"വിക്കിചൊല്ലുകൾ:പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Content deleted Content added
Columns for references
No edit summary
വരി 182: വരി 182:


If you believe that this new feature is not appropriate for this wiki, or if you need help adjusting templates, then please contact me at [[mw:Contributors/Projects/Columns for references]]. [[User:Whatamidoing (WMF)]] ([[User talk:Whatamidoing (WMF)|talk]])</div> 23:17, 23 ജൂലൈ 2017 (UTC)
If you believe that this new feature is not appropriate for this wiki, or if you need help adjusting templates, then please contact me at [[mw:Contributors/Projects/Columns for references]]. [[User:Whatamidoing (WMF)]] ([[User talk:Whatamidoing (WMF)|talk]])</div> 23:17, 23 ജൂലൈ 2017 (UTC)

== സുപ്രധാനം: കാര്യനിർവാഹക പ്രവൃത്തികളുടെ സംശോധനം ==

Hello. A policy regarding the removal of "advanced rights" (administrator, bureaucrat, etc. ) was adopted by [[:m:Requests for comment/Activity levels of advanced administrative rights holders|global community consensus]] in 2013. According to this policy, the [[:m:stewards|stewards]] are reviewing administrators' activity on all Wikimedia Foundation wikis with no inactivity policy. To the best of our knowledge, your wiki does not have a formal process for removing "advanced rights" from inactive accounts. This means that the stewards will take care of this according to the [[:m:Admin activity review|admin activity review]].

We have determined that the following users meet the inactivity criteria (no edits and no log actions for more than 2 years):
#Fuadaj (administrator)

These users will receive a notification soon, asking them to start a community discussion if they want to retain some or all of their rights. If the users do not respond, then their advanced rights will be removed by the stewards.

However, if you as a community would like to create your own activity review process superseding the global one, want to make another decision about these inactive rights holders, or already have a policy that we missed, then please notify the [[:m:Stewards' noticeboard|stewards on Meta-Wiki]] so that we know not to proceed with the rights review on your wiki. Thanks, [[ഉപയോക്താവ്:علاء|علاء]] ([[ഉപയോക്താവിന്റെ സംവാദം:علاء|സം‌വാദം]]) 11:47, 8 ജനുവരി 2020 (UTC)

11:47, 8 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • ml:
  • en: This is the community discussion page. Requests for the bot flag can be made on this page.

Font

I'm ready to contribute, but I don't know which font and software to use to type in Malayalam. Is it Varamozhi? Can we upload the Malayalam contributions merely by copying and pasting? SubinDennis 07:20, 20 ജൂൺ 2006 (UTC)[മറുപടി]

How to edit the malayalam WiKi

  1. Install varamozhi editior
  2. Write in manglish and see the malayalam script.
  3. Export it as unicode
  4. Copy and paste the output to Wiki
  5. Zoom in to read it properly.

202.122.23.18 06:31, 26 ജൂലൈ 2006 (UTC)[മറുപടി]

ഒരുക്രമം വേണ്ടേ

ആരെങ്കിലും ഇത് ക്രമപ്പെടുത്തിയാൽ നന്നായിരുന്നു --Challiyan ൧൩:൪൨, ൬ December ൨൦൦൬ (UTC)

?

wikt:പഴഞ്ചൊൽ നിഘണ്ടു‍ എന്ന താൾ ആരെങ്കിലും ഇങ്ങോട്ട് ഒന്നു മെർജ് ചെയ്യണേ.. --Jacob.jose(talk) 04:51, 11 ഏപ്രിൽ 2009 (UTC)[മറുപടി]

Bot policy

Hello. To facilitate steward granting of bot access, I suggest implementing the standard bot policy on this wiki. In particular, this policy allows stewards to automatically flag known interlanguage linking bots (if this page says that is acceptable), which form the vast majority of such requests. The policy also enables global bots on this wiki (if this page says that is acceptable), which are trusted bots that will be given bot access on every wiki that allows global bots.

This policy makes bot access requesting much easier for local users, operators, and stewards. To implement it we only need to create a redirect to this page from Project:Bot policy, and add a line at the top noting that it is used here. Please read the text at m:Bot policy before commenting. If you object, please say so; I hope to implement in two weeks if there is no objection, since it is particularly written to streamline bot requests on wikis with little or no community interested in bot access requests. —Pathoschild 00:20:34, 28 മാർച്ച് 2010 (UTC)[മറുപടി]

{done} No objections. Bastique(സം‌വാദം) 05:29, 15 ജനുവരി 2011 (UTC)[മറുപടി]

കിരൺ ഗോപിക്ക് അഡ്മിൻ സ്ഥാനം

സിസോപ്പുകളോ ബ്യൂറോക്രാറ്റുകളോ ഇല്ലാത്ത ഈ വിക്കിയിൽ ഇപ്പോൾ‌ സജീവ ഉപയോക്താവായ കിരൺ ഗോപിയെ സിസോപ്പ് സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നു. കിരൺ ഗോപിയുടെ സമ്മതവും, മറ്റുപയോക്താക്കളുടെ വോട്ടും ഇതിനു താഴെ രേഖപ്പെടുത്തുക. --Vssun(talk) 02:27, 26 ജൂൺ 2010 (UTC)[മറുപടി]

ഈ ചർച്ച/തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് താളിലേക്ക് മാറ്റിയിരിക്കുന്നു.--Vssun(talk) 02:30, 26 ജൂൺ 2010 (UTC)[മറുപടി]

വിക്കി ചൊല്ലുകൾ

'വിക്കി ചൊല്ലുകൾ' എന്നാണോ, 'വിക്കിചൊല്ലുകൾ' എന്നാണോ പേര് സ്വീകരിക്കാൻ പോകുന്നത്? --Naveen Sankar(സം‌വാദം) 13:27, 17 ജൂലൈ 2010 (UTC)[മറുപടി]

'വിക്കി ചൊല്ലുകൾ' എന്ന നാമമാണ്‌ സ്വീകരിക്കാൻ പോകുന്നത്. --Kiran Gopi(സം‌വാദം) 13:55, 17 ജൂലൈ 2010 (UTC)[മറുപടി]
വിക്കി, ചൊല്ലുകൾ എന്നീ വാക്കുകൾക്കിടയിൽ ഇട (Space) വിടുന്നത് എന്തിനാണെന്നൊന്ന് വിശദീകരിക്കാമോ? വിക്കിപീഡിയയുടെ മുഖത്താളിലും മറ്റുമിപ്പോൾ വിക്കിചൊല്ലുകൾ എന്ന് ചേർത്തെഴുതിയിരിക്കുന്നതായി കാണാം. --Naveen Sankar(സം‌വാദം) 04:39, 19 ജൂലൈ 2010 (UTC)[മറുപടി]
വിക്കി ചൊല്ലുകൾ എന്ന് പറയുമ്പോൾ ഒരു ഇംഗ്ലീഷ് വാക്കും ഒരു മലയാളം വാക്കുമല്ലേ, അത് കൂട്ടിയോജിപ്പിക്കണ്ട എന്നു കരുതിയാണ്‌ 'വിക്കി ചൊല്ലുകൾ' എന്ന നാമം സ്വീകരിച്ചത്. പിന്നെ വിക്കിചൊല്ലുകൾ എന്നു ചേർത്തു പറയുന്നത് ഒരു അഭംഗിയാണുതാനും.--Kiran Gopi(സം‌വാദം) 08:34, 19 ജൂലൈ 2010 (UTC)[മറുപടി]
വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിപാഠശാല എന്നീ സംരഭങ്ങളുടെ തലക്കെട്ടിൽ ഒരു ഇംഗ്ലീഷ് വാക്കും ഒരു മലയാളം വാക്കുമല്ലേ കൂടിചേരുന്നത്? ഇവിടെ മാത്രം എന്തിനാണ് ഇടയ്ക്ക് സ്പേസ് ഇടുന്നത്? --Jairodz സം‌വാദം 12:27, 12 ഏപ്രിൽ 2012 (UTC)[മറുപടി]
പേരു മാറ്റണമെന്നുണ്ടങ്കിൽ ഒരു ചർച്ച തുടങ്ങു, ബഗ്ഗിട്ട് മാറ്റാം.--കിരൺ ഗോപി 13:53, 12 ഏപ്രിൽ 2012 (UTC)[മറുപടി]

