യാങ്സ്റ്റേ റിവർ ഡെൽറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yangtze River Delta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യാങ്സ്റ്റേ റിവർ ഡെൽറ്റ
Yangtze River Delta (YRD)

长江三角洲城市群
Skyline of യാങ്സ്റ്റേ റിവർ ഡെൽറ്റ Yangtze River Delta (YRD)
യാങ്സ്റ്റേ റിവർ ഡെൽറ്റയുടെ ഭൂപടം
യാങ്സ്റ്റേ റിവർ ഡെൽറ്റയുടെ ഭൂപടം
Provincial
Major citiesShanghai, Nanjing, Hangzhou, Suzhou, Ningbo, Wuxi, Nantong, Shaoxing, Changzhou, Jinhua, Jiaxing, Taizhou, Yangzhou, Yancheng, Taizhou, Zhenjiang, Huzhou, Huai'an, Zhoushan, Quzhou, Ma'anshan, Hefei
ഭരണസമ്പ്രദായം
 • Mayor of ShanghaiYing Yong
 • Governor of JiangsuLi Xueyong
 • Governor of ZhejiangLi Qiang
 • Governor of AnhuiWang Xuejun
ജനസംഖ്യ
 (2013)
 • ആകെc. 140,000,000
സമയമേഖലUTC+8 (CST)
യാങ്സ്റ്റേ റിവർ ഡെൽറ്റ
Simplified Chinese长江三角洲
Traditional Chinese長江三角洲
Hanyu PinyinChángjiāng sānjiǎozhōu
RomanizationZankaon Saekohtseu

വു-ചൈനീസ് സംസാരിക്കുന്ന, ചൈനയിലെ ഷാങ്ഹായ്, തെക്കൻ ജിയാങ്സു, വടക്കൻ ജെജിയാങ് എന്നിവിടങ്ങളിലെ പ്രദേശങ്ങൾ ഉൾപ്പെടുന്ന ത്രികോണരൂപത്തിലുള്ള മെട്രോപൊളിറ്റൻ ഭൂഭാഗമാണ് യാങ്സ്റ്റേ റിവർ ഡെൽറ്റ. യാങ്സ്റ്റേ നദി ദക്ഷിണ ചൈനാക്കടലുമായി ചേരുന്ന, ജിയാങ്നാൻ മേഖലയുടെ ഹൃദയഭാഗത്താണ് ഈ ഡെൽറ്റ സ്ഥിതിചെയ്യുന്നത്. ഈ മേഖലയിലെ നഗരവത്കരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരവത്‌കൃത പ്രദേശങ്ങളുടെ കൂട്ടമായി മാറിയിരിക്കുന്നു. 99,600 ചതുരശ്ര കിലോമീറ്റർ (38,500 ച. മൈൽ) വിസ്തീർണ്ണമാണ് യാങ്സ്റ്റേ റിവർ ഡെൽറ്റക്കുള്ളത്. 2013 ലെ കണക്കനുസരിച്ച് 115 ദശലക്ഷം ജനങ്ങൾ ഇവിടെ തിങ്ങിപ്പാർക്കുന്നു. അതിൽ 83 ദശലക്ഷം പട്ടണങ്ങളിലാണ് വസിക്കുന്നത്. ബൃഹത് യാങ്സ്റ്റേ റിവർ ഡെൽറ്റ കണക്കിലെടുത്താൽ ജനസംഖ്യ 140 ദശലക്ഷത്തിനു മേലെ വരും. ഫലഭൂയിഷ്ഠമായ ഭൂമിയുള്ളതുകൊണ്ട് യാങ്സ്റ്റേ റിവർ ഡെൽറ്റ ധാന്യങ്ങളും, പരുത്തിയും, ചണവും, തേയിലയും ധാരാളമായി ഉത്പാദിപ്പിക്കുന്നു.[1] 2017 ലെ കണക്കനുസരിച്ച് യാങ്സ്റ്റേ റിവർ ഡെൽറ്റയുടെ ജി.ഡി.പി. 1.5 ട്രില്യൺ ഡോളറാണ്.[2] ഇത് ഏകദേശം റഷ്യയുടെ ആകെ ജി.ഡി.പി.യുടെ അത്ര വരും.

ചരിത്രം[തിരുത്തുക]

നാലാം നൂറ്റാണ്ടിൽ, കിഴക്കൻ ജിൻ രാജവംശം(എ ഡി 317 - 420) രാജ്യ തലസ്ഥാനം ഇന്നത്തെ നാൻജിങ് നഗരത്തിലേക്ക് മാറ്റി. അന്നുമുതൽക്കെ യാങ്സ്റ്റേ റിവർ ഡെൽറ്റ ചൈനയിലെ ഒരു പ്രമുഖ സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രമായി തുടരുന്നു. ഹാങ്‌ജോ തെക്കൻ സോങ് സാമ്രാജ്യത്തിന്റെ(1127–1279) തലസ്ഥാനമായും, നാൻജിങ് മിങ് സാമ്രാജ്യത്തിന്റെ(1368–1644) ആദ്യകാല തലസ്ഥാനമായും പ്രവർത്തിച്ചിട്ടുണ്ട്.

