മഞ്ഞക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yellow Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Bohai Sea map.png

വടക്കുകിഴക്കൻ ചൈനക്കും കൊറിയ മുനമ്പിനും ഇടയ്ക്കുള്ള പശ്ചിമ പസഫിക്ക് സമുദ്രത്തിലെ ഉൾക്കടലാണ് മഞ്ഞക്കടൽ (Yellow Sea ). മത്സ്യബന്ധനത്തിന് പേരുകേട്ട ഈ കടൽ തെക്കുഭാഗത്ത് ചൈനാകടലുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. പടിഞ്ഞാറുനിന്ന് ഷാഡോൺ ഉപദ്വീപ് മഞ്ഞക്കടലിലേക്ക് തള്ളിനിൽക്കുന്നു. ഏകദേശം 466200 ച. കി. മി. വ്യാപ്തിയുണ്ട്. ഹ്വാങ്, ചാങ്, ലിയാവോ എന്നീ നദികളിൽ നിന്നൊഴുകിയെത്തുന്ന ചെളി നിറഞ്ഞവെള്ളം കൊണ്ടാണ് ഈ കടലിന്‌ മഞ്ഞക്കടലെന്ന പേരുണ്ടായത്. ചൈനയിലെ ഷാ‍ങ്ഹായി, ട്വാൻജിന്‍, ദക്ഷിണകൊറിയയിലെ ഇൻ‌കോണ്‍, ഉത്തരകൊറിയയിലെ നാപോ എന്നിവ ഈ കടലിലെ പ്രധാന തുറമുഖങ്ങളാണ്.

ആംഗലേയത്തിൽ നിറങ്ങളുടെ പേരിലുള്ള നാലു സമുദ്രങ്ങളിൽ ഒന്നാണു മഞ്ഞക്കടൽ. ചുവപ്പുകടൽ,കറുപ്പുകടൽ,വെള്ളക്കടൽ എന്നിവയാണു മറ്റുള്ളവ.

"https://ml.wikipedia.org/w/index.php?title=മഞ്ഞക്കടൽ&oldid=2363471" എന്ന താളിൽനിന്ന് ശേഖരിച്ചത്