Transwiki Import definition

വിക്കി ചൊല്ലുകളിൽ താഴെകാണുന്ന പദ്ധതികളെ ട്രാൻസ്‌വിക്കി ഇമ്പോർട്ട് സോഴ്സുകളായി നിർവചിക്കാൻ ബഗ്ഗ് ഫയൽ ചെയ്തിട്ടുണ്ട്. എതിർപ്പില്ലെങ്കിൽ ഇവിടെ വോട്ട് രേഖപ്പെടുത്തുക.

--Vssun(സം‌വാദം) 06:03, 24 ജൂലൈ 2010 (UTC)[മറുപടി]

പ്രധാനതാളിന്റെ പുതിയ രൂപം

ചൊല്ലുകളിലെ നിലവിലുള്ള പ്രധാനതാൾ വളരെ പഴയതാണ്, പല പുതിയകാര്യങ്ങളും പ്രധാന താളിൽ ഉൾക്കൊള്ളിക്കണമെന്ന് പല ഉപയോക്താക്കളും നിർദ്ദേശിച്ചിട്ടുണ്ട്. പൂർത്തീകരിച്ച ഒരു പുതിയ പ്രധാന താളിന്റെ രൂപം ഇവിടെ കാണാം. എല്ലാവരുടെയും നിർദ്ദേശങ്ങൾ അറിയിക്കുക. അതിനനുസരിച്ച് മാറ്റങ്ങൾ വരുത്താം. --കിരൺ ഗോപി 13:25, 24 നവംബർ 2010 (UTC)[മറുപടി]

ഒരു ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇനിയും മെച്ചപ്പെടുത്താനാകും എന്ന് കരുതുന്നു. --Anoopan(സം‌വാദം) 14:18, 24 നവംബർ 2010 (UTC)[മറുപടി]

പുതിയതായി ചേർത്ത ആണോ പുതുതായി ആണോ "കൂടുതൽ ശരി? പുതുതായി എന്നാണ് എനിക്ക് തോന്നുന്നത്. മഹദ്വചനങ്ങൾ പ്രശസ്തരുടെ മൊഴികൾ ആക്കുന്നതിനെക്കുറീച്ച് എന്തു പറയുന്നു?--Fuad(സം‌വാദം) 18:19, 24 നവംബർ 2010 (UTC)[മറുപടി]

ഉപതലക്കെട്ടുകൾക്ക് കീഴെയുള്ള വിലങ്ങൻ വരകൾ ഒഴിവാക്കിയാൽ നന്നായിരിക്കില്ലേ? --ജുനൈദ് Junaid 03:07, 25 നവംബർ 2010 (UTC)[മറുപടി]

പ്രധാന വർഗ്ഗങ്ങൾ മുകളിലാക്കിയാൽ കുറച്ചുകൂടി നന്നാവുകയില്ലേ?? നിലവിൽ അവയ്ക്ക് വലിയ പ്രാധാന്യം തോനുന്നില്ല. വിക്കിപീഡിയയിലെ പോലെ സ്വാഗത ഫലകത്തിനൊപ്പം അത് നല്കിക്കൂടെ --അഖിലൻ(സം‌വാദം) 05:46, 26 ഡിസംബർ 2010 (UTC)[മറുപടി]


പ്രധാന താൾ മാറുന്നതിനൊപ്പം ലോഗോയു ഒന്ന് മലയാളവത്കരിച്ചുകൂടെ --അഖിലൻ(സം‌വാദം) 06:08, 26 ഡിസംബർ 2010 (UTC)[മറുപടി]

പേര് മാറ്റി വിക്കിമൊഴി എന്നാക്കിയാലോ?

വിക്കി ക്വാട്ട് (wikiquote) എന്നതാണ് ഇംഗ്ലീഷിലുള്ളത്. അതിനര്ഥം വിക്കി ഉദ്ദരണികൾ എന്നാണല്ലോ? അതുകൊണ്ട് തന്നെ അതിൽ വേദവാക്യങ്ങളായാലും പഴഞ്ചൊല്ലായാലും മഹദ്വചനമായാലും സ്പെയ്സുണ്ട്. എന്നാൽ വിക്കി ചൊല്ല് എന്ന് പേര് നമ്മൾ ഇവിടെ ഉപയോഗിച്ച് വിക്കി ഭാഷയിലില്ലാത്ത അർഥം കല്പിച്ച് വാക്കിനെ വലിച്ചു നീട്ടുകയല്ലെ ചെയ്യുന്നത്?. ചൊല്ല് എന്നതിൻറെ താല്പര്യം ചൊല്ലി പതിഞ്ഞതെന്നാണ്. അഥവാ നിരന്തരം വായ്താരിയായി പ്രചരിച്ചു കൊണ്ടിരിക്കുന്നതാണ് ഭാഷയിൽ ചൊല്ല് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നാട്ടിലൊരു ചൊല്ലുണ്ട് എന്ന് പറഞ്ഞാൽ അവിടെയുള്ള പഴയ ഗ്രന്ഥത്തിലൊരു വരിയുണ്ട് എന്നല്ല. ചൊല്ലിന് ഉദ്ദരണി എന്നർഥമില്ല. അഥവാ ചൊല്ല് വാമൊഴിയാണ് വരമൊഴിയല്ലെന്ന് ചുരുക്കം. ഇവിടെ ചൊല്ലിൽ കടംങ്കഥകളും നാട്ടു പ്രയോഗങ്ങളും പഴഞ്ചൊല്ലുകളും നാടൻ പാട്ടുകളുമെല്ലാം ശരിയാണ്. എന്നാൽ വേദവാക്യമോ മഹദ്വജനങ്ങളോ ആപ്തവാക്യമോ ചൊല്ലായികൊള്ളണമെന്നില്ല. മാത്രമല്ല ആപ്രയോഗത്തില് തന്നെ ഒരപാകതയുണ്ട്. കിരൺഗോപി നിർമ്മിച്ച പേജ് കാണുക.അതിൽ ഇന്നത്തെ മൊഴി, തെരഞ്ഞെടുത്ത മൊഴി എന്നെല്ലാമാണ് കാണുക. അഥവാ ഖുർആനിനെ ഒരു വാക്ക് കൊടുത്തിട്ട് അതിന് മുകളിൽ ഇന്നത്തെ ചൊല്ല് എന്ന് പറയുന്നത് തന്നെ ഒരു സുഖമില്ലല്ലോ. അതു കൊണ്ട് വാമൊഴിയും വരമൊഴിയും ചേരുന്ന മൊഴി യാവും (വിക്കിമൊഴി) ഇവിടെ ഉചിതമാവുകയെന്നതാണ് എന്റെ വിനീതമായ അഭിപ്രായം.നിങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തുക.--Zuhairali(സം‌വാദം) 02:58, 12 ഫെബ്രുവരി 2011 (UTC)[മറുപടി]

അത് വേണോ ?

