അന്ത്യോദയ അന്ന യോജന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ത്യോദയ അന്ന യോജന
രാജ്യംഇന്ത്യ
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്പേയ്
ആരംഭിച്ച തീയതി25 ഡിസംബർ 2000; 23 വർഷങ്ങൾക്ക് മുമ്പ് (2000-12-25)

ഭാരത സർക്കാർ 2000 ഡിസംബർ 25 ന് ആരംഭിച്ച പദ്ധതിയാണ് അന്ത്യോദയ അന്ന യോജന. ഒമ്പതാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിയിലൂടെ ഒരുകോടി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ (അരി, ഗോതമ്പ്) ലഭ്യമാക്കുകയാണ് ലക്ഷ്യമിട്ടത്. രാജസ്ഥാനിലാണ് ഈ പദ്ധതി ആദ്യമായി ആരംഭിച്ചത്. ഇന്ത്യയിലെ പൊതുവിതരണസമ്പ്രദായം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൻറെ ചുമതല ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് (F.C.I) ആരംഭത്തിൽ ഒരു കുടുംബത്തിന് മാസന്തോറും 25 കിലോഗ്രാം ഭക്ഷ്യധാന്യമാണ് ലഭ്യമാക്കിയിരുന്നത് (അരി 3 രൂ/കി.ഗ്രാം., ഗോതമ്പ് 2 രൂ/കി.ഗ്രാം എന്ന തോതിൽ). പിന്നീട് 2002 ഏപ്രിൽ മുതൽ ഇത് 35 കിലോഗ്രാമായി വർദ്ധിപ്പിക്കപ്പെട്ടു. കൂടാതെ ഗുണഭോക്താക്കളുടെ എണ്ണം 2003 ജൂണിൽ ഒന്നരക്കോടി ആയും 2004 ആഗസ്റ്റിൽ രണ്ട് കോടിയായും വർധിപ്പിക്കുകയും ചെയ്തു.[1]

റേഷൻ കാർഡ്[തിരുത്തുക]

അന്ത്യോദയ പദ്ധതിയ്ക്ക് അർഹരായ കുടുംബത്തിന് അന്ത്യോദയ റേഷൻ കാർഡ് നൽകപ്പെടും. ഈ കാർഡിൻറെ പുറംച്ചട്ടയ്ക്ക് മഞ്ഞ നിറമായിരിക്കും.

ഗുണഭോക്താക്കൾ[തിരുത്തുക]

  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ (B.P.L.)
  • ആദിവാസികൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ
  • ഭിന്നശേഷിയുള്ളവർ, നിത്യരോഗികൾ (ദാരിദ്ര്യരേഖ പരിഗണിക്കാതെ)
  • വിധവകൾ കുടുംബനാഥ ആയിട്ടുള്ളത്
  • മറ്റു വരുമാനമാർഗ്ഗമില്ലാത്ത മുതിർന്ന പൌരന്മാർ[2]

അവലംബം[തിരുത്തുക]

  1. http://www.financialexpress.com/archive/antyodaya-scheme-many-states-yet-to-identify-poor/118030/
  2. http://www.pib.nic.in/newsite/mbErel.aspx?relid=95141
"https://ml.wikipedia.org/w/index.php?title=അന്ത്യോദയ_അന്ന_യോജന&oldid=3806649" എന്ന താളിൽനിന്ന് ശേഖരിച്ചത്