അബ്ദുല്ല ഇബ്‌നു സബാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാം മതത്തിലെ ഷിയാവിഭാഗത്തിന്റെ സ്ഥാപകനായിരുന്നു അബ്ദുല്ല ഇബ്നു സബാ‍. ആധുനികകാലത്ത്, യെമൻ എന്നറിയപ്പെടുന്ന അറേബ്യൻ ഭൂവിഭാഗത്തിൽ ഒരു ജൂതനായാണ് ഇദ്ദേഹം ജനിച്ചത്. ഇസ്ലാം മതാവലംബിയായതിനുശേഷം അലിയുടെ കാലത്ത് ഷിയാവിഭാഗത്തിൽ കണ്ടുവന്ന തീവ്രവാദിപ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താവ് അബ്ദുല്ല ആയിരുന്നു. പ്രവാചകനായ നബിയുടെ അനന്തരാവകാശിയായി അലിയെ ഇദ്ദേഹം ഉയർത്തിക്കാട്ടി. അലി മരിച്ചിട്ടില്ലെന്നും ഭൂമിയിൽ ധർമം നിലനിർത്തുന്നതിന് വീണ്ടും തിരിച്ചുവരുമെന്നും അദ്ദേഹം ദിവ്യനും ആകാശത്തോളം ഉയർന്നവനുമാണെന്നും അദ്ദേഹത്തിന്റെ ശബ്ദമാണ് ഇടിമുഴക്കമെന്നും മറ്റും അബ്ദുല്ല അഭിപ്രായപ്പെട്ടു.

ഉസ്മാനെതിരായി ഈജിപ്തുകാരെ സംഘടിപ്പിച്ചത് അബ്ദുല്ല ആയിരുന്നു. അലിയും തൽഹയും സുബൈറും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾക്കും ഉസ്മാന്റെ വധത്തിനും ഉത്തരവാദികൾ അബ്ദുല്ല ഇബ്നു സബായുടെ അനുയായികളായിരുന്നു എന്ന് ചിലർ കരുതുന്നു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുല്ല ഇബ്നു സബാ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുല്ല_ഇബ്‌നു_സബാ&oldid=3623301" എന്ന താളിൽനിന്ന് ശേഖരിച്ചത്