യംഗ് മദർ സ്വീവിംഗ് (മേരി കസ്സറ്റ്)
Young Mother Sewing | |
---|---|
Little Girl Leaning on her Mother's Knee | |
Artist | മേരി കസ്സാറ്റ് |
Year | 1900 |
Medium | എണ്ണച്ചായം, canvas |
Dimensions | 92.4 cm (36.4 in) × 73.7 cm (29.0 in) |
Location | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് |
Accession No. | 29.100.48 |
Identifiers | The Met object ID: 10425 |
1900-ൽ മേരി കസ്സാറ്റ് ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് യംഗ് മദർ സ്വീവിംഗ്. മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ ശേഖരത്തിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.[1]
ആദ്യകാല ചരിത്രവും സൃഷ്ടികളും
[തിരുത്തുക]അമേരിക്കൻ ചിത്രകാരിയായിരുന്ന മേരി കസ്സാറ്റ് 1900-ൽ നിർമ്മിച്ച എണ്ണച്ചായാചിത്രമാണ് യംഗ് മദർ സ്വീവിംഗ്. 1901-ൽ പാരീസിൽ ഡ്യൂറണ്ട് റുയൽ ലൂയിസിൻ ഹാവ്മേയറാണ് ഈ ചിത്രം വാങ്ങിയത്.[2] 1907-ൽ ഹാവ്മേയർ വിധവയായതിനെ തുടർന്ന് അവരുടെ മുഴുവൻ സമയവും വോട്ടവകാശ പ്രവർത്തനങ്ങൾക്കുവേണ്ടി ചിലവഴിച്ചിരുന്നു. 1912-ൽ പണം സ്വരൂപിക്കാൻ വേണ്ടി അവർ ന്യൂയോർക്കിൽ നൊയിഡ്ലറിന്റെ ഗ്യാലറിയിലേക്ക് ഈ ചിത്രം ഉൾപ്പെടെയുള്ള അവരുടെ കലാശേഖരം നൽകിയിരുന്നു.[3]
പിന്നീടുള്ള ചരിത്രവും പ്രദർശനവും
[തിരുത്തുക]H.O. ഹാവ്മെയർ ശേഖരത്തിന്റെ ഭാഗമായി 1929-ൽ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയത്തിലേക്ക് നൽകി. മെട്രോപൊളിറ്റൻ മ്യൂസിയത്തിൽ നിന്ന് വായ്പയായി ചിത്രം മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, എൻവൈ; നാഷണൽ ഗാലറി ഓഫ് ആർട്ട്, വാഷിംഗ്ടൺ ഡി.സി; പാരിഷ് ആർട്ട് മ്യൂസിയം, സതാംപ്ടൺ, എൻവൈ; നെവാർക്ക് മ്യൂസിയം, എൻജെ; മിന്റ് മ്യൂസിയം ഓഫ് ആർട്ട്, ഷാർലറ്റ്, എൻസി; സാന്താ ബാർബറ മ്യൂസിയം ഓഫ് ആർട്ട്, സാന്താ ബാർബറ, സിഎ, ന്യൂപോർട്ട് ഹാർബർ ആർട്ട് മ്യൂസിയം, ന്യൂപോർട്ട്, സിഎ, എന്നിവിടങ്ങളിൽ വ്യാപകമായി പ്രദർശിപ്പിച്ചിട്ടുണ്ട്.[4][5]
വിവരണവും വ്യാഖ്യാനവും
[തിരുത്തുക]ഒരു ജാലകത്തിന് മുന്നിലിരുന്ന് തയ്യൽ ജോലിചെയ്യുന്ന അമ്മയെയും അമ്മയുടെ മടിയിൽ ചാരിയിരിക്കുന്ന ഒരു കൊച്ചുകുട്ടിയും ഈ ചിത്രത്തിൽ ചിത്രീകരിക്കുന്നു. ജാലകത്തിന് പുറത്തുള്ള പുല്ലിലെ പച്ചിലകളെ അനുസ്മരിപ്പിക്കുന്ന പച്ച നിറത്തിലുള്ള ഏപ്രൺ വരയുള്ള വസ്ത്രത്തിനുമുകളിൽ സ്ത്രീ ധരിച്ചിരിക്കുന്നു. മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ വിലയിരുത്തൽ അനുസരിച്ച്, കലാകാരൻ അമ്മയെയും കുട്ടിയെയും തമ്മിൽ ബന്ധമില്ലാത്ത രണ്ട് മാതൃകകൾ ആയി ഉപയോഗിച്ചിരിക്കുന്നു.[6][7]
