Jump to content

എർറന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yerrapragada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എർറന

റെഡ്ഡി സാമ്രാജ്യസ്ഥാപകനായ പ്രൊലയ വാമറെഡ്ഡിയുടെ രാജസദസ്സിലെ കവിയായിരുന്നു മഹാഭാരതത്തിന്റെ ആദ്യത്തെ തെലുഗു വിവർത്തകരിൽ മൂന്നാമനായ എർറന (തെലുഗ്: ఎఱ్ఱన్న) . യെല്ലപ്രഗഡ , എർറാപ്രഗഡ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് പ്രബന്ധ പരമേശ്വര, ശംഭുദാസുസു എന്നീ വിശേഷണങ്ങൾ നൽകപ്പെട്ടിട്ടുണ്ട്.[1]

തെലുഗുവിൽ മഹാഭാരതം വിവർത്തനം ചെയ്ത ആദ്യത്തെ മൂന്നു കവികളിൽ ഒന്നാമനായ നന്നയ്യ, ആദിപർവവും സഭാപർവവും വനപർവ്വത്തിന്റെ പകുതിയുമാണ് വിവർത്തനം ചെയ്തത്. വിരാടപർവം മുതലുള്ള 15 പർവങ്ങളുടെ വിവർത്തനമാണ് തിക്കന നിർവഹിച്ചത്. ആരണ്യപർവ്വത്തിന്റെ ബാക്കി നന്നയ്യയുടെ ശൈലിയിൽ തുടങ്ങി തിക്കനയുടെ ശൈലിയിൽ പൂർത്തിയാക്കുകയാണ് എർറന ചെയ്തത്. ഹരിവംശം, രാമായണം എന്നിവയും എർറന തെലുഗിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി

അവലംബം

[തിരുത്തുക]
  1. "Vaishanava yugamu" (PDF). Archived from the original (PDF) on 2009-03-04. Retrieved 2012-10-16.
"https://ml.wikipedia.org/w/index.php?title=എർറന&oldid=3626629" എന്ന താളിൽനിന്ന് ശേഖരിച്ചത്