ചൊല്ലുകൾ പഴയതായിരിക്കണമെന്ന് പറയുന്നതിനോട് സ്നേഹപൂർവ്വം വിയോജിക്കുന്നു സുഹൈർ. നിഘണ്ടുവിൽ നോക്കുക ഞാൻ തന്നെ ശബ്ദതാരാവലി നോക്കി ഇട്ടതാണ് :)ഉപദേശം മൊഴി എന്നെല്ലാം അർഥമുണ്ട് ചൊല്ലിനു. അതിനാൽ മഹദ്വചനങ്ങളും വേദ വാക്യങ്ങളും എല്ലാം പെടും. മാറ്റത്തിനുവേണ്ടി വിക്കിചൊല്ല് വിക്കിമൊഴി ആക്കണോ?--Fuad(സം‌വാദം) 13:50, 18 ഫെബ്രുവരി 2011 (UTC)[മറുപടി]

മഹദ്വചനങ്ങളെല്ലാം ചൊല്ലുകളാവണമെന്നില്ല. വാക്ക്, മൊഴി, കേൾവി എന്നെല്ലാമാണല്ലോ അതിനര്ഥം കാണുന്നത്. സംസാരത്തിലൂടെ പ്രചരിക്കുന്നതിനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ചൊല്ലിന്റെ അപരനാമമല്ല മൊഴി. ചൊല്ലും മൊഴിയിലുള്പ്പെടും എന്ന് മാത്രമാണ് താങ്കള് തന്ന ലിങ്കിലൂടെ മനസ്സിലാക്കാനാവുക. എന്നാല് ഗ്രന്ഥങ്ങളില് മാത്രം വരമൊഴിയായി കിടക്കുന്ന ഉദ്ദരണികളുമിതില് വരുമല്ലോ. അത് കൊണ്ടാണ് വാമൊഴിയും വരമൊഴിയും ചേരുന്ന മൊഴി നിര്ദ്ദേശിച്ചത്. ഒന്നു കൂടി കൃത്യമായി പറഞ്ഞാല് ചൊല്ല്=മൊഴി, മൊഴി=ചൊല്ല്, ഉദ്ദരണി--സുഹൈറലി(സം‌വാദം) 07:16, 22 മാർച്ച് 2011 (UTC)[മറുപടി]
വിക്കിമൊഴി എന്ന പേരാണ് ഈ സംരഭത്തിന് കൂടുതൽ അനയോജ്യമെന്ന് കരുതുന്നു. കൂടുതൽ പേരുടെ അഭിപ്രായങ്ങൾ ആരായണം. --Jairodz (സം‌വാദം) 08:33, 2 ഡിസംബർ 2012 (UTC)[മറുപടി]
'വിക്കിവാങ്മയം' എന്നൊരു പേർ നിർദ്ദേശിച്ചിരുന്നു.--Thachan.makan (സം‌വാദം) 13:57, 3 ഡിസംബർ 2012 (UTC)[മറുപടി]

കവിതകളെവിടെയാണ്

വിക്കിയില് കവിതകളുടെ ഇടമെവിടെയാണ്. വിക്കിചൊല്ലില് തന്നെയാണോ? --സുഹൈറലി(സം‌വാദം) 07:19, 22 മാർച്ച് 2011 (UTC)[മറുപടി]

നാടൻ പാട്ടുകൾ പോലുള്ളവ വിക്കി ചൊല്ലിൽ തന്നെ വരണം. പകർപ്പവകാശം കഴിഞ്ഞ കവിതകൾ വിക്കി ഗ്രന്ഥശാലയിലാണ് വരേണ്ടത്. --Anoopan(സം‌വാദം) 07:48, 24 മാർച്ച് 2011 (UTC)[മറുപടി]


വർഗ്ഗീകരണം

ഓരോ പഴഞ്ചൊല്ലിനുമായി ഓരോ താൾ തുടങ്ങിയ ശേഷം (ഉള്ളടക്കം ഇല്ലെങ്കിൽ പോലും) അവയെ വർഗ്ഗീകരിച്ചാൽ നിലവിലുള്ളതിലും പെട്ടെന്ന് അവയെ കണ്ടെത്താൻ കഴിയും. പലയിടത്ത് ചേർക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകുകയും ചെയ്യും ഉദാ: ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ എന്ന പഴഞ്ചൊല്ല് 'അക്ഷരമാലാക്രമത്തിൽ' എന്ന താളിലും വിഷയക്രമത്തിൽ തന്നിരിക്കുന്ന താളിൽ 'ജീവികളുമായി ബന്ധപ്പെട്ടവ' എന്ന തലകെട്ടിലും വന്നിട്ടുണ്ട്. (അതായത് ഒരെണ്ണം പലയിടത്തായി ഉപയോഗിച്ചു) ഇതിനുപകരമായി പ്രസ്തുതതാളിൽ വർഗ്ഗം:ആ-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ, വർഗ്ഗം:ആനയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ എന്നീ വർഗ്ഗങ്ങൾ (കൃത്യമായ വർഗ്ഗവൃക്ഷം നിർമ്മിച്ച ശേഷം) ചേർത്താൽ എളുപ്പമല്ലേ. ഇത് കൂടുതൽ ചൊല്ലുകൾ വരുമ്പോൾ ക്രമീകരിക്കാനുള്ള ഇരട്ടിപ്പണി കുറയ്ക്കുകയും ചെയ്യും. എന്തു പറയുന്നു?. --അഖിലൻ(സം‌വാദം) 16:04, 13 ജനുവരി 2012 (UTC)[മറുപടി]

വർഗ്ഗം:ആ-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ എന്ന വർഗ്ഗം വേനമെന്നില്ല, പകരം നിലവിൽ ശൈലികളിൽ ചെയ്തിട്ടുള്ളതുപോലെ ഒരോ അക്ഷരത്തിനും ഒരോ താളുണ്ടാക്കാം. അതുപോലെ ഇതും കാണുക. --കിരൺ ഗോപി 04:47, 16 ജനുവരി 2012 (UTC)[മറുപടി]

ഓരോ പഴഞ്ചൊല്ലിനുമായി ഓരോ താൾഎന്ന ആശയത്തോട് പണ്ടേ എതിർപ്പുള്ള വ്യക്തിയാണ് ഞാൻ. അനാവശ്യമായി താളുകളൂടെ എണ്ണത്തിൽ മേനി പറയാം എന്നല്ലാതെ ഗുണമില്ല. ഒരു ചൊല്ലിന്റെ അർഥം അറീയാൻ അത് ക്ലീക്ക് ചെയ്തു വേറൊരു ഒറ്റ വരി പേജ്ജ് നോക്കേണ്ട ആവശ്യമുണ്ടോ? ആദ്യപേജ്ജീൽ തന്നെ ഒറ്റ വരി വിവരണം കൊടൂത്താൽ പോരെ?--Fuad(സം‌വാദം) 17:23, 30 ജനുവരി 2012 (UTC)[മറുപടി]