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ഒരു അമേരിക്കൻ ചിത്രകാരിയായിരുന്നു മേരി സ്റ്റീവൻസൺ കസ്സാറ്റ്. സ്ത്രീകളുടെ സാമൂഹികവും സ്വകാര്യവുമായ ജീവിതങ്ങളുടെ ചിത്രങ്ങളാണ് കൂടുതലായും സൃഷ്ടിച്ചത്. കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയിലുള്ള ബന്ധങ്ങൾക്ക് അവർ പ്രത്യേക ഊന്നൽ നൽകി. 1868-ൽ ഫ്രഞ്ച് ഗവൺമെൻറ് നടത്തുന്ന ഒരു വാർഷിക പ്രദർശനമേളയായ പാരീസ് സലോണിൽ മേരി വരച്ച പോർട്രെയ്റ്റുകൾ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പിതാവ് തന്നെ തള്ളിപ്പറഞ്ഞതോർത്ത്, മേരി സ്റ്റീവൻസൻ എന്ന പേരിലാണ് അവർ പെയിന്റിംഗ് സമർപ്പിച്ചത്. ഈ ചിത്രപ്രദർശനത്തോടെ മേരി കസാറ്റ് വളരെയധികം ശ്രദ്ധ നേടി. 1870-ൽ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടൻ, മേരി കസ്സാറ്റ് അമേരിക്കയിൽ തന്റെ മാതാപിതാക്കളുടെയടുത്ത് മടങ്ങിയെത്തി. വിദേശത്ത് താമസിക്കുന്നതിനിടയിൽ തനിക്കുണ്ടായിരുന്ന കലാപരമായ സ്വാതന്ത്ര്യം ഫിലഡെൽഫിയയിൽ ലഭിച്ചില്ല. ചിത്രരചനക്കാവശ്യമായ സാധനങ്ങൾ കണ്ടെത്തുന്നതിൽ അവൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. പിതാവ് കലയുമായി ബന്ധപ്പെട്ട യാതൊരു സഹായവും നൽകാൻ വിസമ്മതിച്ചു. സാമ്പത്തികകാരണങ്ങളാൽ തന്റെ ചില ചിത്രങ്ങൾ ന്യൂയോർക്കിൽ വിൽക്കാൻ അവർ ശ്രമിച്ചുവെങ്കിലും നടന്നില്ല. 1871-ൽ ചിക്കാഗോയിൽ ഒരു ഡീലറുടെ സഹായത്തോടെ വീണ്ടും വിൽക്കാൻ ശ്രമിച്ചപ്പോൾ ആ പെയിന്റിംഗുകൾ തീപ്പിടുത്തത്തിൽ നശിച്ചു.
അവലംബം
[തിരുത്തുക]- ↑ "Young Mother Sewing". Metropolitan Museum of Art.
- ↑ Pollock, Griselda (2013). Differencing the Canon: Feminism and the Writing of Art's Histories. Rutledge. ISBN 9781135084400. Retrieved 31 May 2017.
- ↑ Griselda Pollock (15 April 2013). Differencing the Canon: Feminism and the Writing of Art's Histories. Routledge. pp. 204–. ISBN 978-1-135-08440-0.
- ↑ American Paintings: A Catalogue of the Collection of the Metropolitan Museum of Art, Volumes 1-2. New York, NY: Metropolitan Museum of Art. 1965. p. 651. ISBN 9780870994395. Retrieved 4 June 2017.
- ↑ Mary Cassatt 1844 - 1926 (PDF). Washington, DC: National Gallery of Art. 1970. Retrieved 4 June 2017.
- ↑ "THE MET Heilbronn TimeLine of Art History: Young Mother Sewing". Metropolitan Museum of Art.
- ↑ Salinger, Margaretta M. (1986). Masterpieces of American Painting in the Metropolitan Museum of Art. New York, NY: Metropolitan Museum of Art. ISBN 9780870994722. Retrieved 4 June 2017.