അന്റോണിയോ തബുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്റോണിയോ തബുക്കി
ജനനം(1943-09-24)സെപ്റ്റംബർ 24, 1943
Pisa, Italy
മരണംമാർച്ച് 25, 2012(2012-03-25) (പ്രായം 68)[1]
Lisbon, Portugal
തൊഴിൽNovelist, Short story writer
ദേശീയതItalian, Portuguese
Period1975–2012
പങ്കാളിMaría José de Lancastre

ഇറ്റാലിയൻ എഴുത്തുകാരനും പോർട്ടുഗീസ് ഭാഷാ വിദഗ്ദ്ധനുമായിരുന്നു അന്റോണിയോ തബുക്കി.(ജ:സെപ്റ്റം: 24, 1943 – മാർച്ച് 25, 2012) ഫെർണാണ്ടോ പെസ്സ്വായുടെ കൃതികൾ അദ്ദേഹം ഇറ്റാലിയൻ ഭാഷയിലേക്ക് ഭാഷാന്തരം ചെയ്യുകയുണ്ടായി. തബൂക്കിയുടെ ഉപന്യാസങ്ങളും കൃതികളും അനേകം ഭാഷകളിലേയ്ക്ക് ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി.ചില സൃഷ്ടികൾഫ്രഞ്ച് ബഹുമതികൾക്ക് അർഹമായി. നോബൽ പുരസ്കാരത്തിനും തബൂക്കി ശുപാർശ ചെയ്യപ്പെട്ടിരുന്നു.[2]

നോവലിസ്റ്റ് എന്ന നിലയിൽ തബൂക്കി ശ്രദ്ധിയ്ക്കപ്പെട്ടത് ഇന്ത്യയെ കേന്ദ്രീകരിച്ച് രചിച്ച ഇന്ത്യൻ നോക്റ്റൂൺ(Indian Nocturne)എന്ന കൃതിയിലുടെയാണ്.1984 ൽ ആണ് ഈ കൃതി പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. ഇന്ത്യയിൽ വച്ചുകാണാതായ സേവ്യർ എന്ന പോർട്ടുഗീസുകാരനെ തേടി സുഹൃത്തു നടത്തുന്ന അന്വേഷണമാണ് ഈ കൃതിയുടെ ഇതിവൃത്തം. തബൂക്കിയുടെ മറ്റൊരു വിഖ്യാതകൃതിയാണ് ദമാസീനോ മൊണ്ടേറിയോയുടെ കാണാതായ തല" (The Missing Head of Damasceno Monteiro). ഈ നോവൽ നിഷ്ഠൂരമായ ഒരു കൊലപാതകത്തിന്റെ വാസ്തവം പുറത്തുകൊണ്ടുവരുന്നതിനു കാരണമായ രചനയാണ്. യൂറോപ്യൻ യൂണിയന്റെ സ്ട്രാസ് ബർഗിലുള്ള കാര്യാലയത്തിൽഗവേഷണം നടത്തിയാണ് ഈ നോവലിനുള്ള വസ്തുതകൾ അദ്ദേഹം ശേഖരിച്ചത്.[3]

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. AGI - Agenzia Giornalistica Italia. "Writer Antonio Tabucchi dies in Lisbon". AGI.it. Archived from the original on 2012-05-05. Retrieved 2012-03-25.
  2. Flood, Alison (23 September 2009). "Amos Oz is bookie's favourite for Nobel". The Guardian. Guardian Media Group. Retrieved 23 September 2009. Ladbrokes's top 10 is rounded out by Syrian poet Adonis at 8/1, with last year's favourite, the Italian scholar Claudio Magris, at 9/1 together with Italian novelist Antonio Tabucchi and Japanese author Haruki Murakami.
  3. മാതൃഭൂമി ആഴ്ചപ്പതിപ്പ്.2008 ഓഗസ്റ്റ് 17-23
"https://ml.wikipedia.org/w/index.php?title=അന്റോണിയോ_തബുക്കി&oldid=3793725" എന്ന താളിൽനിന്ന് ശേഖരിച്ചത്