അതെ വിവരണമില്ലങ്കിൽ തലക്കെട്ടുമാത്രമായി താളുകൾ വേണമെന്നില്ല എന്ന പക്ഷക്കാരനാണ് ഞാനും--കിരൺ ഗോപി 11:17, 3 ഫെബ്രുവരി 2012 (UTC)[മറുപടി]

ഓരോ പഴഞ്ചൊല്ലിനും ഓരോ താൾ വേണ്ട എന്നതിനെ അനുകൂലിക്കുന്നു. പല പഴഞ്ചൊല്ലുകളുടെയും അർത്ഥം വിവരണം കൂടാതെ തന്നെ സ്പഷ്ടമാണ്. വിവരണം ആവശ്യമായവയുടേത് പഴഞ്ചൊല്ലുകൾ എന്ന താളിൽ തന്നെ പഴഞ്ചൊല്ലിന് താഴെയായി കൊടുക്കാം. --Jairodz സം‌വാദം 09:45, 5 ഫെബ്രുവരി 2012 (UTC)[മറുപടി]

/ / പല പഴഞ്ചൊല്ലുകളുടെയും അർത്ഥം വിവരണം കൂടാതെ തന്നെ സ്പഷ്ടമാണ് / /

പലതിന്റെയും അർത്ഥം നമ്മൾക്ക് സ്പഷ്ടമാണെന്നത് സമ്മതിക്കുന്നു. ഒരു പക്ഷേ അത് വായിക്കുന്നത് ഒരു നാലാം ക്ലാസ്സുകാരൻ ആണെങ്കിലോ? നമ്മൾ സ്പഷ്ടമെന്ന് ചെറുവിരൽ മടക്കി പറയുന്ന പലതും അവന് അങ്ങനെയാവണമെന്നില്ല. അല്ലെങ്കിൽ പല നാടൻ വാക്കുകൾ ഉപയോഗിക്കുന്ന ചൊല്ലുകൾ വായിക്കുന്നത് ഒരു പരദേശിയായ മലയാളി കുട്ടിയാണെങ്കിലോ? ഈ ചിന്തയാണ് അവലംബിക്കുന്നതെങ്കിൽ നിഘണ്ടുവിലും മറ്റും ദിനംപ്രതി ഉപയോഗിക്കുന്ന പല പദങ്ങളുടേയും അർത്ഥം നൽകേണ്ടതില്ലായിരുന്നുവല്ലോ?

/ / വിവരണം ആവശ്യമായവയുടേത് പഴഞ്ചൊല്ലുകൾ എന്ന താളിൽ തന്നെ പഴഞ്ചൊല്ലിന് താഴെയായി കൊടുക്കാം./ /

മലയാളം ചൊല്ലുകളുടെ കാര്യത്തിൽ സമ്പന്നമാണ്. എന്റെ കയ്യിൽ തന്നെ പതിനായിരത്തിലധികം മലയാളം ചൊല്ലുകൾ ചേർത്തിരിക്കുന്ന പുസ്തകം ഉണ്ട്. ഇവ പതിനായിരവും വിക്കിയിലെത്തിയാലത്തെ അവസ്ഥയോ?(അങ്ങനെ സംഭവിക്കട്ടെയെന്ന് ആശിക്കുന്നു) പൂമുഖത്തു തന്നെ പതിനായിരം ചൊല്ലും അവയുടെ അർത്ഥവും പാഠഭേദവും മറ്റും ചേർന്ന് ആകെ കോലാഹലമാവും. പേജ് ലോഡാവാനെടുക്കുന്ന സമയനഷ്ടവും.

ചൊല്ലുകൾ അന്വേഷിച്ചു വരുന്നവർ പലപ്പോഴും വിഷയത്തിലധിഷ്ഠിതമായാവും വരിക. ഉദാ: ഞാറ്റുവേലയുമായി ബന്ധപ്പെട്ട ചൊല്ലുകൾ, കൃഷിയുമായി ബന്ധപ്പെട്ട ചൊല്ലുകൾ, ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകൾ എന്നിങ്ങനെ. അവയെ അങ്ങനെ തന്നെ വർഗ്ഗീകരിച്ച് പട്ടികപ്പെടുത്തണമെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ ഇപ്പോൾ കിടക്കുന്ന പോലെ അരയും കോണകവുമില്ലാത്ത അവസ്ഥയിൽ കിടക്കും (വലിയൊരു പരിധിവരെ ഈയിടയ്ക്ക് മാറ്റം സംഭവിച്ചു വന്നിട്ടുണ്ട്) പഴഞ്ചൊല്ല് ശേഖരിച്ച പുസ്തകങ്ങളും പൊതുവേ അത്തരമൊരു വർഗ്ഗീകരണ പ്രകൃയ പിന്തുടരുന്നതായ് കാണാം. (വിഷയാനുബന്ധമായോ അക്ഷരമാലാക്രമത്തിലോ മറ്റോ) ഇത് എളുപ്പമാകെണമെങ്കിൽ അവയ്ക്ക് താൾ നിർമ്മിച്ച് അവശ്യമായ വർഗ്ഗത്തിലുൾപ്പെടുത്തുക തന്നെ വേണം. ചൊല്ലു ചേർത്ത ശേഷം അടിയിൽ വിശദീകരണം ചേർക്കാനാണെങ്കിൽ അവ വരുന്ന പട്ടികയിലെല്ലാം അങ്ങിനെ ചെയ്യേണ്ടി വരും. (മുകളിൽ പറഞ്ഞ ഉദാഹരണം കാണുക) --അഖിലൻ(സം‌വാദം) 09:30, 6 ഫെബ്രുവരി 2012 (UTC)[മറുപടി]

