ഴാങ് എൻലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zhang Enli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനീസ് സമകാലിക കലയുടെ മുൻ നിര പ്രതിനിധികളിലൊരാളാണ് ഴാങ് എൻലി (ജനനം:1965).

ജീവിതരേഖ[തിരുത്തുക]

1965ൽ ചൈനയുടെ വടക്കു ഭാഗത്ത് ഉൾഗ്രാമങ്ങളിലൊന്നായ ജിലിനിൽ ജനനം. പിന്നീടു ഷാങ്ഹായിലേക്കു കലാപ്രവർത്തനങ്ങളുമായി കൂടുമാറ്റം. വുക്സി ടെക്നിക്കൽ സർവകലാശാലയിൽ നിന്ന് ആർട് ആൻഡ് ഡിസൈനിലായിരുന്നു ഴാങ്ങിന്റെ ബിരുദ പഠനം. ഡോംഗ്വ സർവകലാശാലയുടെ ആർട് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ അധ്യാപകനാണ്. ഷാങ്ഹായിലെ ഴാങ്ങിന്റെ സ്റ്റുഡിയോ ജനാലകളില്ലാതെ നിർമിച്ചതിലൂടെ ശ്രദ്ധേയമാണ്.

യഥാർഥ കലാകാരൻ ലളിതമായ ആശയങ്ങൾകൊണ്ടാണ് കലാസൃഷ്ടികളുണ്ടാക്കുന്നതെന്നു വിശ്വസിക്കുന്ന ഴാങ്ങിന്റെ സൃഷ്ടികൾ നിഴലും വെളിച്ചവും ഇടകലർന്നവയാണ്.[1]

പ്രദർശനങ്ങൾ[തിരുത്തുക]

  • 2012 ൽ കൊച്ചി-മുസിരിസ് ബിനാലെയിൽ ജലച്ചായം മതിലുകളിൽ തേച്ച് നിർമ്മച്ച സ്പേസ് പെയിന്റിംഗ് 'ഓപ്പൺ ആൻഡ് ക്ലോസ്'എന്ന രചന ശ്രദ്ധേയമായിരുന്നു.
  • 2006ൽ സ്വിറ്റ്സർലൻഡിൽ നടന്ന ബാസൽ ആർട്ട് ഫെയറിൽ ഴാങ്ങിന്റെ സൃഷ്ടികൾ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. ഇതോടെയാണ് ഇദ്ദേഹം രാജ്യാന്തര തലത്തിൽ അറിയപ്പെട്ടു തുടങ്ങുന്നത്.
  • സുബോധ് ഗുപ്തയ്‌ക്കൊപ്പം ന്യൂയോർക്കിലെ ഹൗസർ ആൻഡ് വിർത്ത് ആർട് ഗ്യാലറിയിൽ പ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-17. Retrieved 2012-12-31.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഴാങ്_എൻലി&oldid=3808296" എന്ന താളിൽനിന്ന് ശേഖരിച്ചത്