യങ്കാരി ദേശീയോദ്യാനം
യങ്കാരി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ബൌച്ചി സംസ്ഥാനം, നൈജീരിയ |
Nearest city | ബൌച്ചി |
Coordinates | 9°45′16″N 10°30′37″E / 9.754433°N 10.510317°E |
Area | 2,250 കി.m2 (870 ച മൈ) |
Established | 1991 |
Visitors | 20,000 (in 2000) |
Governing body | ദേശീയോദ്യാന സർവ്വീസ് |
യങ്കാരി ദേശീയോദ്യാനം വടക്കുകിഴക്കൻ നൈജീരിയയിലെ ബൌച്ചി സംസ്ഥാനത്തിൻറെ ഏകദേസം തെക്ക്-മദ്ധ്യഭാഗത്തായി സ്ഥതിചെയ്യുന്ന വലിയ വന്യജീവി സംരക്ഷണകേന്ദ്രമാണ്. ഏകദേശം 2,244 ചതുരശ്ര കിലോമീറ്റർ (866 ചതുരശ്ര മൈൽ) പ്രദേശത്തായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. പ്രകൃതിദത്തമായ നിരവധി ചുടു നീരുറവകളും, വൈവിധ്യമാർന്ന സസ്യ ജന്തു ജാലങ്ങൾക്കും പേരുകേട്ട സ്ഥലമാണിത്. പടിഞ്ഞാറൻ ആഫ്രിക്കൻ സവേനയുടെ ഹൃദയഭാഗത്താണ് ഇതിന്റെ സ്ഥാനം. വിനോദസഞ്ചാരികൾക്കും അവധിക്കാലം ആസ്വദിക്കാനെത്തുന്നവർക്കും വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസസ്ഥലങ്ങളിൽ അടുത്തു ദർശിക്കുവാൻ സാധിക്കുന്നു.
യഥാർത്ഥത്തിൽ 1956 ൽ ഒരു ഗെയിം റിസർവ്വെന്ന നിലയിലാണ് യങ്കാരി സ്ഥാപിക്കപ്പെട്ടത്. എന്നാൽ പിന്നീട് 1991 ൽ നൈജീരിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായി ഇത് പ്രഖ്യാപിക്കപ്പെട്ടു. നൈജീരിയയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട പ്രദേശമാണിത്. നൈജീരിയയിലെ ടൂറിസം, ഇക്കോടൂറിസം എന്നിവയുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ ദേശീയോദ്യാനം ഒരു നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്.[1] അതുപോലെതന്നെ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ പാരിസ്ഥിതിക കേന്ദ്രങ്ങളിലൊന്നുകൂടിയാണിത്.[2]