en:English proverbs കാണുക എങ്ങ്നിനെയാണ് ചെയ്തിരിക്കുന്നത് എന്ന്, വിക്കിപീഡിയയിലെ പോലെ അല്ല വിക്കിചൊല്ലുകളിലെ താളുകളുടെ ക്രമീകരണം, ഞാറ്റുവേലയുമായി ബന്ധപ്പെട്ട ചൊല്ലുകൾ ആണ് വേണ്ടതെങ്കിൽ ഞാറ്റുവേല എന്ന താൾ നിർമ്മിച്ച് അതുമായി ബന്ധപ്പെട്ട ചൊല്ലുകൾ ആതാളിൽ ചേർക്കണം. കാക്കയുമായി ബന്ധപ്പെട്ടചൊല്ലുകൾ കാക്ക എന്നതാൾ നിർമ്മിച്ചോ അല്ലെങ്കിൽ പക്ഷികൾ എന്ന താളിന്റെയുള്ളിലോ ആണ് ചേർക്കേണ്ടത് ഒരു ഉദാഹരണം ഇവിടെക്കാണാം. ചൊല്ലുകളിലെ താളുകൾ വിഷയത്തിലധിഷ്ഠിതമായിത്തന്നെ വരണം. ഞാൻ ഉദ്ദേശിച്ചത് അഖിലിന് മനസ്സിലായിക്കാണും എന്നു കരുതുന്നു. വർഗ്ഗം:തെലുങ്ക് പഴഞ്ചൊല്ലുകൾ എന്നത് ആവശ്യമില്ല, പകരം തെലുങ്ക് പഴഞ്ചൊല്ലുകൾ എന്ന താളിൽ ഈ പഴഞ്ചൊല്ലുകൾ ഉൾപ്പെടുത്തിയാൽ മതിയാകും--കിരൺ ഗോപി 05:38, 7 ഫെബ്രുവരി 2012 (UTC)[മറുപടി]
പഴഞ്ചൊല്ലുകൾ തിരക്കി വരുന്ന ബഹു ഭൂരിപക്ഷത്തിനും ചൊല്ലുകളാണ് വേണ്ടത്, അവയുടെ വ്യാഖ്യാനം പിമ്പേ മാത്രമാണ് വരിക. അവശ്യത്തിനു ഉള്ളടക്കം ഉണ്ടെങ്കിൽ എല്ലാ പഴഞ്ചൊല്ലുകളും കൂടി തെലുങ്ക് പഴഞ്ചൊല്ലുകൾ എന്ന ഒരൊറ്റ താളിൽ ചേർത്ത ചേർക്കുന്നതിലും നല്ലത് ഓരോന്നിനായും പ്രത്യേകം താൾ നിർമ്മിച്ച് അവശ്യമായ വിവരണം നല്കുന്നതല്ലേ? എന്തിനാണ് എല്ലാം കൂടെ ഒരിടത്തിട്ടടിക്കുന്നത്. പ്രത്യേകം വർഗ്ഗവൃക്ഷം നിർമ്മിക്കുന്നത് കൊണ്ട് എന്താണ് പ്രശ്നം? ഇത് ചൊല്ലുകളെ മികച്ച രീതിയിൽ അടുക്കിവയ്ക്കാനല്ലേ സഹായിക്കൂ. ഇത് ഭാവിയിലെ പ്രവർത്തനങ്ങൾ എളുപ്പമാക്കാനല്ലേ സഹായിക്കൂ? താൾ ഉണ്ടാക്കാനുള്ള വിഷമമാണെങ്കിൽ എല്ലാം കൂടി പൂമുഖത്താളിൽ ചേർത്താൽ പോരേ? പുതിയൊരു പഴഞ്ചൊല്ല് ചേർത്താൽ അത് അതുമായി ബന്ധപ്പെട്ട ഓരോ താളിലും ചേർക്കുന്നതിലും (ഉദാ: ഞാറ്റുവേലയുമായി ബന്ധപ്പെട്ട ചൊല്ലുകൾ ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകൾ...) എത്രയോ എളുപ്പമാണ് അവയിൽ പ്രസ്തുത വർഗ്ഗം ചേർത്ത് മെച്ചപ്പെടുത്തുന്നത്. ഇംഗ്ലീഷ് വിക്കിയേയും മലയാളം വിക്കിയേയും താരതമ്യപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. en:Birds എന്ന താളിൽ കാണുന്ന അത്രയും ചൊല്ലുകൾ ശേഖരിക്കാൻ തുടങ്ങിയാൽ മലയാളത്തിൽ കാക്കയെക്കുറിച്ച് മാത്രം കാണും. പിന്നെ {{ഉള്ളടക്കം}} ഒരു താളിൽ തത്കാലത്തേക്കാണ് ചേർക്കുന്നത്. ഉള്ളടക്കമാകാത്ത താളിനെ വർഗ്ഗം:ഉള്ളടക്കം ഇല്ലാത്ത താളുകൾ എന്ന താൾ മുഖാന്തരം എളുപ്പം ലഭ്യമാകുവാൻ മാത്രം. ഒറ്റ ദിവസം കൊണ്ട് എല്ലാ താളിലും ഉള്ളടക്കം ചേർക്കാൻ എനിക്ക് കഴിയുകയില്ല. അത് വരിക്ക് ചെയ്ത് വരുമ്പോൾ എളുപ്പം പൂർത്തിയാക്കാനുള്ള താളുകൾ കണ്ടെത്താനുള്ള ഒരു ഉപാധിയെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. അതിന്റെ ആവശ്യമില്ലെങ്കിൽ ഒഴിവാക്കാം. --അഖിലൻ(സം‌വാദം) 18:06, 10 ഫെബ്രുവരി 2012 (UTC)[മറുപടി]
മുൻപ് വിക്കിചൊല്ലുകൾ എന്താണന്ന് അറിയാത്ത കാലത്താണ് നമ്മൾ ഒരോ ചൊല്ലുകൾക്കും ഒരോ താൾ തുടങ്ങിയിരുന്നത്, അങ്ങനെയുള്ളവയെല്ലാം മാറ്റേണ്ടതാണ്. എല്ലാതാളുകളും പൂമുഖ താളിൽ ചേർത്താൽ പോരെ എന്നുള്ള ചോദ്യം ബാലിശമല്ലേ? ഒരു വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചൊല്ലുകൾ സൂക്ഷിക്കാനാണ് വിക്കി ചൊല്ലുകൾ അത് മികച്ച രീതിയിൽ വർഗ്ഗീകരിക്കുകയും വേണം പക്ഷെ വിക്കിപീഡിയയിലെ പോലെ അല്ല ചെറിയ ചിലമാറ്റങ്ങളുണ്ട് എന്ന് മാത്രം. ഞാറ്റുവേലയുമായി ബന്ധപ്പെട്ട ചൊല്ലുകൾ ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ഇവ യഥാക്രമം ഞാറ്റുവേല, ഓണം അവയുടെ താളുകളിലാണ് ചേർക്കേണ്ടത്. ചില ഉദാഹരണങ്ങൾ നോക്കൂ പുസ്തകങ്ങൾ, സ്ത്രീ, കുട്ടികൾ--കിരൺ ഗോപി 05:30, 13 ഫെബ്രുവരി 2012 (UTC)[മറുപടി]

മുകളിഉൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ വർഗ്ഗം:ജീവികളുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ എന്നതാളിലെ വിവരങ്ങൾ അതാത് ജീവികളുടെ പേരിൽ ഒരു താൾ ഉണ്ടാക്കി അതിലേക്ക് ലയിപ്പിക്കാം എന്നു കരുതുന്നു.--കിരൺ ഗോപി 04:18, 28 മാർച്ച് 2012 (UTC)[മറുപടി]

അനുകൂലം. ജീവികളുമായി ബന്ധപ്പെട്ടവ മാത്രമല്ല മറ്റു വർഗ്ഗങ്ങളും കഴിവതും വികേന്ദ്രീകരിച്ച് മെച്ചപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നു --അഖിലൻ(സം‌വാദം) 13:08, 3 ഏപ്രിൽ 2012 (UTC)[മറുപടി]

വിക്കി ചൊല്ലുകൾ --> വിക്കിചൊല്ലുകൾ

ഈ സംരഭത്തിന്റെ പേര് വിക്കി ചൊല്ലുകൾ എന്നതിൽ നിന്ന് വിക്കിചൊല്ലുകൾ എന്നാക്കി മാറ്റണമെന്ന് അഭിപ്രായപ്പെടുന്നു. നിലവിലുള്ള എല്ലാ മലയാളം വിക്കിസംരഭങ്ങളുടെയും (വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിപാഠശാല) പേരിൽ വിക്കി എന്ന വാക്ക് രണ്ടാമത്തെ വാക്കിനോട് ചേർത്താണ് എഴുതിയിരിക്കുന്നത്. ഇതിന് മാത്രം ഇടയ്ക്ക് സ്പേസ് ഇടേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല. --Jairodz സം‌വാദം 03:02, 21 ഏപ്രിൽ 2012 (UTC)[മറുപടി]

