സൈന യാസ്ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zaina Yazigi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Zaina Yazigi
ജനനം (1968-10-15) ഒക്ടോബർ 15, 1968  (55 വയസ്സ്)
വിദ്യാഭ്യാസം Tishreen University
Lebanese American University
തൊഴിൽ വാർത്താ അവതാരക
ജീവിതപങ്കാളി Abed Fahed
മക്കൾ Leona
Taim
മതപമായ വിശ്വാസങ്ങൾ Christian
Notable credit(s)

സിറിയൻ പത്രപ്രവർത്തകയും വാർത്താ ഏജൻസി റിപ്പോർട്ടറും ടെലിവിഷൻ വാർത്താ അവതാരകയുമാണ് സൈന യാസ്ജി (English: Zaina Yazigi (Arabic: زينة يازجي)

ഔദ്യോഗിക ജീവിതം[തിരുത്തുക]

സിറിയയിലെ തിഷ്‌റീൻ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. ബെയ്‌റൂത്തിലെ അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് മാധ്യമ പഠനത്തിൽ ബിരുദം കരസ്ഥമാക്കി.പ്രമുഖ വാർത്താ ഏജൻസികളായ റോയിട്ടേഴ്‌സ്, അസോസിയേറ്റ് പ്രസ് എന്നിവയുടെ ബെയ്‌റൂത്ത് ബ്യുറോയിൽ റിപ്പോർട്ടറായി ജോലി ആരംഭിച്ചു. സിറിയയിൽ സിഎൻബിസി ചാനലിന് വേണ്ടിയും പ്രവർത്തിച്ചു. പിന്നീട് സിറിയൻ ടെലിവിഷനിൽ രാഷ്ട്രീയ കാര്യ പരിപാടിയുടെ അവതാരകയായി. അൽ അറബിയ ചാനലിന്റെ വാരാന്ത്യ പെളിറ്റിക്കൽ പരിപാടിയായ അണ്ടർ ദ ലൈറ്റ് എന്ന പരിപാടി അവതരിപ്പിച്ചു.[1] സിറിയൻ പ്രക്ഷോഭം മൂലം 2011 മെയ് 11ന് അൽ അറബിയ്യയിൽ നിന്ന് രാജിവെച്ചു.

അംഗീകാരം[തിരുത്തുക]

അറേബ്യൻ ബിസിനസ്സ് മാഗസിൻ 2013ൽ കൂടുതൽ ശക്തരായ 100 അറബ്‌ വനിതകളിൽ ഒരാളായി സൈന യാസ്ജിയെ തിരഞ്ഞെടുത്തു.[2]

വ്യക്തി ജീവിതം[തിരുത്തുക]

1968 ഔക്ടോബർ 15ന് ജനിച്ചു. സിറിയൻ നടനായ ആബിദ് ഫഹദിനെ വിവാഹം ചെയ്തു. ഒരു മകനും ഒരു മകളുമുണ്ട്.

അവലംബം[തിരുത്തുക]

  1. "Archived copy". Archived from the original on March 24, 2011. Retrieved February 21, 2011.{{cite web}}: CS1 maint: archived copy as title (link) (in Arabic)
  2. "100 Most Powerful Arab Women 2013: Zina Yazji". Arabian Business. Retrieved 18 August 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈന_യാസ്ജി&oldid=3264222" എന്ന താളിൽനിന്ന് ശേഖരിച്ചത്