Jump to content

യോഗീന്ദർ സിക്കന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yoginder Sikand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യോഗീന്ദർ സിക്കന്ദ്
തൊഴിൽഎഴുത്തുകാരൻ,വിദ്ധ്യാഭ്യാസപ്രവർത്തകൻ
ദേശീയതഭാരതം

ഇന്ത്യയിലെ ഒരു എഴുത്തുകാരനും മുസ്ലിംകളുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്‌ യോഗീന്ദർ സിക്കന്ദ് . മുസ്ലിംകളും മറ്റു മതവിശ്വാസികളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന ഇലക്ട്രോണിക് പ്രസിദ്ധീകരണമായ "കലന്തർ" എന്ന മാസികയുടെ പത്രാധിപരാണ്‌ യോഗീന്ദർ[2][3].

തുടക്കം,വിദ്ധ്യാഭ്യാസം

[തിരുത്തുക]

ഡൽഹി സർ‌വ്വകലാശാലക്ക് കീഴിലെ സെന്റ് സ്റ്റീഫൻ കലാലയത്തിൽ നിന്ന് 1985-88 ൽ സാമ്പത്തികശാസ്ത്രത്തിൽ B.A എടുത്തു. അതിനെ തുടർന്ന് 1990-92 കാലഘട്ടത്തിൽ M.A. സോഷ്യോളജിയും 1992-94 കാലഘട്ടത്തിൽ അതേ വിഷയത്തിൽ തന്നെ M.Phil ജവഹർലാൽ നെഹ്റു സർ‌വ്വകലാശാലയിൽ നിന്നും കരസ്ഥമാക്കി. ലണ്ടൻ യൂനിവേഴ്സിറ്റിക്ക് കീഴിലെ റോയൽ ഹല്ലോവെ കോളേജിൽ നിന്ന് തബ്‌ലീഗ് ജമാ‌അത്തിന്റെ ചരിത്രത്തെ കുറിച്ച് PhD യും സ്വന്തമാക്കി. 1999-2001 ൽ ഹല്ലോവ സർ‌വ്വകലാശാലയിലെയും(1999-2001) നെതർലന്റിലെ ലീഡൻ സർ‌വ്വകലാശാലയിലെയും(2002-2004) പോസ്റ്റ് ഡോക്ടറൽ ഫെലൊ ആയിരുന്നു യോഗീന്ദർ സിക്കന്ദ്.

ഹംദർദ് സർ‌വ്വകലാശാലയിൽ ഇസ്ലാമിക പഠനത്തിൽ റീഡറായിരുന്ന യോഗീന്ദർ ഇപ്പോൾ ന്യൂ ഡൽഹിയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സർ‌വ്വകലാശാലയിലെ ജവഹർലാൽ നെഹ്റു പഠനവിഭാഗത്തിൽ പ്രോഫസറാണ്‌[4][5]. ഡൽഹിയിൽ താമസിക്കുന്ന അദ്ദേഹം രണ്ട് ബ്ലോഗുകളും കൈകാര്യം ചെയ്യുന്നു. അതിൽ ഒരെണ്ണം "ഇന്ത്യയിലെ മദ്രസ്സ പരിഷ്കാരങ്ങൾ" (Madarasa Reforms in India) എന്ന തലക്കെട്ടിലാണ്‌[6][7].

പുസ്തകങ്ങൾ

[തിരുത്തുക]
  • "തബ്‌ലീഗ് ജമാ‌അത്തിന്റെ ഉത്ഭവവും വികാസവും" (New Delhi: Orient Longman ISBN 8125022988)
  • "വിശുദ്ധയിടങ്ങൾ: ഇന്ത്യയിലെ വിശ്വാസപങ്കിടലിന്റെ പാരമ്പര്യം തേടുന്നു"- New Delhi: Penguin Books
  • "1947 മുതലുള്ള ഇന്ത്യയിലെ മുസ്ലിംകൾ:അന്തർ‌വിശ്വാസ ബന്ധങ്ങളെകുറിച്ച ഒരു ഇസ്ലാമിക കാഴ്ചപ്പാട്"
  • ഇസ്ലാം, ജാതി, ഇന്ത്യയിലെ ദലിത്-മുസ്ലിം ബന്ധങ്ങൾ-(2004). New Delhi: Global Media Publications
  • "തെക്കനേഷ്യൻ മുസ്ലിംകളുടെ ശബ്ദം കേൾപ്പിക്കപെടുന്നതിനായുള്ള പോരാട്ടം"-Global Media Publications, 2004.
  • വിശ്വാസികളുടേ കൂട്ടായ്മ: ഇന്ത്യയിലെ ഇസ്ലാമിക വിദ്ധ്യാഭ്യാസവും മദ്രസ്സകളും-Penguin Books, 2006. ISBN 0144000202[1] Archived 2008-09-22 at the Wayback Machine..

കൂടുതൽ വയിക്കാൻ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Curriculum Vitae". Archived from the original on 2010-12-03. Retrieved 2009-08-13.
  2. About Yoginder Sikand IGNCA.
  3. The good that madrasas do goes unnoticed by Yoginder Sikand Rediff.com, September 05, 2008.
  4. "Yoginder Sikand". Archived from the original on 2016-03-03. Retrieved 2009-08-13.
  5. Tantra - Confluence of Faiths by Yoginder Sikand
  6. "yogindersikand.blogspot.com/". Archived from the original on 2010-08-05. Retrieved 2009-08-13.
  7. madrasareforms.blogspot.com/

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=യോഗീന്ദർ_സിക്കന്ദ്&oldid=3811274" എന്ന താളിൽനിന്ന് ശേഖരിച്ചത്