വിക്കിചൊല്ലുകൾ എന്ന് ബഹുവചനം ആവശ്യമുണ്ടോ? വിക്കിചൊല്ല് എന്ന് മാത്രം പോരെ?--കിരൺ ഗോപി 03:06, 25 ഏപ്രിൽ 2012 (UTC)[മറുപടി]
ചൊല്ലുകൾ എന്നാണ് നല്ലത്. ബഹുവചനം വേണം. --Vssun(സം‌വാദം) 06:47, 25 ഏപ്രിൽ 2012 (UTC)[മറുപടി]
സംരംഭത്തിന്റെ വിലാസം നോക്കു ml.wikiquote എന്നല്ലെ. അവിടേയും ഏകവചനം തന്നെയല്ലെ ഉപയോഗിച്ച് കാണുന്നത്.--കിരൺ ഗോപി 07:24, 25 ഏപ്രിൽ 2012 (UTC)[മറുപടി]

ബഹുവചനം നിലനിർത്തണം എന്നാണ് എന്റേയും അഭിപ്രായം. ചൊല്ലുകളുടെ ശേഖരമല്ലേ ? ചൊല്ലിന്റെ അല്ലല്ലോ ! വിക്കി കൂട്ടിയോജിപ്പിക്കുന്നത് ആലോചിക്കാവതാണ്. --Fuad(സം‌വാദം) 17:26, 25 ഏപ്രിൽ 2012 (UTC)[മറുപടി]

ബഹുവചനം ഒഴിവാകിയാൽ നെയിംസ്പേസിൽ നിന്ന് ചില്ലക്ഷരം ഒഴിവാക്കാൻ പറ്റും. മറ്റ് മലയാള സംഭരഭങ്ങളും നോക്കു അവയും ഏകവചനം തന്നെ, വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്ഷ്ണറി, പാഠശാല ഇവിടെയെല്ലാം തന്നെ ഏകവചനമാണ് പിന്നെ ചൊല്ലുകൾക്ക് മാത്രം ബഹുവചനം എന്തിന്?--കിരൺ ഗോപി 11:34, 11 മേയ് 2012 (UTC)[മറുപടി]
ചില്ലക്ഷരം ഒഴിവാക്കാനായി വിക്കിചൊല്ലുകൾ എന്ന പേര് മാറ്റണമെന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു. മറ്റ് മലയാളം സംരംഭങ്ങൾ ഏകവചനമാണെന്ന് സമ്മതിക്കുന്നു. വിക്കിപീഡിയയിൽ (എൻസൈക്ലോപീഡിയ എന്ന വാക്ക് ആസ്പദമാക്കിയാൽ) ഒട്ടനവധി ലേഖനങ്ങൾ കാണാം. ഒരു ഗ്രന്ഥശാലയിൽ ഒട്ടനവധി പുസ്തകങ്ങൾ കാണാം. ഒരു നിഘണ്ടുവിൽ ഒട്ടനവധി വാക്കുകളുടെ നിർവചനവും മറ്റും കാണാം. ഒരു പാഠശാലയിൽ ഒട്ടനവധി പഠനസഹായികൾ കാണാം. അതിനാൽ അവയെല്ലാം ഏകവചനം മതിയാകും. അപ്രകാരമുള്ള ഒരു തലക്കെട്ടല്ല വിക്കി ചൊല്ലുകൾക്കുള്ളത്. ഇത് തീർച്ചയായും ചൊല്ലുകളുടെ സഞ്ചയമാണ്. അതിനാൽ പേര് വിക്കിചൊല്ലുകൾ എന്നുതന്നെ വേണം. ഇടയിലെ സ്പേസ് മാറ്റുന്നതിനോടും അനുകൂലിക്കുന്നു --അഖിലൻ(സം‌വാദം) 07:52, 2 ജൂൺ 2012 (UTC)[മറുപടി]
വിക്കിചൊല്ലുകൾ എന്ന് തന്നെ മതി എന്നാണ് എന്റേയും അഭിപ്രായം. --Jairodz സം‌വാദം 08:34, 3 ജൂൺ 2012 (UTC)[മറുപടി]

വിക്കിചൊല്ലുകൾ എന്നാക്കി മാറ്റാമെന്ന് കരുതുന്നു. ഇതിനായുള്ള അടുത്ത നടപടി എന്താണ്? --Jairodz(സം‌വാദം) 02:47, 1 ജൂലൈ 2012 (UTC)[മറുപടി]

ബഗ് ഫയൽ ചെയ്തു.--കിരൺ ഗോപി 06:43, 2 ജൂലൈ 2012 (UTC)[മറുപടി]

ചെയ്തു കഴിഞ്ഞു ലോഗോയും കൂടി മലയാളത്തിൽ ആക്കിയാൽ നന്നായിരുന്നു. :-) --Jairodz(സം‌വാദം) 04:19, 12 ജൂലൈ 2012 (UTC)[മറുപടി]

കടങ്കഥകൾ

കടങ്കഥകൾ ചേർക്കുന്നതിനു ഒരു മാനകം ഉണ്ടാകുന്നതിനു വേണ്ടിയാണ് ഈ സംവാദം. നിലവിൽ കടങ്കഥകൾ എന്ന താളിൽ അക്ഷരമാലാ ക്രമത്തിൽ കടങ്കഥകൾ ചേർത്തിരിക്കുന്നത്. അവ വിഷയാസ്പദമായും ചേർക്കാം. അവയിൽ കുറേയെണ്ണത്തിനു പ്രത്യേകമായി താൾ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ ഒരു വരിയുള്ള ഉത്തരത്തിനു വേണ്ടി പുതിയൊരു താൾ തുടങ്ങേണ്ട ആവശ്യമുണ്ടോ? അല്ലെങ്കിൽ മുൻപ് പറഞ്ഞ പോലെ ഒരേ ഉത്തരം വരുന്ന കടങ്കഥകളെല്ലാം ഒരുമിച്ച് ഒരേ താളിൽ നൽകിയാൽ പോരെ? --അഖിലൻ(സം‌വാദം) 08:19, 2 ജൂൺ 2012 (UTC)[മറുപടി]

ഒരോ കടങ്കഥയ്ക്കും ഓരോ പഴഞ്ചൊല്ലിനും പ്രത്യേക താൾ തുടങ്ങേണ്ട ആവശ്യമില്ല. വിക്കിചൊല്ലുകൾ ആകെ ഒന്ന് വൃത്തിയാക്കിയെടുക്കേണ്ടതായുണ്ട്. --Jairodz സം‌വാദം 03:29, 3 ജൂൺ 2012 (UTC)[മറുപടി]

ധൈര്യമായി കൈവയ്ക്കൂ ജയ്‌ദീപ്, താങ്കളുടെ അഭിപ്രായം പ്രകടിപ്പിക്കൂ. ഒരു നയം ഉണ്ടാക്കിയ ശേഷം നമുക്കൊരുമിച്ച് കൈവയ്ക്കാം. --അഖിലൻ(സം‌വാദം) 08:39, 3 ജൂൺ 2012 (UTC)[മറുപടി]

