തുമ്പപ്പൂ ഓർക്കിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zeuxine longilabris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുമ്പപ്പൂ ഓർക്കിഡ്
Long-Lipped Zeuxine
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
Z. longilabris
Binomial name
Zeuxine longilabris
Synonyms

Haplochilus longilabris (Lindl.) D.Dietr.

Monochilus affinis Wight Monochilus longilabris Lindl.[1]

ഓർക്കിഡ് കുടുംബത്തിൽപ്പെട്ട(ഓർക്കിഡേസീ) ലോലമായ നില ഓർക്കിഡാണ് തുമ്പപ്പൂ ഓർക്കിഡ്(ശാസ്ത്രീയ നാമം:Zeuxine longilabris). നിത്യഹരിത വനങ്ങളിലും ചോലക്കാടുകളിലും അർദ്ധനിത്യഹരിത വനങ്ങളിലും കാണപ്പെടുന്നു. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, തായ്ലാൻഡ്, ബംഗ്ലാദേശ്, മ്യാന്മാർ, കംബോഡിയ എന്നീ രാജ്യങ്ങളിൽ കണ്ടു വരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ ഓർക്കിഡ് കണ്ടെത്തിയിട്ടുണ്ട്. തണലുള്ള സ്ഥലങ്ങളിൽ പുല്ലുകൾക്കിടയിൽ വളരുന്ന ഈ ചെടിയുടെ കിഴങ്ങുകൾ സന്ധികളിൽ വണ്ണം വെച്ച് കട്ടിയുള്ള വേരുപടലം ഉള്ളവയാണ്. പടരുന്ന തണ്ടുകളുടെ അഗ്രം കുത്തനെ 25 സെ മീ വരെ വളരുന്നു. അണ്ഡാകൃതിയിലോ നീണ്ടതോ ആയ 7 സിരകൾ ഉള്ള ഇലകൾ രോമങ്ങൾ ഇല്ലാതെ മിനുത്തവയാണ്. വെളുത്ത നിറത്തിൽ തുമ്പപ്പൂവിനോട് സാദൃശ്യമുള്ള പൂവുകൾ കുത്തനെയുള്ള തണ്ടുകളിലാണ് വിരിയുന്നത്.[2][3]

അവലംബങ്ങൾ[തിരുത്തുക]

  1. http://www.theplantlist.org/tpl/record/kew-215701
  2. https://www.flowersofindia.net/catalog/slides/Long-Lipped%20Zeuxine.html
  3. https://indiabiodiversity.org/species/show/244108
"https://ml.wikipedia.org/w/index.php?title=തുമ്പപ്പൂ_ഓർക്കിഡ്&oldid=2801534" എന്ന താളിൽനിന്ന് ശേഖരിച്ചത്