സോളിസ്വാ സിത്തോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Xoliswa Sithole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോളിസ്വാ സിത്തോൾ
ചാർലെയ്ൻ ഹണ്ടർ-ഗാൾട്ട്, സോളിസ്വാ സിത്തോൾ, പീബൊഡി അവാർഡ് ദാന ചടങ്ങ്, മെയ് 2011
ജനനം31 December 1968
വിദ്യാഭ്യാസംസിംബാബ്‌വെ സർവകലാശാല
തൊഴിൽ
  • നടി
  • ഡോക്യുമെന്ററി ഫിലിം മേക്കർ
പുരസ്കാരങ്ങൾപീബോഡി അവാർഡ് (2010) BAFTA അവാർഡ് (2011) BAFTA അവാർഡ് (2004)

ദക്ഷിണാഫ്രിക്കൻ നടിയും ഡോക്യുമെന്ററി ഫിലിം നിർമ്മാതാവുമാണ് സോളിസ്വാ സിത്തോൾ (ജനനം 1968). ഓർഫാൻസ് ഓഫ് എൻ‌കാൻഡ്‌ല എന്ന ഡോക്യുമെന്ററിയ്ക്കായി 2004-ൽ അവർക്ക് ഒരു ബാഫ്‌റ്റ അവാർഡ് ലഭിക്കുകയുണ്ടായി. സിംബാബ്‌വെയ്സ് ഫോർഗോട്ടൺ ചിൽഡ്രൺ എന്ന ഡോക്യുമെന്ററിക്ക് 2010-ൽ ഒരു പീബൊഡി അവാർഡും 2011-ൽ ബാഫ്‌റ്റ അവാർഡും അവർ നേടിയിരുന്നു.

മുൻകാലജീവിതം[തിരുത്തുക]

ദക്ഷിണാഫ്രിക്കയിൽ ജനിച്ച സോലിസ്വാ സിത്തോൾ 1970 ന് ശേഷം സിംബാബ്‌വെയിലാണ് വളർന്നത്. 1995-ൽ എച്ച് ഐ വി / എയ്ഡ്സ് ബാധിച്ച് അവരുടെ അമ്മ മരണപ്പെട്ടു.[1]അവരുടെ രണ്ടാനച്ഛന്റെ കസിൻ, ഡബാനിൻഗി സിത്തോൾ സിംബാബ്‌വെ ആഫ്രിക്കൻ നാഷണൽ യൂണിയന്റെ (ZANU-സാനു) സ്ഥാപകനായിരുന്നു. വധിക്കപ്പെട്ട അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ എഡിസൺ സിത്തോൾ (1935-1975) അവരുടെ കസിൻ ആയിരുന്നു.[2]1987-ൽ സിംബാബ്‌വെ സർവകലാശാലയിൽ നിന്ന് അവർ ഇംഗ്ലീഷ് ഭാഷയിൽ ബിരുദം നേടി.

കരിയർ[തിരുത്തുക]

സോളിസ്വാ സിത്തോൾ ഒരു ഡോക്യുമെന്ററി ഫിലിം നിർമ്മാതാവുകയും എച്ച് ഐ വി / എയ്ഡ്സ് [3][4]ബാധിച്ച സ്വന്തം കുടുംബത്തിന്റെ അനുഭവത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി സിനിമയായ ഷൗട്ടിങ് സൈലന്റ് (2002, 2011) നിർമ്മിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തു. കൂടാതെ സിംബാബ്‌വെയ്സ് ഫോർഗോട്ടൺ ചിൽഡ്രൺ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്യുകയും[5]ഈ ഡോക്യുമെന്ററിക്ക് 2010-ൽ ഒരു പീബൊഡി അവാർഡ് നേടുകയും ചെയ്തു. അവർ ദി ഓർഫാൻസ് ഓഫ് എൻ‌കാൻഡ്‌ല (2004) എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ സഹനിർമ്മാതാവായിരുന്നു. ഈ ചിത്രത്തിന്റെ പേരിൽ ബാഫ്‌റ്റ അവാർഡ് നേടിയ ആദ്യത്തെ ദക്ഷിണാഫ്രിക്കൻ വനിതയായി സിത്തോളിനെ തിരഞ്ഞെടുത്തു.[6]ന്യൂയോർക്കിലെ ആഫ്രിക്കൻ ഫിലിം ഫെസ്റ്റിവലിലും മറ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവരുടെ സിനിമകൾ പതിവായി പ്രദർശിപ്പിക്കാറുണ്ട്.[7]1999-ൽ അവർ കാൻസ് ചലച്ചിത്രമേളയിൽ ദക്ഷിണാഫ്രിക്കയുടെ അംബാസഡറായിരുന്നു. [8]

അവലംബം[തിരുത്തുക]

  1. Elayne Fluker, "A Filmmaker Tackles a Taboo" Essence (August 2002): 94. via ProQuest
  2. Xoliswa Sithole, "Zimbabwe's forgotten children, struggling to survive" BBC News (2 March 2010).
  3. Xoliswa Sithole, Women Make Movies.
  4. Charlayne Hunter-Gault, New News Out of Africa: Uncovering Africa's Renaissance (Oxford University Press 2006). ISBN 9780190292201
  5. Gladys Ganiel, "Zimbabwe's Forgotten Children: Review of the Documentary by Xoliswa Sithole" Building a Church without Walls (March 22, 2010).
  6. Noor-Jehan Yoro Badat and Kashiefa Ajam, "No room in the Jumbo for winning filmmaker" IOL (23 April 2005).
  7. Xoliswa Sithole, African Film Festival New York.
  8. Speaker profile: Xoliswa Sithole Archived 2020-10-10 at the Wayback Machine., World Affairs.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോളിസ്വാ_സിത്തോൾ&oldid=3932014" എന്ന താളിൽനിന്ന് ശേഖരിച്ചത്