സന്തോഷം ഇപ്പോഴെങ്കിലും കടങ്കഥയിൽ ശ്രദ്ധിച്ചു തുടങ്ങിയല്ലോ ....ഒരേ ഉത്തരം വരുന്ന കടങ്കഥകളെല്ലാം ഒരുമിച്ച് ഒരേ താളിൽ നൽകുകയോ അകാരാദിക്രമത്തിൽ കടങ്കഥകൾ നൽകിയശേഷം ഒരേ ഉത്തരം വരുന്നവക്കെല്ലാം കൂടി ഒരു താളിൽ ഉത്തരമെഴുതി ലിങ്ക് നൽകിയാലും മതിയാവില്ലേ Tonynirappathu(സം‌വാദം) 13:13, 3 ജൂൺ 2012 (UTC)[മറുപടി]

കടങ്കഥകൾ അകാരാദിയേക്കാളും വിഷയാസ്പദമായി ക്രമീകരിക്കുന്നതാവും നല്ലതെന്ന് കരുതുന്നു. (മറ്റേത് വേണ്ടന്നല്ല) ഇക്കാര്യത്തിൽ മലയാളം വിക്കിമീഡിയൻ കൂടിയായ വി. എം. രാജ്‌മോഹൻ സാർ എഴുതിയ ഒരു കടങ്കഥ പുസ്തകത്തെ ആധാരമാക്കാം എന്ന് കരുതുന്നു. അതായത് ജീവനുള്ളവയുമായി ബന്ധപ്പെട്ടവ, ജീവനില്ലാത്തവയുമായി ബന്ധപ്പെട്ടവ, മറ്റുള്ളവ എന്നിങ്ങനെ. ഇനി ജീവനുള്ളവയിൽ സസ്യങ്ങളുമായി ബന്ധപ്പെട്ടവ എന്നും ജന്തുക്കളുമായി ബന്ധപ്പെട്ടവയെന്നും (മറ്റുള്ളവ യഥാവിധി - മനോധർമ്മം) ജന്തുക്കളിൽ ആനയുമായി ബന്ധപ്പെട്ടവ എല്ലാം ഒരേ തലക്കെട്ടിൽ ( അല്ലെങ്കിൽ ഒരേ താളിൽ) ഈ വിധത്തിൽ--അഖിലൻ(സം‌വാദം) 16:13, 3 ജൂൺ 2012 (UTC)[മറുപടി]

അങ്ങനെ ക്രമീകരിക്കുന്നത് നല്ലതു തന്നെ. കടങ്കഥയുടെ ഉത്തരം എങ്ങനെയാവും നൽകുക അതേ താളിൽ തന്നെയാണോ ?ഒരോ കടങ്കഥയുടെ ഉത്തരത്തിനും പ്രത്യേക താൾ വേണം എന്ന ചിന്തയാണ് എനിക്കുള്ളത്. ഭാവനയും യുക്തിയും ചേർത്ത് തയാറാക്കുന്ന കടങ്കഥ ഇന്നത്തെ കുട്ടികൾക്ക് മനസ്സിലാകണമെങ്കിൽ വിശദീകരണം കൂടിയേ തീരു.(പല വസ്തുക്കളും അവർ കണ്ടിട്ടുകൂടിയില്ലാത്ത അവസ്ഥയിൽ) ഇപ്പോൾ ഒരു വാക്ക് മാത്രമുള്ള താളുകളിൽ വിശദീകരണവും വിക്കിപീഢിയയിലേക്ക് ലിങ്കും നൽകുന്നതല്ലേ ഉചിതം Tonynirappathu(സം‌വാദം) 16:33, 3 ജൂൺ 2012 (UTC)[മറുപടി]

അഖിലൻ പറഞ്ഞ കാര്യങ്ങൾ വർഗ്ഗം കൊണ്ട് ചെയ്യാനാകുന്നതാണ്. എന്റെ അഭിപ്രായത്തിൽ, കടങ്കഥ ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ താളുകളുണ്ടാക്കി, മുകളിൽപ്പറഞ്ഞരീതിയിൽ വർഗ്ഗീകരിക്കുന്നതായിരിക്കും നല്ലത്. കടങ്കഥകൾക്ക് നെയിംസ്പേസ് വേണോ എന്ന കാര്യവും ചർച്ചചെയ്യാവുന്നതാണ്. --Vssun(സം‌വാദം) 16:36, 3 ജൂൺ 2012 (UTC)[മറുപടി]
float ടോണീ. അപ്രകാരം തന്നെ മുൻപോട്ട് പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോനുന്നു. അതെ ആന എന്ന് ഉത്തരം വരുന്ന കടങ്കഥകളുടെ എല്ലാം കണ്ണി ആന എന്ന താളിലേക്ക് നൽകാം.--അഖിലൻ(സം‌വാദം) 16:37, 3 ജൂൺ 2012 (UTC)[മറുപടി]

സാങ്കതിക കാര്യങ്ങളെക്കുറിച്ച് ഞാൻ അജ്ഞനാണ് . ഏതായാലും വരും ദിവസങ്ങളിൽ കുറെ കടങ്കഥകൾ കൂട്ടിച്ചേർത്തേക്കാംTonynirappathu(സം‌വാദം) 16:49, 3 ജൂൺ 2012 (UTC)[മറുപടി]

.. ഒറ്റ വരി പേജുകൾ ഒഴിവാക്കാൻ ആവുന്നതെല്ലാം ചെയുക. കടങ്കഥകൾ ഉൾപ്പെടെ. --Fuad(സം‌വാദം) 17:43, 3 ജൂൺ 2012 (UTC)[മറുപടി]

മുകളിലെ സംവാദത്തിൽ വിക്കിചൊല്ലുകളുടെ ഉള്ളടക്കം ഏത് രീതിയിലാണ് എന്ന് വിശദീകരിച്ചിട്ടുണ്ട്. ഒരോ കടങ്കഥകൾക്ക് പ്രത്യേകം താളിന്റെ ആവശ്യമില്ല. നിലവിൽ ശൈലികൾ, പഴഞ്ചൊല്ലുകൾ ഇവ ക്രമപ്പെടുത്തിയിരിക്കുന്നതുപോലെയാണ് കടങ്കഥകളും ക്രമീകരിക്കേണ്ടത്.--കിരൺ ഗോപി 14:15, 6 ജൂൺ 2012 (UTC)[മറുപടി]

ചൊല്ല് തുടങ്ങുക

ഇപ്പോൾ നിലവിൽ സൈഡ്ബാറിൽ കൊടുത്തിട്ടുള്ള "ചൊല്ല് തുടങ്ങുക" എന്ന കണ്ണി ആശയക്കുഴപ്പമുണ്ടാക്കുന്നതല്ലേ? ഓരോ ചൊല്ലിനും പ്രത്യേകതാൾ ആവശ്യമില്ല എന്നതല്ലേ നിലവിൽ സ്വീകരിച്ചിട്ടുള്ള നയം. ആ സ്ഥിതിക്ക് "ലേഖനം തുടങ്ങുക" (അല്ലെങ്കിൽ മറ്റെന്തെങ്കിലും വാക്ക്) എന്ന് ഉൾപ്പെടുത്തുന്നതല്ലേ നല്ലത്? --Jairodz (സം‌വാദം) 18:53, 28 നവംബർ 2012 (UTC)[മറുപടി]

ചിഹ്നം

വിക്കിചൊല്ലുകൾക്കായി മലയാളത്തിലെഴുതിയ ചിഹ്നം നിർദ്ദേശിക്കുന്നു.

