക് യുദ്ധമുഖത്തായിരുന്ന നിംസോവിച്ച് യുദ്ധമേഖലയിൽ നിന്നും ഭ്രാന്ത് അഭിനയിച്ച് രക്ഷപെടുകയായിരുന്നു.

മത്സരരംഗത്ത്[തിരുത്തുക]

1927 മുതൽ 1931 വരെയുള്ള കാലയളവിൽ ഏറ്റവും മികച്ച കളിക്കാരിൽ അലഖീനും,കാപബ്ലാങ്കയ്ക്കും പിന്നിലായി നിംസോവിച്ചിനെ പരിഗണിച്ചിരുന്നു.[4]. അന്നത്തെ കളിരീതികളിൽ നിന്നും വ്യതിചലിച്ച് പരീക്ഷണാത്മകമായ ചില രീതികൾക്ക് നിംസോവിച്ച് തുടക്കമിടുകയുണ്ടായി. ചെസ്സിലെ ചില പ്രതിരോധ,വ്യതിചലനങ്ങൾക്കും നിംസോവിച്ചിന്റെ പേരു നൽകപെട്ടിട്ടുണ്ട്. നിംസോ-ഇന്ത്യൻ പ്രതിരോധംഅതിലൊന്നാണ്. (1.d4 Nf6 2.c4 e6 3.Nc3 Bb4) .1 .e4 Nc6 എന്നത് നിംസോവിച്ച് പ്രതിരോധം ആയി അറിയപ്പെടുന്നു.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.chesshistory.com/winter/pics/cn3506_nimzowitsch_document.jpg
  2. http://www.chesshistory.com/winter/pics/cn3506_nimzowitsch_document.jpg
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 10 ജൂലൈ 2009. Retrieved 13 ജൂൺ 2015.
  4. Chessmetrics Summary for 1925-35, Chessmetrics web site, accessed 7-May-2007
"https://ml.wikipedia.org/w/index.php?title=അരോൺ_നിംസോവിച്ച്&oldid=3801189" എന്ന താളിൽനിന്ന് ശേഖരിച്ചത്