ഈ പ്രദേശത്തെ പുരാതനകാലത്തെ മറ്റ് പ്രധാന നഗരങ്ങൾ സുജോ, ഷാവോസിങ് എന്നിവയാണ്. വു നാട്ടുരാജ്യത്തിന്റെ (12ആം നൂറ്റാണ്ട് ബിസി – 473 ബിസി ) തലസ്ഥാനമായിരുന്നു സുജോ. യൂ നാട്ടുരാജ്യത്തിന്റെ (20ആം നൂറ്റാണ്ട് ബിസി?–222 ബിസി) തലസ്ഥാനമായിരുന്നു ഷാവോസിങ്. നാൻജിങ് ആദ്യം മൂന്നു സാമ്രാജ്യങ്ങളുടെ കാലത്ത് കിഴക്കൻ വൂ രാജ്യത്തിന്റെ (എഡി 229–280). തലസ്ഥാനമായി വർത്തിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ ചൈനയിൽ നാട്ടുരാജ്യങ്ങളുടെ വലിയ കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. ഓരോ രാജ്യത്തിനും അവരുടെ സ്വന്തം തലസ്ഥാനവും ഉണ്ടായിരുന്നു.

ജനവാസം[തിരുത്തുക]

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് യാങ്സ്റ്റേ റിവർ ഡെൽറ്റ. അതിന്റെ തീരങ്ങളിലാണ് ലോകത്തിലെ വലിയ നഗരങ്ങളിലൊന്നായ ഷാങ്ങ്ഹായ് സ്ഥിതി ചെയ്യുന്നത്. ഡെൽറ്റായിലെ വലിയ ജനസംഖ്യയും, ഫാക്ടറികളും, കൃഷിഭൂമികളും, നഗരങ്ങളും മൂലം ശാന്തസമുദ്രത്തിലെ മലിനീകരണത്തിന്റെ ഏറ്റവും വലിയ കാരണം ഈ ഡെൽറ്റയാണെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ പറയുന്നു.

വു ചൈനീസ് ഭാഷയാണ് ഈ മേഖലയിലെ ഭൂരിഭാഗം ജനങ്ങളും മാതൃഭാഷയായി ഉപയോഗിക്കുന്നത്. മറ്റുള്ള ചൈനീസ് ഭാഷകളുമായി ചെറുതല്ലാത്ത വ്യത്യാസമുള്ള ചൈനീസ് ഭാഷാ രൂപമാണ് വു ചൈനീസ്. മൂന്നു പ്രവിശ്യകളിലായി ഇരുപതോളം വികസിത നഗരങ്ങൾ യാങ്സ്റ്റേ റിവർ ഡെൽറ്റയിലുണ്ട്. സാധാരണയായി വടക്ക് ജിയാങ്‌സുവിലെ ലിയാന്യുഗാങ് മുതൽ തെക്ക് വെൻജോ വരെയുള്ള പ്രദേശമാണ് ഡെൽറ്റയിൽ ഉൾപ്പെട്ടതായി പറയുന്നത്. ചൈനയിലെ സമീപകാലത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തികരംഗമുള്ള നഗരങ്ങൾ ഇവിടെയുണ്ട്. 2004 ലെ കണക്കു പ്രകാരം ചൈനയുടെ ആകെ ജി.ഡി.പി യുടെ 21% സംഭാവന ചെയ്യുന്നത് യാങ്സ്റ്റേ റിവർ ഡെൽറ്റ മേഖലയാണ്.[3]

ഗതാഗതം[തിരുത്തുക]

റെയിൽവേ, എക്സ്പ്രസ്സ്‌വേ എന്നിവയടക്കം വലിയതോതിലുള്ള ഗതാഗത മാർഗ്ഗങ്ങൾ യാങ്സ്റ്റേ റിവർ ഡെൽറ്റയിലുണ്ട്. ചൈനയിലെ എറ്റവും കൂടുതൽ സ്വകാര്യ വാഹനങ്ങൾ ഉള്ള പ്രദേശമാണിത്.

പ്രധാന പാലങ്ങൾ[തിരുത്തുക]

  • ഡാന്യാങ്-കുൻഷൻ ഗ്രാൻഡ് ബ്രിഡ്ജ്, ലോകത്തിലെ ഏറ്റവും നീളമുള്ള പാലം
  • ഡോങ്ഹൈ പാലം
  • ഹാങ്ജോ ബേ പാലം
  • റണ്യാങ് പാലം
  • ജിയാങ്യിൻ തൂക്കുപാലം
  • നാൻജിങ് യാങ്സ്റ്റേ റിവർ പാലം
  • ലൂപൂ പാലം
  • സുടോങ് പാലം

ജലഗതാഗതം[തിരുത്തുക]

ചൈനയിലെ തന്നെ വലിയ തുറമുഖങ്ങളുള്ള മേഖലയാണ് യാങ്സ്റ്റേ റിവർ ഡെൽറ്റ:

വായുമാർഗ്ഗം[തിരുത്തുക]

മേഖലയിൽ ഒമ്പത് വലിയ വിമാനത്താവളങ്ങളുണ്ട്. ഡെൽറ്റയിൽ നിന്ന് ഒരു മണിക്കൂറിന്റെ ദൂരത്തിനുള്ളിലാണ് എല്ലാ വിമാനത്താവളങ്ങൾക്കും സ്ഥിതിചെയ്യുന്നത്.

റെയിൽവേ[തിരുത്തുക]

അതിവേഗ റെയിൽവേ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Yangtze (Yangzi, Changjiang) River Delta". China Today. Retrieved 27 March 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. http://data.stats.gov.cn/english
  3. Shanghai Vice-Mayor Zhou Yupeng: 周禹鹏:加快推进长三角城市群的连带发展 Archived 2016-03-03 at the Wayback Machine. People.cn retrieved 2010-01-09
"https://ml.wikipedia.org/w/index.php?title=യാങ്സ്റ്റേ_റിവർ_ഡെൽറ്റ&oldid=3656419" എന്ന താളിൽനിന്ന് ശേഖരിച്ചത്