  1. നിലവിൽ ചെരിച്ചെഴുതിയിരിക്കുന്നത് നേരെയാക്കണമെന്ന അഭിപ്രായം കിട്ടിയിട്ടുണ്ട്.
  2. കലാപരമായ ചിഹ്നങ്ങൾ ആർക്കെങ്കിലും നിർദ്ദേശിക്കാമോ

--Vssun (സം‌വാദം) 09:22, 30 നവംബർ 2012 (UTC)[മറുപടി]

ഫോണ്ട് രചന തന്നെയാണ് കട്ടി കൂട്ടാൻ പുറകിൽ ഒരു ലെയർ കൂടിയുണ്ട്. ഒന്ന് സ്ട്രെച്ച് ചെയ്തിട്ടുമുണ്ട്. കലാപരം എന്നുദ്ദേശിച്ചത്, ടെക്സ്റ്റ് പ്രത്യേകതരത്തിൽ വരച്ചുണ്ടാക്കിയോ മറ്റോ. --Vssun (സം‌വാദം) 11:16, 1 ഡിസംബർ 2012 (UTC)[മറുപടി]

ചെരിവ് ഒഴിവാക്കി. --Vssun (സം‌വാദം) 11:33, 1 ഡിസംബർ 2012 (UTC)[മറുപടി]
  • സംവാദം പേര് ഒന്നുകൂടി തീർച്ചപ്പെടുത്തിയ ശേഷം ലോഗോ സ്വീകരിച്ചാൽ പോരേ? ബഹുവചനത്തെ എതിർത്ത് മെയിലിങ് ലിസ്റ്റിൽ രണ്ട് അഭിപ്രായങ്ങൾ വന്നല്ലോ. മാത്രമല്ല കഴിഞ്ഞ ചർച്ചയിൽ അധികം പേർ പങ്കെടുത്തതുമില്ല. സുഹൈറലി നിർദ്ദേശിച്ച വിക്കിമൊഴി എന്ന പേരിനോടാണ് എനിക്കിപ്പോൾ കൂടുതൽ യോജിപ്പ്. വിക്കി ചൊല്ലുകൾ എന്ന ആദ്യമായി പേര് സ്വീകരിക്കാനുള്ള ചർച്ച നടന്നതെവിടെയാണ്? --Jairodz (സം‌വാദം) 07:36, 2 ഡിസംബർ 2012 (UTC)[മറുപടി]
  • സംവാദം - കാത്തിരിക്കുന്നതിൽ അർത്ഥമൊന്നുമില്ല. ഒരിക്കൽ ചിഹ്നം കസ്റ്റമൈസ് ചെയ്യപ്പെട്ടാൽ, അത് മാറ്റുക എന്നത് പദ്ധതിയുടെ പേര് മാറ്റുന്നതിനേക്കാൾ എളുപ്പമാണ്. --Vssun (സം‌വാദം) 15:39, 4 ഡിസംബർ 2012 (UTC)[മറുപടി]
  • അനുകൂലിക്കുന്നു ചിഹ്നം എളുപ്പത്തിൽ മാറ്റാമെങ്കിൽ കുഴപ്പമില്ല. :-) വിക്കിപാഠശാലയുടെ ചിഹ്നം കൂടി ലോക്കലൈസ് ചെയ്യാമോ? മലയാളം വിക്കിയുടെ പത്താം വാർഷികത്തിനു മുൻപുതന്നെ മലയാളീകരിച്ച എല്ലാ ചിഹ്നങ്ങളും നിലവിൽ വന്നാൽ നന്നായിരുന്നു. --Jairodz (സം‌വാദം) 15:50, 4 ഡിസംബർ 2012 (UTC)[മറുപടി]

ബഗ് കാണുക --Vssun (സം‌വാദം) 13:20, 6 ഡിസംബർ 2012 (UTC)[മറുപടി]

ചെയ്തു കഴിഞ്ഞു --Vssun (സം‌വാദം) 15:25, 13 ഡിസംബർ 2012 (UTC)[മറുപടി]

സബ്പേജ്

വിക്കിചൊല്ലുകളിൽ ലേഖനനാമമേഖലയിൽ സബ്പേജ് feature enable ചെയ്താൽ നന്നായിരിക്കും. പഴഞ്ചൊല്ലുകൾ, ശൈലികൾ, ന്യായനിഘണ്ടു തുടങ്ങിയവയിൽ ഉപയോഗപ്രദമായിരിക്കും. --Jairodz (സം‌വാദം) 07:23, 1 ഡിസംബർ 2012 (UTC)[മറുപടി]

Universal Language Selector to replace Narayam and WebFonts extensions

On June 11, 2013, the Universal Language Selector (ULS) will replace the features of Mediawiki extensions Narayam and WebFonts. The ULS provides a flexible way of configuring and delivering language settings like interface language, fonts, and input methods (keyboard mappings).

Please read the announcement on Meta-Wiki for more information. Runab 14:09, 5 ജൂൺ 2013 (UTC) (posted via Global message delivery)[മറുപടി]

Global AbuseFilter

Hello,

AbuseFilter is a MediaWiki extension used to detect likely abusive behavior patterns, like pattern vandalism and spam. In 2013, Global AbuseFilters were enabled on a limited set of wikis including Meta-Wiki, MediaWiki.org, Wikispecies and (in early 2014) all the "small wikis". Recently, global abuse filters were enabled on "medium sized wikis" as well. These filters are currently managed by stewards on Meta-Wiki and have shown to be very effective in preventing mass spam attacks across Wikimedia projects. However, there is currently no policy on how the global AbuseFilters will be managed although there are proposals. There is an ongoing request for comment on policy governing the use of the global AbuseFilters. In the meantime, specific wikis can opt out of using the global AbuseFilter. These wikis can simply add a request to this list on Meta-Wiki. More details can be found on this page at Meta-Wiki. If you have any questions, feel free to ask on m:Talk:Global AbuseFilter.

Thanks,

PiRSquared17, Glaisher

— 17:34, 14 നവംബർ 2014 (UTC)

Columns for references

23:17, 23 ജൂലൈ 2017 (UTC)

സുപ്രധാനം: കാര്യനിർവാഹക പ്രവൃത്തികളുടെ സംശോധനം

Hello. A policy regarding the removal of "advanced rights" (administrator, bureaucrat, etc. ) was adopted by global community consensus in 2013. According to this policy, the stewards are reviewing administrators' activity on all Wikimedia Foundation wikis with no inactivity policy. To the best of our knowledge, your wiki does not have a formal process for removing "advanced rights" from inactive accounts. This means that the stewards will take care of this according to the admin activity review.

We have determined that the following users meet the inactivity criteria (no edits and no log actions for more than 2 years):

  1. Fuadaj (administrator)

These users will receive a notification soon, asking them to start a community discussion if they want to retain some or all of their rights. If the users do not respond, then their advanced rights will be removed by the stewards.

However, if you as a community would like to create your own activity review process superseding the global one, want to make another decision about these inactive rights holders, or already have a policy that we missed, then please notify the stewards on Meta-Wiki so that we know not to proceed with the rights review on your wiki. Thanks, علاء (സം‌വാദം) 11:47, 8 ജനുവരി 2020 (UTC)[മറുപടി]